ബാങ്ക്, ഓട്ടോ ഓഹരികളില്‍ മുന്നേറ്റം; സെന്‍സെക്‌സ് 231 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി വീണ്ടും 17,200-ല്‍

തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തിലേക്കാണ് സൂചികയുടെ നീക്കമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം പകുതിയിലെ കുതിച്ചുച്ചാട്ടത്തോടെ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നിര്‍ണായക 17,000 നിലവാരത്തില്‍ പിന്തുണയാര്‍ജിച്ചതും ആര്‍ബിഐ ഗവര്‍ണറുടെ അനുകൂല പ്രസ്താവനയടക്കം 5 അനുകൂല ഘടകങ്ങളും ഒത്തൊരുമിച്ചതോടെ സൂചികകള്‍ പച്ചയണിയുകയായിരുന്നു. ബാങ്കിംഗ്, ഓട്ടോ ഓഹരികളില്‍ വ്യക്തമായ മുന്നേറ്റം ദൃശ്യമായി. അതേസമയം ഐടി ഓഹരികള്‍ തിരിച്ചടി നേരിട്ടു. ഇന്നത്തെ നേട്ടത്തിന് വിപണിയെ അനുകൂലമായി സ്വാധീനിച്ച 5 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

റിസര്‍വ് ബാങ്ക് പിന്തുണ
  • കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വിലക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 27 മുതല്‍ എല്ലാവിധ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കും വീണ്ടും അനുമതി കൊടുത്തത്. വ്യോമയാനം, റീട്ടെയില്‍, വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് നേട്ടം.
  • റിസര്‍വ് ബാങ്ക് പിന്തുണ- നിലവിലെ പണപ്പെരുപ്പ നിരക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ തോതിലുള്ള ഭീഷണയില്ലെന്ന ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പ്രസ്താവന. വളര്‍ച്ചയ്ക്കാണ് പ്രാമുഖ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
  • റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് വരുന്നത്- വിലക്കുറവില്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കുന്നത് ചര്‍ച്ചയാകും.
  • തിങ്കളാഴ്ച റഷ്യയും ഉക്രൈനും തുര്‍ക്കിയില്‍ വച്ച് വീണ്ടും സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിലെ പ്രതീക്ഷ.
  • ഈയാഴ്ച പുറത്തുവരുന്ന പിഎംഐ മാനുഫാക്ചറിംഗ് നിരക്കും വാഹന വില്‍പ്പനയും പോലുള്ള സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെടുമെന്ന അനുമാനം.
ഉയര്‍ന്ന്

30-ഓളം പോയിന്റ് ഉയര്‍ന്ന് 17,181-ലാണ് നിഫ്റ്റി പുതിയ വ്യാപാര ആഴ്ചയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ സൂചിക ഇടിയുന്നതിനാണ് സാക്ഷിയായത്. 17,003-ല്‍ ഇന്നത്തെ താഴ്ന്ന നിലവാരം കുറിച്ച ശേഷം ഏറെനേരം അതേ നിലവാരത്തില്‍ തങ്ങിനിന്നു. തുടര്‍ന്ന് ഉച്ചയോടെ സൂചിക പറന്നു ഉയരുകയായിരുന്നു. ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 69 പോയിന്റ് ഉയര്‍ന്ന് 17,222-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 231 പോയിന്റ് നേട്ടത്തില്‍ 57,593-ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് തൊട്ടടുത്താണ് പ്രധാന സൂചികകള്‍ നിര്‍ത്തിയെന്നതും ശ്രദ്ധേയം. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 300 പോയിന്റ് മുന്നേറി 35,710-ലും വ്യാപാരം അവസാനിപ്പിച്ചു.

എന്‍എസ്ഇ

എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 11 എണ്ണം നേട്ടത്തിലും 4 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 1.21% മുന്നേറിയ പൊതുമേഖല ബാങ്ക് ഓഹരികളുടെ സൂചകിയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഓയില്‍ & ഗ്യാസ്, മെറ്റല്‍, ഓട്ടോ, എഫ്എംസിജി, മീഡിയ, ധനകാര്യ സേവനം, റിയാല്‍റ്റി തുടങ്ങിയ ഓഹരി സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്ത്. ഇന്നും മുന്നേറാന്‍ സാധിച്ചതോടെ, മെറ്റല്‍ വിഭാഗം സൂചിക തുടര്‍ച്ചയായ എട്ടാം ദിവസമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം, 0.87% ഇടിഞ്ഞ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികയാണ് ഏറ്റവും നഷ്ടം കുറിച്ചത്. ഹെല്‍ത്ത്‌കെയര്‍, ഫാര്‍മ, ഐടി വിഭാഗം സൂചികകളും നഷ്ടം രേഖപ്പെടുത്തി.

തിങ്കളാഴ്ച

തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,154 ഓഹരികളില്‍ 1,464 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 642 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ പൂര്‍ത്തിയാക്കിത്. 48 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താതെയും ക്ലോസ് ചെയ്തു. അതേസമയം, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.44-ലേക്ക് താഴ്ന്നു. വെള്ളിയാഴ്ച 0.53 നിരക്കിലായിരുന്നു എഡി റേഷ്യോ നിന്നത്. സൂചികകള്‍ നേട്ടത്തിലേക്ക് എത്തിയെങ്കിലും വിപണിയില്‍ ഉടെലടുത്ത പൊതു ദുര്‍ബലാവസ്ഥ മാറിയിട്ടില്ലെന്നാണ് എഡി റേഷ്യോ തുടര്‍ച്ചയായ ദിവസങ്ങളില്‍ 1-ന് താഴെ നില്‍ക്കുന്നതിലൂടെ വെളിവാക്കുന്നത്. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.20 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.70 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഓഹരികള്‍

അതേസമയം, ഇന്നത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 60 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 67 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇതിനോടൊപ്പം 91 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 172 സ്റ്റോക്കുകള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, തിങ്കളാഴ്ചയും 4 ശതമാനത്തോളം ഇടിഞ്ഞ് 22.48-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22-20 നിലവാരത്തിലേക്ക് വരുന്നത് ബുള്ളുകള്‍ക്ക് പിടിമുറുക്കാനുള്ള സാഹചര്യമൊരുക്കും.

നഷ്ടം
  • നഷ്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 19 എണ്ണം ഇന്നത്തെ വ്യാപാരത്തിനിടെ നഷ്ടം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. യുപിഎല്‍, എസ്ബിഐ ലൈഫ് എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ ഇടിഞ്ഞു. നെസ്ലെ, ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി, എച്ചഡിഎഫ്‌സി ലൈഫ് ഓഹരികള്‍ 1.5 ശതമാനത്തിലേറെയും ഇടിഞ്ഞു.
  • നേട്ടം:- നിഫ്റ്റി-50 സൂചികയിലെ 31 ഓഹരികളാണ് തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. 3.62% മുന്നേറിയ ഭാരതി എയര്‍ടെല്ലാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക് ഓഹരികള്‍ 2 ശതമാനത്തിലേറെയും ഐഷര്‍ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ 1.5 ശതമാനത്തിലധികവും മുന്നേറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X