ഹ്രസ്വകാല നേട്ടത്തിന് വാങ്ങാം ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ് ഉള്‍പ്പെടെ 3 സ്റ്റോക്കുകള്‍; 11% വരെ ലാഭസാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവാഴ്ച്ച വന്‍ വിറ്റഴിക്കലിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷിയായത്. അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റി 17,000 മാര്‍ക്കിന് താഴേക്ക് പോയി. ദലാല്‍ സ്ട്രീറ്റില്‍ കരടികള്‍ വിളയാടുകയാണ്. ബാങ്കിങ്, ഓട്ടോ, മെറ്റല്‍ ഓഹരികള്‍ നഷ്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.

ഇതേസമയം ഫാര്‍മ, എഫ്എംസിജി, ഐടി ഓഹരികള്‍ നേട്ടത്തില്‍ ചുവടുവെച്ചതുകൊണ്ട് ഒരുപരിധിവരെ വീഴ്ച്ചയെ ചെറുത്തുനില്‍ക്കാന്‍ സൂചികയ്ക്ക് കഴിഞ്ഞു. ഡെറിവേറ്റീവ് വിപണിയില്‍ 17,200, 17,300, 17,500 നിലകളിലാണ് മാര്‍ക്കറ്റ് കോളുകള്‍ ഉയര്‍ന്നത്. മറുപക്ഷത്ത് 17,000, 16,800 നിലകളില്‍ പുട്ട് ഓപ്ഷനുകളും കുറിക്കപ്പെട്ടു.

മാർക്കറ്റ് സാഹചര്യം

ഈ വാരം ഓഹരി വിപണി വില്‍പ്പന സമ്മര്‍ദത്തില്‍ തുടരുമെന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. സൂചികകള്‍ കാര്യമായി ചാഞ്ചാടും. പ്രതിദിന ചാര്‍ട്ടില്‍ 100 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് താഴെ നിഫ്റ്റി ക്ലോസ് ചെയ്തതുകൊണ്ട് ബുള്ളിഷ് ട്രെന്‍ഡ് പാടെ ദുര്‍ബലമാണ്. ബാങ്ക് നിഫ്റ്റിയുടെ കാര്യമെടുത്താല്‍ 35,300 - 35,100 സോണിലാണ് സൂചികയ്ക്ക് പ്രധാന പിന്തുണ ലഭിക്കുക. ഇതിന് താഴേക്ക് പോയാല്‍ ഓഹരികളില്‍ ഇനിയും വലിയ ഇടിവുണ്ടാവും.

ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ നേട്ടം ലക്ഷ്യമിട്ട് അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ചത്തേക്ക് വാങ്ങാന്‍ പറ്റിയ മൂന്നു സ്റ്റോക്കുകള്‍ നിര്‍ദേശിക്കുകയാണ് എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് ഷിത്തിജ് ഗാന്ധി. ഇവ ഏതെല്ലാമെന്ന് ചുവടെ അറിയാം.

മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃഖലയാണ് മാക്‌സ് ഹെല്‍ത്ത്‌കെയര്‍. അടുത്ത മൂന്നാഴ്ച്ച കൊണ്ട് മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ 11 ശതമാനം നേട്ടം സമര്‍പ്പിക്കുമെന്നാണ് ഷിത്തിജ് ഗാന്ധിയുടെ പ്രവചനം. ടാര്‍ഗറ്റ് വില 422 രൂപ. സ്റ്റോപ്പ് ലോസ് 340 രൂപ. ചൊവാഴ്ച്ച 380.20 രൂപയിലാണ് സ്‌റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത്.

