നിക്ഷേപകർക്ക് നിരാശ സമ്മാനിച്ച് ഓഹരി സൂചികകൾ വെള്ളിയാഴ്ച ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 453.85 പോയിൻ്റ് താഴ്ന്ന് 72,643.43-ലും നിഫ്റ്റി 123.40 പോയിൻ്റ് ഇടിഞ്ഞ് 22,023.30-ലും ക്ലോസ് ചെയ്തു. 1724 ഓഹരികൾക്കാണ് നേട്ടമുണ്ടാക്കാൻ സാധിച്ചത്. 1939 ഓഹരികൾ ഇടിഞ്ഞപ്പോൾ 113 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക പോസിറ്റീവ് നോട്ടിൽ വ്യാപാരം അവസാനിച്ചു.
നിഫ്റ്റിയിൽ 3.18 ശതമാനത്തിന്‍റെ നേട്ടത്തോടെ യുപിഎൽ മുന്നേറി. ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, അദാനി എൻ്റർപ്രൈസസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേ സമയം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരത് പെട്രോളിയം, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

വിപണിയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഓഹരികൾ വാങ്ങുമ്പോൾ ശ്രദ്ധ വേണമെന്നാണ് വിപണി വിദഗ്ധരുടെ നിർദ്ദേശം. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഐടി മേഖലകൾ അടുത്ത വാരം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതോടൊപ്പം പൊതുമേഖലാ വിഭാഗവും നേട്ടത്തിലേക്കെത്തിയേക്കാം.
ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ബസവ് ക്യാപിറ്റൽ സ്ഥാപകൻ സന്ദീപ് പാണ്ഡെ വിലയിരുത്തുന്ന ചില ഓഹരികൾ പരിശോധിക്കാം.
1. എസ്ബിഐ
ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഓഹരിയില്‍ ഇടിവ് സംഭവിച്ചിരുന്നു. പക്ഷെ ഇടിവ് താൽക്കാലികമെന്നാണ് വിലയിരുത്തൽ.
നിലവിൽ 732.65 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ 6 മാസത്തിനിടെ 21.31 ശതമാനത്തിന്‍റെ ഉയർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. 793.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 501.55 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
2. കാനറ ബാങ്ക്
വെള്ളിയാഴ്ച കാനറാ ബാങ്ക് ഓഹരി നേട്ടത്തിലാണ് വിപണി അവസാനിപ്പിച്ചത്. ഓഹരി 0.37 ശതമാനം ഉയർന്ന് 549 രൂപയിലെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ 47 ശതമാനത്തിന്‍റെ വളർച്ചയാണ് കാനറ ബാങ്ക് ഓഹരി നേടിയത്.
606.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 272.35 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
3. ബാങ്ക് ഓഫ് ബറോഡ
വെള്ളിയാഴ്ച വിപണിയിൽ ഇടിവ് നേരിട്ട ഓഹരിയാണ് ബാങ്ക് ഓഫ് ബറോഡയുടേത്. 1.66 ശതമാനം ഇടിഞ്ഞ് ഓഹരി വില 254.90 രൂപയിലെത്തി. അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി ഇടിവിലാണെങ്കിലും കഴിഞ്ഞ 6 മാസത്തിനിടെ 17.28 ശതമാനത്തിന്‍റെ വളർച്ച കമ്പനി ഓഹരി വിപണിയിൽ നേടിയിട്ടുണ്ട്.
52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 285.60 രൂപയും ഏറ്റവും താഴ്ന്ന വില 155.60 രൂപയുമാണ്.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കിംഗ് ഓഹരികൾ വാങ്ങുന്നതും നേട്ടമുണ്ടാക്കാൻ സാഹായിക്കുമെന്നാണ് സന്ദീപ് പാണ്ഡെയുടെ വിലയിരുത്തൽ. അതോടൊപ്പം ഓയിൽ ആൻഡ് ഗ്യാസ് വിഭാഗത്തിൽ ഒഎൻജിസി ഓഹരി വില നിലവിലെ നിലയിൽ വാങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നു.
ദീർഘകാലത്തേക്ക് വാങ്ങാൻ ഐടി ഓഹരികൾ
വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ ഓഹരികൾ വാങ്ങുന്നത് നേട്ടമാകുമെന്നാണ് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ സൗരഭ് ജെയിൻ വിലയിരുത്തുന്നത്.
1. ടിസിഎസ്
4,220 രൂപയാണ് ടിസിഎസ് ഓഹരിയുടെ നിലവിലെ വിപണി വില. വെള്ളിയാഴ്ച ഓഹരിയിൽ 12.40 രൂപ ഓഹരിയിൽ വർധനവുണ്ടായിട്ടുണ്ട്. 4,241 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 3,070.25 രൂപയാണ് ഏറ്റവും കുറഞ്ഞത്.
2. എച്ച്സിഎൽ ടെക്
1648. 60 രൂപയാണ് നിലവിലെ ഓഹരി വില. വെള്ളിയാഴ്ച ഓഹരി വിപണിയിൽ 1.83 ശതമാനത്തിന്‍റെ ഇടിവ് കമ്പനി നേരിട്ടിട്ടുണ്ട്. 1,697.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1,016.25 രൂപയാണ് ഏറ്റവും കുറഞ്ഞത്.
3. വിപ്രോ
515.05 രൂപയാണ് വിപ്രോയുടെ നിലവിലെ ഓഹരി വില. വെള്ളിയാഴ്ച ഓഹരി ഇടിവ് നേരിട്ടിരുന്നു. 0.56 ശതമാനമാണ് കമ്പനിയുടെ ഓഹരി ഇടിഞ്ഞത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 545.90 രൂപയും ഏറ്റവും കുറഞ്ഞ വില 352.00 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications