ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ സാകൂതം നിരീക്ഷിക്കുന്നവരാണ് മിക്കവരും. രാകേഷ് ജുന്‍ജുന്‍വാല, രേഖ ജുന്‍ജുന്‍വാല, ആശിഷ് കച്ചോലിയ, ഡോളി ഖന്ന, പൊറിഞ്ചു വെളിയത്ത്, സുനില്‍ സിംഘാനിയ തുടങ്ങിയവര്‍ ഓരോ സ്റ്റോക്ക് വാങ്ങുമ്പോഴും വിപണി പ്രതീക്ഷയോടെ ഉറ്റുനോക്കും. എന്നാല്‍ ഇവരുടെ വാല്യു സ്റ്റോക്ക് തിരഞ്ഞെടുപ്പും ഇടയ്ക്ക് നഷ്ടത്തില്‍ കലാശിക്കാറുണ്ട്. ഇതിന് ഏറ്റവും പുതിയ ഉദ്ദാഹരണമാണ് ഡോളി ഖന്ന തിരഞ്ഞെടുത്ത നിതിന്‍ സ്പിന്നേഴ്സ് ഓഹരി.
2021 ഏപ്രില്‍ - ജൂണ്‍ പാദത്തിലാണ് ഡോളി ഖന്ന നിതിന്‍ സ്പിന്നേഴ്സിനെ സ്വന്തം പോര്‍ട്ട്ഫോളിയോയില്‍ കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് നിതിന്‍ സ്പിന്നേഴ്സ് ഓഹരികള്‍ വിപണിയില്‍ 16 ശതമാനം ഇടിഞ്ഞു. പക്ഷെ ഇതു ഗൗരവമാക്കേണ്ടെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിര്‍ദേശം. ഈ വര്‍ഷം മുഴുവന്‍ വന്‍കുതിപ്പാണ് നിതിന്‍ സ്പിന്നേഴ്സ് നടത്തിയത്. വ്യാപകമായ ലാഭമെടുപ്പ് സ്റ്റോക്കില്‍ പ്രതീക്ഷിച്ചിരുന്നു.
ഈ അവസരത്തില്‍ ഭയചകിതരായി കയ്യിലെ ഓഹരികള്‍ മുഴുവന്‍ വില്‍ക്കുന്നതിന് പകരം 211 രൂപയ്ക്ക് മുകളില്‍ കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനാണ് ട്രേഡര്മാരോട് വിപണി വിദഗ്ധര്‍ പറയുന്നത്. 225 - 230 രൂപ വരെ വിലനിലവാരത്തില്‍ നിക്ഷേപകര്‍ക്കും നിതിന്‍ സ്പിന്നേഴ്സിന്റെ ഓഹരികള്‍ വാങ്ങാന്‍ ആരംഭിക്കാം.
'നിലവില്‍ നിതിന്‍ സ്പിന്നേഴ്സ് സ്റ്റോക്കില്‍ സൈഡ്വേ ട്രെന്‍ഡാണ് രൂപംകൊള്ളുന്നത്. വൈകാതെ കമ്പനിയുടെ ഓഹരികള്‍ 211 രൂപയ്ക്ക് മുകളില്‍ ബുള്ളിഷ് സ്വഭാവം പുറത്തെടുക്കും. അതുകൊണ്ട് ഹ്രസ്വകാലം കൊണ്ട് നേട്ടം ലക്ഷ്യമിടുന്ന ട്രേഡര്‍മാര്‍ 211 രൂപയ്ക്ക് മുകളില്‍ വെച്ച് നിതിന്‍ സ്പിന്നേഴ്സ് സ്റ്റോക്ക് വാങ്ങുന്നത് നല്ലതായിരിക്കും. 240 രൂപ ടാര്‍ഗറ്റ് വിലയും സ്റ്റോപ്പ് ലോസ് 195 രൂപയുമായി നിശ്ചയിക്കാം', എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് മുദിത് ഗോയല്‍ പറയുന്നു.