ഉയരുമെന്ന സൂചന

സെപ്തംബറില്‍ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ചുവടുവെച്ചിരുന്നു (402.60 രൂപ). തുടര്‍ന്ന് ലാഭമെടുപ്പ് സജീവമായതോടെ ഓഹരി വില 330 രൂപ നിലവാരത്തിലേക്ക് തിരിച്ചെത്തി. അന്നുതൊട്ട് ഏകീകരണ സോണിലാണ് സ്‌റ്റോക്ക് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ സമീപകാലത്ത് 100 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജില്‍ പിന്തുണ തേടിയ മാക്‌സ് ഹെല്‍ത്ത്‌കെയര്‍ പ്രതിദിന ചാര്‍ട്ടില്‍ 'U' മാതൃകയിലുള്ള 'റൗണ്ട് ബോട്ടം' പാറ്റേണ്‍ രൂപീകരണമാണ് ഇപ്പോള്‍ കണ്ടെത്തുന്നത്. 370 രൂപ നിലവാരത്തിലേക്ക് സ്റ്റോക്ക് വീണ്ടും ഉയരുമെന്ന സൂചന ഇതു നല്‍കുന്നു.

Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍

 
സ്റ്റോപ്പ് ലോസ്

ടെക്‌നിക്കല്‍ ചാര്‍ട്ടില്‍, എട്ടാഴ്ച്ചത്തെ കാത്തിരിപ്പിന് ശേഷം സ്റ്റോക്ക് ഏകീകരണ സോണില്‍ നിന്നും ബ്രേക്കൗട്ട് കുറിച്ചത് കാണാം. വില ഉയരുന്നതിനൊപ്പം വര്‍ധിച്ചുവരുന്ന ഓഹരി ഇടപാടുകളും മാക്‌സ് ഹെല്‍ത്ത്‌കെയര്‍ അടുത്തഘട്ട കുതിപ്പിന് തയ്യാറെടുക്കുന്ന സൂചനയാണ് പറഞ്ഞുവെയ്ക്കുന്നത്. 370 രൂപ - 380 രൂപ റേഞ്ചില്‍ സ്റ്റോക്ക് വാങ്ങാമെന്നാണ് ഷിത്തിജ് ഗാന്ധി ട്രേഡര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. 422 രൂപ ടാര്‍ഗറ്റും 340 രൂപ സ്റ്റോപ്പ് ലോസും കരുതാം.

ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ്

ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ്

ആഗോളതലത്തില്‍ രോഗപരിശോധനകള്‍ നടത്തുന്ന ഹെല്‍ത്ത്‌കെയര്‍ കമ്പനിയാണ് ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ്. അടുത്ത മൂന്നാഴ്ച്ച കൊണ്ട് ഈ സ്‌റ്റോക്കും 11 ശതമാനം വരെ ലാഭം സമ്മാനിക്കുമെന്ന് ഷിത്തിജ് ഗാന്ധി പ്രവചിക്കുന്നു. ടാര്‍ഗറ്റ് വില 4,212 രൂപ. സ്റ്റോപ്പ് ലോസ് 3,450 രൂപ. ചൊവാഴ്ച്ച 3,789.45 രൂപയിലാണ് ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

അടുത്തിടെ 200 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് അരികെ പിന്തുണയെടുത്ത സ്റ്റോക്ക് പ്രതിദിന ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ കുറിച്ചുകൊണ്ട് 3,700 രൂപ നിലവാരത്തിലേക്ക് ശക്തമായി തിരിച്ചുവരികയുണ്ടായി.

ടാർഗറ്റ് വില

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ക്ക് മേലെയാണ് സ്‌റ്റോക്കിന്റെ ഇപ്പോഴത്തെ നില്‍പ്പ്. അടുത്തകാലത്തായി വില വര്‍ധിക്കുന്നതിനൊപ്പം ഓഹരി ഇടപാടുകളുടെ എണ്ണത്തിലും സ്‌റ്റോക്ക് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ശക്തമായ കുതിപ്പിനുള്ള സൂചനയിത് നല്‍കുന്നു. അതുകൊണ്ട് 3,760 രൂപ - 3,790 രൂപ റേഞ്ചില്‍ ട്രേഡര്‍മാര്‍ക്ക് ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ് ഓഹരികള്‍ സമാഹരിക്കാമെന്നാണ് ഷിത്തിജ് ഗാന്ധി നല്‍കുന്ന നിര്‍ദേശം. 4,212 രൂപ ടാര്‍ഗറ്റും 3,450 രൂപ സ്റ്റോപ്പ് ലോസും കരുതാം.

