ഔദ്യോഗിക സാമ്പത്തിക നയരൂപീകരണത്തിന്റെ ആധാര ശിലകളിലൊന്നായ ഉപഭോക്തൃ സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള (CPI) റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് റെക്കോഡ് ഉയരത്തിലേക്ക്. മാര്‍ച്ച് മാസത്തെ ചിലറ പണപ്പെരുപ്പം 6.95 ശതമാനത്തിലേക്കാണ് കുതിച്ചു കയറിയത്. ഇത് 17 മാസത്തിനിടയിലെ സിപിഐ പണപ്പെരുപ്പത്തിന്റെ ഉയര്‍ന്ന നിരക്കാണ്. ഇതിന് മുമ്പ് പുറത്തുവിട്ട ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് 6.07 ശതമാനമായിരുന്നു.
വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചില്ലറ പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സ്റ്റാറ്റിക്സ് & പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ടത്. വിപണി പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത് പണപ്പെരുപ്പം 6.4 ശതമാനത്തിന് താഴെ നില്‍ക്കുമെന്നായിരുന്നു. എന്നാല്‍ പുറത്തു വന്നിരിക്കുന്നത് വിപണിയുടെ അനുമാനത്തിന് മുകളിലുള്ള നിരക്കാണ്.കൂടാതെ, റീട്ടെയില്‍ ലപണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ മൂന്നാം മാസമാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത പണപ്പെരുപ്പ നിരക്കിന് മുകളില്‍ തുടരുന്നത്.
പണപ്പെരുപ്പ നിരക്കില്‍ പകുതിയും സംഭാവന ചെയ്യുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ്. മാര്‍ച്ച് മാസത്തിലെ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ 5.85 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം മാര്‍ച്ച് മാസത്തില്‍ 7.68 ശതമാനത്തിലേക്കാണ് വര്‍ധിച്ചത്. റഷ്യ- ഉക്രൈന് യുദ്ധം കാരണം വിതരണ ശൃംഖലയിലെ താളപ്പിഴകളാണ് വിലക്കയറ്റത്തിന് വഴിതെളിച്ചത്. വളം, ഭക്ഷ്യ എണ്ണ, ധാന്യങ്ങളിലും ഇതുകാരണം വിലക്കയറ്റം അനുഭവപ്പെട്ടു.
അടുത്ത മാസത്തെ പണപ്പെരുപ്പ നിരക്കും താഴ്ന്നു വരുന്നില്ലെങ്കില്‍ ജൂണ്‍ മാസത്തില്‍ ചേരുന്ന ആര്‍ബിഐ പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന പ്രതീക്ഷിക്കാമെന്ന ഒരു വിഭാഗം വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പ നിരക്ക് അടുത്ത മാസങ്ങളില്‍ ഗണ്യമായി താഴുന്നില്ലെങ്കില്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 0.50- 0.75 ശതമാനം വരെ പലിശ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ (ICRA)യുടെ ചീഫ് ഇക്കോണമിസ്റ്റ് അദിതി നായര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച സമാപിച്ച റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും വിപണിയിലെ പണലഭ്യത നിയന്ത്രിക്കാനായി നേരത്തെ അവതരിപ്പിച്ച സ്റ്റാന്‍ഡിങ് ഡിപോസിറ്റ് ഫെസിലിറ്റി അഥവാ എസ്ഡിഎഫ് എന്ന സംവിധാനത്തെയാണ് അപ്രതീക്ഷിതമായി ഇത്തവണ ഉപയോഗപ്പെടുത്തി. 40 അടിസ്ഥാന പോയിന്റുകള്‍ (bps) ഉയര്‍ത്തി എസ്ഡിഎഫ് നിരക്ക് 3.75 ശതമാനമാക്കുകയാണ് റിസര്‍വ് ബാങ്ക് ചെയ്തത്.
ഇതിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുന്‍തൂക്കമെന്ന നിലപാടില്‍ നിന്നും പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് പരിഗണന നല്‍കുകയാണെന്ന സൂചനയും റിസര്‍വ് ബാങ്ക് സൂചിപ്പിച്ചു. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം 6.95 ശതമാനത്തില്‍ എത്തിയതോടെ ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവിലെ ശരാശരി പണപ്പെരുപ്പം 6.4 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐയുടെ പ്രഖ്യാപിതമായ അനുവദനീയ പണപ്പെരുപ്പ നിരക്കിലെ ഉയര്‍ന്ന തോത് 6 ശതമാനമാണ്. ഏറ്റവുമൊടുവിലെ ആര്‍ബിഐയുടെ അനുമാനം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ പണപ്പെരുപ്പം 6.3 ശതമാനവും ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 5.8 ശതമാനമായിരിക്കും എന്നാണ്.
അതേസമയം, ഫെബ്രുവരിയിലെ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക (IIP) 1.7 ശതമാനത്തിലേക്ക് ഉയര്‍ന്നു. ജനുവരിയില്‍ ഐഐപി നിരക്ക് 1.5 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് നിരക്കുകള്‍ പ്രസിദ്ധീകരിച്ചത്. പൊതുവില്‍ പ്രതീക്ഷിച്ച തോതിലുള്ള വ്യാവസായിക ഉത്പാദന നിരക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എട്ട് അടിസ്ഥാന വ്യവസായ മേഖലകളിലെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 5.8 ശതമാനത്തിലേക്കും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.0 ശതമാനമായിരുന്നു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications