മൂന്ന് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം മുന്നേറ്റത്തിന്റെ പാതയിലേക്ക് വിപണി മടങ്ങിയെത്തി. പ്രധാനമായും ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വാണ് പ്രധാന സൂചികകളുടെ കുതിപ്പിന് പിന്തുണയേകിയത്. നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും വ്യാപാരത്തിന്റെ ആദ്യ പകുതിയില്‍ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 16,000 തകര്‍ത്ത് താഴേക്ക് വീണെങ്കിലും ഉച്ചയോടെ തിരികെ കയറുകയായിരുന്നു. ഇതോടെ നിഫ്റ്റിയും 16,150-ന് മുകളിലേക്കെത്തി.
വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 144 പോയിന്റ് നേട്ടത്താടെ 16,170-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 503 പോയിന്റ് മുന്നേറി 54,252-ലും അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന് നിലവാരം 16,204-ലും താഴ്ന്ന നിലവാരം 15,903-ലും കുറിച്ചു. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം തിരികെ കയറി ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. എന്‍എസ്ഇ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 755 പോയിന്റ് ഉയര്‍ന്ന് 35,094-ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്നത്തെ റിപ്പോര്‍ട്ട്
അതേസമയം, ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 വിഭാഗം ഓഹരി സൂചികകളില്‍ 14 എണ്ണവും മുന്നേറ്റത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ആകെ എഫ്എംസിജി വിഭാഗം സൂചിക മാത്രമാണ് നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്യേണ്ടി വന്നത്. ബാങ്കിംഗ് ഓഹരികളില്‍ ഉണര്‍വ് പ്രകടമായിരുന്നു. പിഎസ്യു ബാങ്ക് സൂചിക 3.16 ശതമാനം മുന്നേറി നേട്ടക്കണക്കില്‍ മുന്നിലെത്തി. ഐടി, മീഡിയ, റിയാല്‍റ്റി വിഭാഗം സൂചികകള്‍ 1 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
എന്‍എസ്ഇയുടെ പ്രധാന മിഡ് കാപ് വിഭാഗം സൂചിക 1.35 ശതമാനവും സ്മോള്‍ കാപ് സൂചിക 0.77 ശതമാനം നേട്ടത്തോടെയും ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടയില്‍ വ്യാഴാഴ്ച വ്യാപാരം നടന്ന ആകെ 2,131 ഓഹരികളില്‍ 1,202 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. 866 ഓഹരികള്‍ നഷ്ടത്തിലും 63 ഓഹരികള്‍ക്ക് മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ ഇന്ന് 1.39-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഈ അനുപാതം 0.18 നിരക്കിലേക്ക് ഇടിഞ്ഞിരുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ 10 ശതമാനത്തിലധികം ഇടിഞ്ഞ് 22.72-ലേക്കെത്തിയത് ശ്രദ്ധേയമായി. എന്‍എസ്ഇയില്‍ വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ 9 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 224 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. 50 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 201 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ഇന്ന് വ്യാപാരം നിര്‍ത്തിയത്.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ടാറ്റ സ്റ്റീല്‍ 5.08 %, അപ്പോളോ ഹോസ്പിറ്റല്‍ 4.96 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 4.52 %, എസ്ബിഐ 3.41 %, എച്ച്ഡിഎഫ്സി ബാങ്ക് 3.03 % വീതം നേട്ടത്തോടെയും ക്ലോസ് ചെയ്തു.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ യുപിഎല്‍ -2.02 %, ഡിവീസ് ലാബ് -1.83 %, സണ്‍ ഫാര്‍മ -1.03 %, റിലയന്‍സ് -0.88 %, ഒഎന്‍ജിസി -0.69 % വീതവും നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