ഇതേസമയം, ദീര്‍ഘകാലത്തേക്ക് നിതിന്‍ സ്പിന്നേഴ്സ് സ്റ്റോക്ക് കൈവശം വെയ്ക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ മറ്റൊരു തന്ത്രമാണ് പയറ്റേണ്ടതെന്ന് പറയുകയാണ് ചോയിസ് ബ്രേക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ. 'ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 225 - 230 രൂപ വിലനിലവാരത്തിന് മുകളിലൊരു ബ്രേക്കൗട്ട് സ്റ്റോക്കില്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ 230 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങാന്‍ ആരംഭിക്കാം. 185 രൂപ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം', സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
നിതിന്‍ സ്പിന്നേഴ്സില്‍ ഡോളി ഖന്നയ്ക്ക് എത്ര പങ്കാളിത്തമുണ്ട്? ഇതായിരിക്കും പലരുടെയും അടുത്ത സംശയം. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപക ഡോളി ഖന്ന നിതിന്‍ സ്പിന്നേഴ്സിന്റെ 6,95,095 ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. അതായത് കമ്പനിയില്‍ 1.24 ശതമാനം ഓഹരി പങ്കാളിത്തം ഇവര്‍ക്കുണ്ട്. സെപ്തംബര്‍ 2 -ന് 211.65 രൂപ എന്ന നിലയ്ക്കാണ് നിതിന്‍ സ്പിന്നേഴ്സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച്ച മാത്രം 4.11 ശതമാനം ഉയരാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാലും കാണാം 5.80 ശതമാനം നേട്ടം.
കൃത്യം ഒരു വര്‍ഷം മുന്‍പ് 40.05 രൂപയായിരുന്നു നിതിന്‍ സ്പിന്നേഴ്സിന്റെ ഓഹരി വില. അതായത് ഒരു വര്‍ഷം കൊണ്ട് 428.46 ശതമാനം കുതിപ്പ് കയ്യടക്കാന്‍ സ്റ്റോക്കിന് സാധിച്ചു. ഒരു വര്‍ഷം മുന്‍പ് കമ്പനിയില്‍ 1 ലക്ഷം രൂപയിട്ടവരുടെ ഇന്നത്തെ ആസ്തി 5.28 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ടാകണം. 5 ലക്ഷം രൂപയിട്ടവര് ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ ആസ്തി 26.42 ലക്ഷം രൂപയും ആയേനെ.
ഈ വര്‍ഷം മാത്രം 193.96 ശതമാനം ഉയര്‍ച്ചയാണ് നിതിന്‍ സ്പിന്നേഴ്സ് കുറിച്ചിരിക്കുന്നത്. ജനുവരി 1 -ന് 72 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഓഗസ്റ്റ് 2 -ന് എക്കാലത്തേയും ഉയര്‍ന്ന വിലനിലവാരവും നിതിന്‍ സ്പിന്നേഴ്സ് കുറിക്കുകയുണ്ടായി. അന്ന് 269.90 രൂപ വരെ കയ്യടക്കാന്‍ സ്റ്റോക്കിന് സാധിച്ചു.
വിവിധതരം പരുത്തി നൂലുകളുടെയും നെയ്ത തുണിത്തരങ്ങളുടെയും ഉത്പാദനത്തിലാണ് നിതിന്‍ സ്പിന്നേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൂല് ബിസിനസിലൂടെയാണ് കമ്പനി സിംഹഭാഗം വരുമാനം കണ്ടെത്തുന്നതും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വില്‍പ്പനയില്‍ 68 ശതമാനവും നൂല് ബിസിനസിന്റെ സംഭാവനയാണ്. 2020-21 കാലത്ത് 14.44 ശതമാനം വാര്‍ഷിക വളര്‍ച്ച കുറിക്കാന്‍ നിതിന്‍ സ്പിന്നേഴ്സിന് സാധിച്ചിരുന്നു. ഇക്കാലത്ത് 1,626 കോടി രൂപ കമ്പനി വരുമാനം കണ്ടെത്തി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന സാഹചര്യം അടിസ്ഥാനപ്പെടുത്തി കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭ മാര്‍ജിന്‍ 1.54 ശതമാനത്തില്‍ നിന്നും 4.24 ശതമാനമായും വര്‍ധിച്ചിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
