കഴിഞ്ഞയാഴ്ചത്തെ കുതിപ്പ് തുടരാനാവാതെ പ്രധാന സൂചികകളില്‍ തളര്‍ച്ച. നിര്‍ണായക സമ്മര്‍ദ മേഖലകള്‍ക്ക് മുകളില്‍ വ്യാപാരം ആരംഭിക്കാനായെങ്കിലും കടുത്ത വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തിലേക്ക് വീണു. നിഫ്റ്റി 143 പോയിന്റ് നഷ്ടത്തില്‍ 17,368-ലും സെന്‍സെക്‌സ് 503 പോയിന്റ് നഷ്ടത്തില്‍ 58,283-ലും വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ച നടക്കുന്ന ഏറെ നിര്‍ണായകമായ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ യോഗം കൂടുന്നതിനു മുന്നോടിയായുള്ള ലാഭമെടുപ്പും ആശങ്കകളുമാണ് വിപണിയെ പിന്നോട്ടടിച്ചത്. ഓയില്‍, ഗ്യാസ്, റിയാല്‍റ്റി വിഭാഗം ഓഹരികളിലായിരുന്നു കൂടുതല്‍ നഷ്ടം നേരിട്ടത്. ഐടി വിഭാഗം ഓഹരികള്‍ മാത്രമാണ് പിടിച്ചു നിന്നത്.
നിര്‍ണായകം
നിര്‍ണായക സമ്മര്‍ദ മേഖല ഭേദിക്കാന്‍ നിഫ്റ്റി ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. സാങ്കേതിക വിശകലനത്തിന് ഉപയോഗിക്കുന്ന സൂചകമായ ഫിബൊനാസിയുടെ (FIBONACCI) അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ 18,210-ല്‍ നിന്നും 16,782-ലേക്ക് വീണ മുമ്പത്തെ വീഴ്ചയുടെ 61.8 ശതമാനം റീട്രേസ്‌മെന്റ് ആണ് 17,600 നിലവാരം. അതും ഈ മേഖല സൂചികകള്‍ക്ക് മുന്നില്‍ പ്രതിബന്ധം സൃഷ്ടിക്കാന്‍ കാരണമായി. ദിവസ വ്യാപാരത്തിന്റെ അന്തിമ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 17,600 മുകളില്‍ ക്ലോസ് ചെയ്യാനായാല്‍ മാത്രമേ നിഫ്റ്റിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് കിട്ടുകയുള്ളൂ. നിലവില്‍ 100 DMA ആയ 17,250- 17,300 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വോളാറ്റാലിറ്റി ഇന്‍ഡക്‌സ് (VIX) ഇന്നത്തെ വ്യാപാരത്തിനിടെ 3.67 ശതമാനം ഉയര്‍ന്ന് 16.65-ലേക്ക് വന്നതും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നതിനെ ചൂണ്ടിക്കാട്ടുന്നു.
മാര്‍ക്കറ്റ് മൂവ്‌മെന്റ്
പുതിയ ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച രാവിലെ നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെയും സെന്‍സെക്സ് 310 പോയിന്റ് നേട്ടത്തോടെയും നിര്‍ണായക സമ്മര്‍ദ മേഖലയ്ക്ക് മുകളിലായി വ്യാപാരത്തിന് തുടക്കമിട്ട് വന്‍ പ്രതീക്ഷ നല്‍കി. തുടര്‍ന്ന് നിഫ്റ്റി 17,639-ലും സെന്‍സെക്‌സ് 59,203-ലും ഇന്നത്തെ ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. എങ്കിലും പിന്നീട് വലിയ കുതിപ്പ് നടത്താനാകാതെ സൂചികകള്‍ കിതക്കുന്നത് ദൃശ്യമായിരുന്നു. പിന്നാലെ ഉച്ചയോടെ പ്രധാന സൂചികകള്‍ നഷ്ടത്തിലേക്ക് വീണു തുടര്‍ന്ന് 17,355-ല്‍ നിഫ്റ്റിയും 58,340-ല്‍ സെന്‍സെക്സും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. തുടര്‍ന്ന് വ്യപാരം അവസാനിപ്പിക്കുന്നത് വരെയും ഇന്നത്തെ താഴ്ന്ന നിലവാരത്തില്‍ തുടരുകയായിരുന്നു.
ബാങ്ക്-നിഫ്റ്റി
ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വന്നതിനു ശേഷം ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്- നിഫ്റ്റി കരുതലോടെയാണ് നീങ്ങുന്നത്. രണ്ടു വ്യാപാര ദിനങ്ങളായി നേട്ടമുണ്ടാക്കിയില്ലെങ്കിലും നിഫ്റ്റിയിലെ ഇടിവിന്റെ തോതുപ്രകാരം വിലയിരുത്തിയാല്‍ ബാങ്ക്-നിഫ്റ്റി കാര്യമായ നഷ്ടം കാണിച്ചിട്ടുമില്ല. നടപ്പ് പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ ബാങ്ക് സ്വകാര്യവത്കരണ നിയമം സംബന്ധിച്ച വ്യക്തത വന്നുകഴിയുമ്പോള്‍ സമീപ ഭാവിയിലേ്ക്കുള്ള ഗതി ബാങ്ക്- നിഫ്റ്റി നിര്‍ണയിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ 250-ലേറെ പോയിന്റ് നേട്ടവുമായാണ് ബാങ്ക്- നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 37,581-ല്‍ സൂചികയുടെ ഇ്ന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. തുടര്‍ന്ന് ഉച്ചയോടെ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടുകയും നേട്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് 36,861-ല്‍ ഇ്ന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ഒടുവില്‍ 180 പോയിന്റ് നഷ്ടത്തോടെ 36,925-ല്‍ വ്യാപാരം അവസാനിപ്പിച്ചു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,105 ഓഹരികളില്‍ 994 ഓഹരികളില്‍ വില വര്‍ധനയും 1,053 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.94 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം നേരിട്ടുവെന്നാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1-ല്‍ താഴെയായതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 14 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 36 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി സുസൂക്കി, വിപ്രോ, എസ്ബിഐ ലൈഫ്, പവര്‍ഗ്രിഡ് തുടങ്ങിയ മുന്‍നിര ഓഹരികള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ,എച്ച്ഡിഎഫ്സി ലൈഫ്, നെസ്ലെ, ഐഒസി, എസ്ബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.


Click it and Unblock the Notifications