ബംഗളൂരു: കൊളംബിയ ഏഷ്യ ആശുപത്രിയുടെ 100 ശതമാനം ഓഹരികളും വാങ്ങാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് രംഗത്ത്. 2100 ഓളം കോടി രൂപയ്ക്കാണ് കൊളംബോ ഏഷ്യയെ മണിപ്പാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നതെന്ന് മണി കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു. റെഗുലേറ്ററി അംഗീകാരത്തിന് ശേഷം മണിപ്പാല്‍ ആശുപത്രികളിലേക്ക് ഉടമസ്ഥാവകാശം കൈമാറുന്നത് പൂര്‍ത്തിയാകും.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സിന്റെ ഇന്ത്യയിലെ മൊത്തം ആസ്തികളും ഏറ്റെടുക്കുന്നതോടെ 15 നഗരങ്ങളിലായി 7500 ഓളം ബെഡ്ഡുള്ള ആശുപത്രി ശൃംഖലയായി മാറും. ഇതോടെ മണിപ്പാലിന് രാജ്യത്തെ ആശുപത്രി സാന്നിദ്ധ്യം ശക്തമാകും. കൂടാതെ മണിപ്പാല്‍ സംഘത്തിന് ഇന്ത്യയുടെ കിഴക്കന്‍ പ്രദേശത്തും സാന്നിദ്ധ്യം ശക്തമാക്കാനാകും.
രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളായ ബംഗളൂരു, മൈസൂര്‍, കൊല്‍ക്കത്ത, ഗുരുഗ്രാം, ഗാസിയ ബാദ്, പാട്യാല, പൂനെ എന്നിവിടങ്ങളിലായി 11 ആശുപത്രികളാണ് കൊളംബോ ഏഷ്യയ്ക്കുള്ളത്. 1300ഓളം ബെഡ്ഡുകളാണ് ഇവിടെയാകെ ഉള്ളത്. മണിപ്പാല്‍ ആശുപത്രിയുടെ ചികിത്സ വൈദഗ്ദ്യം കൊളംബിയ ആശുപത്രിയില്‍ എത്തുന്നതോടെ ഏറ്റവും മികച്ച ചികിത്സ നല്കുന്ന ആശുപത്രി ശൃംഖലയായി മണിപ്പാല്‍ മാറും. 4000ഓളം ഡോക്ടര്‍മാരുള്‍പ്പടെ 10000ഓളം ജീവനക്കാരും ഇനി മണിപ്പാല്‍ ഹോസ്പിറ്റല്‍സിന് ഉണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
