കഴിഞ്ഞയാഴ്ച ആഭ്യന്തര വിപണി മൊത്തത്തിൽ മെച്ചപ്പെട്ട നിലയിലായിരുന്നു. റിയൽ എസ്റ്റേറ്റ്, വാഹനം, ലോഹം, ഊർജം, പൊതുമേഖലാ സ്ഥാപനങ്ങൾ , ബാങ്കുകൾ, മാധ്യമങ്ങൾ, എണ്ണ-വാതക മേഖലകൾ തുടങ്ങിയവയെല്ലാം മുന്നേറി. അതേ സമയം ഐടി മേഖലയാണ് വലിയ തിരിച്ചടി നേരിട്ടത്. നിഫ്റ്റി 0.39 ശതമാനം ഉയർന്ന് 22,096.75 എന്ന നിലയിലും സെൻസെക്‌സ് 72,831.94 എന്ന നിലയിലുമാണ് ക്ലോസ് ചെയ്തതത്.
വ്യാപാരം 3 ദിവസം മാത്രം
ഹോളിയുടെ ആഘോഷത്തോടനുബന്ധിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും ഇന്ന് (തിങ്കളാഴ്ച) അവധിയാണ്. വെള്ളിയാഴ്ചയും വിപണി അവധിയായത് കൊണ്ടു തന്നെ ഈ ആഴ്ച വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ് വ്യപാരം നടക്കുക. എന്നാൽ വിപണിയുടെ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതേ സമയം യുഎസ് ജിഡിപി ഡാറ്റ, മറ്റ് പ്രധാന സാമ്പത്തിക ഡാറ്റ, ഒരു മെയിൻബോർഡ് ഐപിഒ, എസ്എംഇ ഐപിഒകൾ എന്നിവയുമായി ബന്ധപ്പെട്ട് നിക്ഷേപകർ തിരക്കിൽ തന്നെയായിരിക്കും.

വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് നടുവിലും നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി രണ്ട് ഓഹരികൾ നിർദ്ദേശിക്കുകയാണ് 5 പൈസയിലെ ലീഡ് റിസർച്ച് അനലിസ്റ്റ് രുചിത് ജെയിൻ. ഏതൊക്കെയാണ് ആ ഓഹരികളെന്ന് വിശദമായി പരിശോധിക്കാം
1. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
1,660 രൂപയ്ക്കും 1,700 രൂപയ്ക്കും ഇടയിൽ ടാർഗെറ്റ് വില നിശ്ചയിച്ച് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് രുചിത് ജെയിൻ നിർദ്ദേശിക്കുന്നത്. 1,540 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
കമ്പനിയുടെ ഓഹരി 'ഹയർ ടോപ്പ് ഹയർ ബോട്ടം' ഘടന രൂപപ്പെടുത്തുകയാണെന്നും അതുകൊണ്ടു തന്നെ മുന്നേറ്റമുണ്ടാകുമെന്നുമാണ് രുചിത് ജെയിൻ വിലയിരുത്തുന്നത്.
ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ച 3.25 ശതമാനം നേട്ടത്തോടെ 1,616 രൂപയിലാണ് സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് വിപണി അവസാനിപ്പിച്ചത്. കഴിഞ്ഞ 1 മാസത്തിനിടെ 3.79 ശതമാനം ഉയരാനും ഓഹരിക്ക് സാധിച്ചു. 6 മാസത്തിനിടെ 43.54 ശതമാനവും ഒരു വർഷത്തിനിടെ 64.32 ശതമാനം നേട്ടവും നിക്ഷേപകർക്ക് നൽകാൻ കമ്പനിക്ക് സാധിച്ചു.
1,627 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 922.45 രൂപയാണ് ഏറ്റവും താഴ്ന്ന വില.
2. എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് ലിമിറ്റഡ് (നൈക)
ഒരു ഡിജിറ്റല്‍ നേറ്റീവ് കണ്‍സ്യൂമര്‍ ടെക്നോളജി പ്ലാറ്റ്ഫോമാണ് നൈക്ക. ഓണ്‍ലൈനിലാണ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാഷന്‍ ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ ആണ് കമ്പനിക്കുള്ളത്.

ടാർഗെറ്റ് വില 173 രൂപ
173 രൂപ മുതൽ 180 രൂപ വരെ ടാർഗെറ്റ് വില നിശ്ചയിച്ച് കമ്പനിയുടെ ഓഹരികൾ വാങ്ങാമെന്നാണ് രുചിത് ജെയിൻ പറയുന്നത്. ട്രെൻഡ്‌ലൈൻ പ്രതിരോധം കുറയുന്നതിൽ നിന്ന് സ്റ്റോക്ക് ബ്രേക്ക്ഔട്ട് നൽകിയിട്ടുണ്ടെന്നും ആർഎസ്ഐയും പോസിറ്റീവ് ആക്കം കൂട്ടുന്നുണ്ടെന്ന് ജെയിൻ വിശദീകരിച്ചു.
ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ച 2.51 ശതമാനം നേട്ടത്തോടെയാണ് കമ്പനി വിപണി അവസാനിപ്പിച്ചത്. അതോടെ ഓഹരി വില 163.20 രൂപയിലെത്തി. കഴിഞ്ഞ 6 മാസത്തിനിടെ ഓഹരി വിപണിയിൽ 11.93 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. ഒരു വർഷത്തിനിടെ 22 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 195.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 114.25 രൂപയാണ് ഏറ്റവും താഴ്ന്ന വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications