അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ആഗോള തലത്തിൽ വലിയ നടുക്കമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ഇറക്കുമതി താരിഫ് നയങ്ങൾ. മെക്സിക്കോ, കാനഡ ചൈന എന്നീ രാജ്യങ്ങൾക്കു മേൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ഇന്നു പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ന് ചൊവ്വാഴ്ച വിപണിയിൽ കുത്തനെ ഇടിവുണ്ടായി.
ഇന്ന് സെൻസെക്സ് 72,817.34 ലാണ് ആരംഭിച്ചത്. ഇത് മുൻ ക്ലോസിംഗ് പോയിന്റായ 73,085.94 നെക്കാൾ താഴ്ന്നു. എന്നാൽ പെട്ടെന്ന് തന്നെ 72,633.54 എന്ന ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. നിഫ്റ്റി 50 യും 150 പോയിന്റിനടുത്ത് ഇടിഞ്ഞു. ഇത് 21,964.60ലേക്കാണ് താഴ്ന്നത്.
എസ് & പി ബി.എസ്.ഇ സെൻസെക്സ് 265.30 പോയിന്റ് താഴ്ന്ന് 72,820.64 ലും എൻ.എസ്.ഇ നിഫ്റ്റി 50 104.85 പോയിന്റ് കുറഞ്ഞ് 22,014.45 ലുമാണ് രാവിലെ 9.40ന് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് ഓഹരി വിപണിയുടെ വീഴ്ചക്കു കാരണമെന്ത്?
1. ഡോണാൾഡ് ട്രംപിൻ്റെ താരിഫ് നയവും ആഗോള വ്യാപാര ആശങ്കകളും:
കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും അധിക ഇറക്കുമതി തീരുവ ചുമത്തിയതാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. ഈ നടപടികൾ ആഗോള വ്യാപാരത്തെ മന്ദഗതിയിലാക്കുകയും സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യും. ഇതാണ് ഇന്ത്യൻ ഓഹരി വിപണിയെ ആടിയുലച്ചതും.
"ട്രംപ് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള വ്യാപാരത്തെ കൂടുതൽ തളർത്തുന്നു. ട്രംപിന്റെ താരിഫ് നയം ഇങ്ങനെ തുടരുകയും മറ്റ് രാജ്യങ്ങളെ ബാധിക്കുകയും ചെയ്താൽ, അത് ആഗോള വ്യാപാരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ദോഷകരമാകും. ഇന്ത്യയും ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടില്ല," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ പറഞ്ഞു.
യു.എസിലെ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം മൂലം കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന് കൂടുതൽ കാലം പലിശനിരക്ക് ഉയർത്തി നിലനിർത്തേണ്ടി വന്നേക്കാം. ഇത് യു.എസ് വിപണിയുടെ തകർച്ചക്കു പോലും കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാത്രമല്ല ഈ കാര്യങ്ങളെല്ലാം ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.

2. യു.എസ് ടെക് കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് ശേഷം ഐ.ടി ഓഹരികൾ ഇടിഞ്ഞു:
യു.എസ് ടെക് കമ്പനികളിലെ കനത്ത ഇടിവിനെ തുടർന്ന് ഇന്ത്യൻ ഐ.ടി ഓഹരികളാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. പല ഇന്ത്യൻ ഐ.ടി സ്ഥാപനങ്ങളും ബിസിനസിനായി യുഎസിനെ ആശ്രയിക്കുന്നതിനാൽ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധികളെല്ലാം ഇവിടെയും ബാധിക്കും.
ഇന്ന് നിഫ്റ്റി ഐ.ടി സൂചിക 1.92% ഇടിഞ്ഞു. ഒരു ദിവസത്തിലെ ഏറ്റവും വലിയ നഷ്ടമായി ഇതിനെ കണക്കാക്കാം. ഉയർന്ന താരിഫുകളും ആഗോള വ്യാപാര സംഘർഷങ്ങളും ടെക് സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കുറയ്ക്കുമെന്ന് നിക്ഷേപകർ ആശങ്കപ്പെടുന്നു. ഇത് ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രധാന ഇന്ത്യൻ ഐടി സ്ഥാപനങ്ങളെയും കാര്യമായി ബാധിക്കും.
3. എഫ്.ഐ.ഐ വിൽപ്പന തുടരുന്നു:
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്.ഐ.ഐ) ഇന്ത്യൻ ഓഹരികൾ വ്യാപകമായി വിറ്റഴിക്കുന്നു. ഒക്ടോബർ മുതൽ 26 ബില്യൺ ഡോളറിലധികം ഇന്ത്യൻ ഓഹരികളാണ് പിൻവലിച്ചത്. തിങ്കളാഴ്ച മാത്രം എഫ്.ഐ.ഐകൾ 47.88 ബില്യൺ രൂപയുടെ (548.29 മില്യൺ ഡോളർ) ഓഹരികൾ വിറ്റു.
ഓഹരി വിപണിയുടെ തകർച്ചയ്ക്ക് ഏറ്റവും വലിയ കാരണങ്ങളിലൊന്ന് വിദേശ പണത്തിന്റെ തുടർച്ചയായ ഒഴുക്കാണ്. ആഗോള അനിശ്ചിതത്വങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ യു.എസ് ബോണ്ടുകൾ, സ്വർണം തുടങ്ങിയ സുരക്ഷിതമായ ആസ്തികളെ നിക്ഷേപകർ ആശ്രയിക്കുന്നു.
വിപണിയിലെ പ്രകടനം
ഇന്നത്തെ തകർച്ച മിക്ക മേഖലകളെയും ബാധിച്ചിട്ടുണ്ട്. നിഫ്റ്റി ഐടി 1.6%, നിഫ്റ്റി ഓട്ടോ 0.92%, നിഫ്റ്റി ഫാർമ 0.86%, നിഫ്റ്റി എഫ്.എം.സി.ജി 0.88% തുടങ്ങിയവയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികൾ. എന്നാൽ നിഫ്റ്റി പി.എസ്.യു ബാങ്ക് 2.01% ഉയർന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 0.097% ഉയർന്നു.
ഇന്ത്യൻ ഓഹരി വിപണി ഇനിയൊരു തിരിച്ചു വരവിന് സാധ്യതയില്ലേ..?
മാസങ്ങളായി ഓഹരി വിപണി കടുത്ത സമ്മർദ്ദത്തിലാണ്. നിഫ്റ്റി 50 ഉം ബി.എസ്.ഇ സെൻസെക്സും സെപ്റ്റംബറിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് 16% ഇടിഞ്ഞു. ഇതു മാത്രമല്ല ചെറുകിട, ഇടത്തരം ഓഹരി വിഭാഗങ്ങളും തകർച്ചയുടെ വക്കിലെത്തി. ഫെബ്രുവരിയിൽ ഇരു വിഭാഗവും ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 20% ത്തിലധികം ഇടിഞ്ഞതിന് ശേഷം ഇപ്പോൾ തകർച്ചയിലായി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
