മൂന്നാം പക്കവും നഷ്ടക്കയത്തില്‍! സ്‌മോള്‍ കാപ് ഓഹരികളില്‍ തകര്‍ച്ച; സെന്‍സെക്‌സ് 303 പോയിന്റ് ഇടിഞ്ഞു

വിപണിയില്‍ ഇടിവ് തുടരുന്നു. കടുത്ത ചാഞ്ചാട്ടം നേരിട്ട വ്യാപാരത്തിനൊടുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,100-നും താഴെയെത്തി. ഐടി വിഭാഗം ഓഹരികളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്നലത്തേതിന് സമാനമായി സ്വകാര്യ ബാങ്ക് ഓഹരികള്‍ ശക്തമായി പിടിച്ചു നിന്നു. പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സില്‍ കൂടുതല്‍ പലിശ നിരക്ക് വര്‍ധനയുടെ സൂചനയുണ്ടാകുമോ എന്ന ആശങ്കയാണ് വിപണിയില്‍ നിഴല്‍ വീഴ്ത്തുന്നത്.

ഒറ്റനോട്ടത്തില്‍

ഒറ്റനോട്ടത്തില്‍

  • പ്രധാന സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം രേഖപ്പെടുത്തി. ഇതിനിടെ 4 ശതമാനം നഷ്ടമാണ് നേരിട്ടത്.
  • തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും ബാങ്ക് നിഫ്റ്റി സൂചിക നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
  • മിഡ് കാപ് സൂചിക തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ശതാമനത്തിലേറെ നഷ്ടം കുറിച്ചു.
  • സ്‌മോള്‍ കാപ് സൂചിക 3 ശതമാനത്തിലേറെ ഇടിഞ്ഞു. ഫെബ്രുവരി 24-ന് ശേഷം ഏറ്റവും നഷ്ടം നേരിട്ട ദിവസം.
എന്‍എസ്ഇയുടെ

ഇന്നത്തെ വ്യാപാരാന്ത്യം എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 99 പോയിന്റ് നഷ്ടത്തോടെ 16,025-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 303 പോയിന്റ് നഷ്ടത്തോടെ 53,749-ലും ക്ലോസ് ചെയ്തു. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയുടെ കൂടിയ നിലവാരം 16,223-ലും താഴ്ന്ന നിലവാരം 16,006-ലും രേഖപ്പെടുത്തി. ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ വ്യാപാരം നിര്‍ത്തിയത് എന്നതും ശ്രദ്ധേയം. അതേസമയം എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 49 പോയിന്റ് നേട്ടത്തോടെ 34,339-ലും വ്യാപാരം പൂര്‍ത്തിയാക്കി.

ഇന്നത്തെ റിപ്പോര്‍ട്ട്

ഇന്നത്തെ റിപ്പോര്‍ട്ട്

അതേസമയം, ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 വിഭാഗം ഓഹരി സൂചികകളില്‍ നാലെണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ഫൈനാന്‍ഷ്യല്‍ സര്‍വീസ്, പ്രൈവറ്റ് ബാങ്ക് സൂചികകളാണ് നേട്ടത്തില്‍ നിര്‍ത്തിയത്. എന്നാല്‍ ഐടി വിഭാഗം ഓഹരികളില്‍ ഇന്നും തിരിച്ചടി തുടര്‍ന്നു. 3.38 ശതമാനം ഇടിഞ്ഞ ഐടി സൂചികയാണ് ഏറ്റവും കനത്ത നഷ്്ടം നേരിട്ടത്. മീഡിയ, റിയാല്‍റ്റി, പിഎസ്‌യു ബാങ്ക് സൂചികകള്‍ 2 ശതമാനത്തിലേറെ ഇടിഞ്ഞു. മെറ്റല്‍, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്‌കെയര്‍ ഓഹരി വിഭാഗം സൂചികകളും 1 ശതമാനത്തിലേറെ ഇടിഞ്ഞു.

മിഡ്

എന്‍എസ്ഇ മിഡ് കാപ്-100 സൂചിക 2.45 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 3.46 ശതമാനം ഇടിവോടെയും ക്ലോസ് ചെയ്തു. ഇതിനിടെ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ 2,129 ഓഹരികളില്‍ 1,758 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 322 ഓഹരികള്‍ മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ആകെ ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.18-ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസം ഈ അനുപാകം 0.36 നിരക്കിലായിരുന്നു.

ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ ഇന്ന് 1.37 ശതമാനം താഴ്ന്ന് 25.28-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 25 നിലവാരത്തിന് മുകളില്‍ തുടരുന്നത് ഗുണകരമല്ല.

പൂര്‍ത്തിയാക്കിയവ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയവയില്‍ 12 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും 148 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. 38 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 216 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

  • നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ എന്‍ടിപിസി 3.88 %, എച്ച്ഡിഎഫ്‌സി ലൈഫ് 2.91 %, എസ്ബിഐ ലൈഫ് 1.92 %, ഭാരതി എയര്‍ടെല്‍ 1.47 %, ബ്രിട്ടാണിയ 1.43 %, ഒഎന്‍ജിസി 1.43 % വീതവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
  • നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഏഷ്യന്‍ പെയിന്റ്‌സ് -8.03 %, അദാനി പോര്‍ട്ട്‌സ് -5.60 %, ഡിവീസ് ലാബ് -4.09 %, യുപിഎല്‍ -3.98 %, ടെക് മഹീന്ദ്ര -3.13 %, ടിസിഎസ് 3.08 % വീതവും നഷ്ടം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X