Also Read: വിപണി തകരുമ്പോഴും അപ്പര്‍ സര്‍ക്യൂട്ട് തൊട്ട് ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക്; 1 വര്‍ഷം കൊണ്ട് 1,300% നേട്ടം!Also Read: വിപണി തകരുമ്പോഴും അപ്പര്‍ സര്‍ക്യൂട്ട് തൊട്ട് ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക്; 1 വര്‍ഷം കൊണ്ട് 1,300% നേട്ടം!

 
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). അടുത്ത മൂന്നാഴ്ച്ച കൊണ്ട് ഈ സ്‌റ്റോക്ക് 9 ശതമാനം ലാഭം സമ്മാനിക്കുമെന്ന് ഷിത്തിജ് ഗാന്ധി പ്രവചിക്കുന്നു. ടാര്‍ഗറ്റ് വില 3,840 രൂപ. സ്റ്റോപ്പ് ലോസ് 3,330 രൂപ. ചൊവാഴ്ച്ച 3,529.15 രൂപയിലാണ് ടിസിഎസ് ഓഹരികള്‍ വ്യാപാരത്തിന് തിരശ്ശീലയിട്ടത്. ഒക്ടോബറില്‍ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്റ്റോക്ക് എത്തിയിരുന്നു (3,989.90 രൂപ). ശേഷം ലാഭമെടുപ്പ് വ്യാപകമായതോടെ ഓഹരി വില താഴേക്കിറങ്ങി.

ഡബിൾ ബോട്ടം രൂപീകരണം

നവംബറില്‍ 3,400 - 3,550 രൂപ നിലവാരത്തിലാണ് ടിസിഎസ് ഓഹരികള്‍ ഇടപാടുകള്‍ നടത്തിയത്. എന്തായാലും ഇപ്പോള്‍ 'ഡബിള്‍ ബോട്ടം' രൂപീകരണം സ്‌റ്റോക്കില്‍ കാണാം. പ്രതിദിന ചാര്‍ട്ടില്‍ 100 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മേലെ ടിസിഎസ് ഓഹരികള്‍ ക്ലോസ് ചെയ്യുന്നുണ്ട്. വില ഉയര്‍ച്ചയ്‌ക്കൊപ്പം ഓഹരി ഇടപാടുകളിലെ പെട്ടെന്നുള്ള വര്‍ധനവ് മുന്നോട്ടുള്ള വ്യാപാര ദിനങ്ങളില്‍ പുതിയ റാലിക്ക് തുടക്കം കുറിക്കുമെന്ന സൂചന നല്‍കുന്നു. അതുകൊണ്ട് 3,250 രൂപ - 3,530 രൂപ റേഞ്ചില്‍ ട്രേഡര്‍മാര്‍ക്ക് ടിസിഎസ് ഓഹരികള്‍ വാങ്ങാമെന്നാണ് ഷിത്തിജ് ഗാന്ധി നല്‍കുന്ന നിര്‍ദേശം. 3,840 രൂപ ടാര്‍ഗറ്റും 3,330 രൂപ സ്റ്റോപ്പ് ലോസും കരുതാം.

Also Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാംAlso Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാം

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Market Expert Suggests TCS, Max Healthcare And Dr Lal PathLabs For Short-Term Gains

Market Expert Suggests TCS, Max Healthcare And Dr Lal PathLabs For Short-Term Gains. Read in Malayalam.
Story first published: Wednesday, December 1, 2021, 9:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X