പെന്നി ഓഹരി വാങ്ങുന്ന നിക്ഷേപകരുടെ ലക്ഷ്യം കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന വരുമാനം നേടുക എന്നതാണ്. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം പെന്നി ഓഹരികളിലെ നിക്ഷേപത്തിൽ നിരവധി അപകട സാധ്യതകൾ മറഞ്ഞിരിപ്പുണ്ട്. അത് കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കുയും ചെയ്താൽ മാത്രമേ മൾട്ടിബാഗർ നേട്ടം പെന്നി ഓഹരികളിൽ നിന്നും ലഭിക്കുകയുള്ളു. ഇത്രയും കാര്യം എന്തിനാണ് ഇപ്പോൾ പറഞ്ഞതെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. കാര്യമുണ്ട്.
നിലവിൽ 15 രൂപ വിലയുള്ള പെന്നി ഓഹരി ഇപ്പോൾ വാങ്ങിയാൽ കുറഞ്ഞ കാലത്തിനുള്ളിൽ 20 രൂപയ്ക്ക് വിൽക്കാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധനായ സഞ്ജീവ് ഭാസിൻ പറയുന്നത്. വേറെ ഒന്നുമല്ല, വോഡഫോൺ ഐഡിയ അഥവാ വി ആണ് ആ ഓഹരി.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 1.35 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 15.05 രൂപ എന്നതാണ് വി യുടെ ഓഹരി വില. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ഓഹരി 15 ശതമാനത്തോളം ഇടിഞ്ഞ് 12 രൂപ നിലവാരത്തിലെത്തി. അതിനുശേഷം, സ്റ്റോക്ക് ഏകദേശം 25 ശതമാനം മികച്ച വീണ്ടെടുക്കൽ നടത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ 17.58 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. ആറ് മാസത്തിനിടെ 18 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 114 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. 18.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 7 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
നിലവിലെ മാർക്കറ്റ് വിലയിൽ ഓഹരി അതിൻ്റെ പ്രധാന ഹ്രസ്വകാല, ദീർഘകാല എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജുകൾക്ക് (ഇഎംഎ) മുകളിലാണ് ട്രേഡ് ചെയ്യുന്നത്. ഓഹരി വില 18 രൂപ കടന്നാൽ അത് 25 രൂപ വരെ എത്താനുള്ള സാധ്യതയുണ്ടെന്നാണ് സഞ്ജീവ് ഭാസിൻ പറയുന്നത്. അതായത് നിലവിലെ വിപണി വിലയായ 15.05 രൂപയിൽ നിന്ന് 66.66 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട് എന്ന് സാരം.
ബാങ്കുകൾക്കുള്ള കമ്പനിയുടെ അറ്റ കടം 4,000 കോടി രൂപയിൽ താഴെ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഒരു വർഷത്തിനുള്ളിൽ പണമൊഴുക്ക് പോസിറ്റീവാകും.

വിപണിക്ക് നേട്ടത്തിൽ അവസാനം
ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ. തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം, തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 0.93 ശതമാനം അഥവാ 692.27 പോയിൻറ് ഉയർന്ന് 75,074.51 ലും നിഫ്റ്റി 0.89 ശതമാനം അഥവാ 201 പോയിൻറ് ഉയർന്ന് 22,821.40 ലും വ്യാപാരം അവസാനിപ്പിച്ചു.
മേഖലാ സൂചികകളിൽ ബിഎസ്ഇ റിയാലിറ്റി 4.85 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ ഇൻഡസ്ട്രിയൽസ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ യഥാക്രമം 3.7 ശതമാനവും 3.4 ശതമാനവും ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, പവർ, ടെലികമ്മ്യൂണിക്കേഷൻ, ഐടി സൂചികകൾ 2.5 ശതമാനത്തിലധികം വർധിച്ചു. ബിഎസ്ഇ മിഡ് ക്യാപ് 2.3 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 3.06 ശതമാനവും ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications