വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് മാറിയപ്പോള്‍, കുറഞ്ഞ തുകയില്‍ കൂടുതല്‍ നേട്ടം ലഭിക്കാവുന്ന മൂല്യമേറിയ ഓഹരിക്കായുള്ള അന്വേഷണത്തിലാണ് ചെറുകിട നിക്ഷേപകര്‍. പെന്നി സ്റ്റോക്കുകളിലെ നിക്ഷേപം റിസ്ക് ഏറിയതാണെങ്കിലും വമ്പന്‍ ലാഭസാധ്യതകളും അവ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷത്തെ മള്ട്ടിബാഗറാകുമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചതും ഹ്രസ്വകാല നിക്ഷേപത്തിനുമായി നിര്‍ദേശിച്ച ഒരു ഇത്തിരിക്കുഞ്ഞന് ഓഹരിയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വികാസ് എകോടെക്
പെട്രോളിയവും പെട്രോകെമിക്കല്‍ ബിസിനസുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വ്യാപാരവും വിതരണത്തിലുമാണ് ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വികാസ് എകോടെക് (BSE: 530961, NSE-BE : VIKASECO) ശ്രദ്ധയൂന്നിയിരിക്കുന്നത്. 1984-ലാണ് തുടക്കം. കാര്‍ഷിക മേഖല, വാഹന നിര്‍മാണം, ടെക്സ്റ്റൈല്‍, കേബിള്‍, ഹെല്‍ത്ത്കെയര്‍, പാക്കേജിങ് തുടങ്ങിയ വ്യവസായ രംഗത്ത് ആവശ്യമായ സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ റബര്‍- പ്ലാസ്റ്റിക് ഘടകപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്നുണ്ട്. നിലവില്‍ 315 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ലക്ഷ്യവില 12
വെള്ളിയാഴ്ച 4.90 രൂപയിലാണ് വികാസ് എകോടെക്കിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 10 രൂപ മുതല്‍ 12 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 150 ശതമാനം നേട്ടം വരെ ലഭിക്കാം. ഈ ഓഹരി 4.40 രൂപ നിലവാരത്തിന് താഴേക്ക് പതിക്കുകയാണെങ്കില്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഒരാഴ്ചക്കിടെ 15 ശതമാനത്തോളം ഓഹരി വിലയില്‍ തിരുത്തല്‍ നേരിട്ടു. അതേസമയം, കഴിഞ്ഞ 3 മാസത്തിനിടെ 113 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 6.90 രൂപയും കുറഞ്ഞ വില 1.04 രൂപയുമാണ്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി വികാസ് എകോടെക്കിന്റെ വരുമാനത്തിലും ലാഭത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ 2 പാദങ്ങളിലെ പ്രകടനം ആശാവഹമാണ്. അതേസമയം, 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 75.26 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 165 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായവും കുതിച്ചുയര്‍ന്ന് 3.43 കോടിയിലേക്കെത്തി. കഴിഞ്ഞ വര്‍ഷം അറ്റാദായം 0.02 കോടി രൂപ മാത്രമായിരുന്നു. പ്രതിയോഹരി വരുമാനവും 0.01-ല്‍ നിന്നും 0.04-ലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഓഹരി വിശദാംശം
വികാസ് എകോടെക്കിന്റെ ഓഹരികളില്‍ 15.6 ശതമാനം മാത്രമാണ് പ്രമോട്ടറുടെ കെവശമുള്ളത്. 2021 ജൂണ്‍ പാദത്തില്‍ ഇത് 9.42 ശതമാനം മാത്രമായിരുന്നു എന്നതും ശ്രദ്ധേയം. അതേസമയം, 84.33 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. 0.08 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ട ഓഹരികളുടെ എണ്ണം 18,64,515 ആണ്. ഇത് കഴിഞ്ഞ 20 ദിവസത്തെ ശരാശരിയേക്കാള്‍ (1,15,63,267) വളരെ കുറവാണെന്നതും ശ്രദ്ധിക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
