തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ മുന്നേറ്റം തുടരുന്നു. ആഗോള ഘടകങ്ങള്‍ അനുകൂലമായതും മികച്ച തുടക്കം കിട്ടിയതും കുതിപ്പിന് പിന്തുണയേകി. ഇതോടെ സെന്‍സെക്സ് 1,000 പോയിന്റിലേറെയും നിഫ്റ്റി 16,650-നും മുകളിലേക്കെത്തി. കഴിഞ്ഞ 3 ആഴ്ചയായി തടസം സൃഷ്ടിച്ചിരുന്ന 16,400-ലെ പ്രതിരോധം നിഫ്റ്റി സൂചിക നിഷ്പ്രയാസം മറികടന്നു. ഐടി, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളില്‍ മികച്ച മുന്നേറ്റം പ്രകടമായിരുന്നു. ഇന്ന് വിപണിയിലുണ്ടായ മുന്നേറ്റത്തിന് കാരണമായ പ്രധാന 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാരണങ്ങള്‍
- അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഉണര്‍വ് ആഗോള വിപണികള്‍ക്കും ഊര്‍ജം പകര്‍ന്നു.
- അമേരിക്കയിലെ പണപ്പെരുപ്പ ഭീഷണിയുടെ രൂക്ഷഘട്ടം കഴിഞ്ഞുവെന്ന അനുമാനം.
- കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ചൈനീസ് ഭരണകൂടം ഇളവ് അനുവദിക്കാന്‍ ആരംഭിച്ചത്.
- സൂചികയിലെ മുന്‍നിര ഓഹരികളില്‍ ദൃശ്യമായ നിക്ഷേപ താത്പര്യം.
- ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് ശക്തമാകുന്നത്.
- ആകര്‍ഷകമായി നിലവാരങ്ങളില്‍ ഗുണമേന്മയുള്ള ഓഹരികള്‍ ലഭ്യമായതിനെ തുടര്‍ന്നുള്ള നിക്ഷേപ താത്പര്യം.
ഇന്നത്തെ റിപ്പോര്‍ട്ട്
തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന ൂചികയായ നിഫ്റ്റി-50, 309 പോയിന്റ് മുന്നേറ്റത്തോടെ 16,661-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 1,041 പോയിന്റ് നേട്ടത്തോടെ 55,925-ലും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന നിലവാരം 16,695-ലും താഴ്ന്ന നിലവാരം 16,506-ലും രേഖപ്പെടുത്തി. നേട്ടത്തോടെ ആരംഭിച്ച മുന്‍തൂക്കം അവസാനം വരെ നിലനിര്‍ത്തുകയും ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ നിര്‍ത്തിയത് എന്നതും ശ്രദ്ധേയമായി. എന്‍എസ്ഇ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 213 പോയിന്റ് നേട്ടത്തോടെ 35,826-ലും വ്യാപാരം പൂര്‍ത്തിയാക്കി.
അതേസമയം, ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 വിഭാഗം ഓഹരി സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗങ്ങള്‍ 4 ശതമാനത്തിലേറെയും ഐടി, മീഡിയ, പിഎസ്യു ബാങ്ക് സൂചികകള്‍ 3 ശതമാനത്തിലേറെയും മുന്നേറി. എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 2.42 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 3.08 ശതമാനം വര്ധനയോടെയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
ഇതിനിടയില്‍ തിങ്കളാഴ്ച വ്യാപാരം നടന്ന ആകെ 2,165 ഓഹരികളില്‍ 1,569 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 531 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 2.95-ലേക്ക് നില മെച്ചപ്പെടുത്തി. അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ 7 ശതമാനത്തോളം ഇടിഞ്ഞ് 19.98-ലേക്കെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിക്സ് നിരക്കുകള്‍ താഴുന്നത്. 20 നിലവാരത്തിലേക്ക് വിക്സ് സൂചികയെത്തിയതും ശുഭസൂചനയാണ്.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ മഹീന്ദ്ര & മഹീന്ദ്ര 4.95 %, ടൈറ്റന് 4.92 %, ഇന്‍ഫോസിസ് 4.63 %, അദാനി പോര്‍ട്ട്സ് 4.54 %, ലാര്സണ് & ട്യൂബ്രോ 3.89 %, എച്ച്സിഎല്‍ ടെക് 3.80 %, ടെക് മഹീന്ദ്ര 3.66 % വീതവും മുന്നേറ്റം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് -2.01 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.95 %, സണ്‍ ഫാര്‍മ -1.65 %, ഡോ. റെഡ്ഢീസ് -0.60 %, ഐടിസി -0.07 % വീതവും നഷ്ടത്തോടെ ക്ലോസ് ചെയ്തു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
