കൈപ്പിടിയിലാക്കിയ നേട്ടം മുഴുവന്‍ അവസാനഘട്ടം ഇന്ത്യന്‍ സൂചികകള്‍ വിട്ടുകളഞ്ഞു. വ്യാഴാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 33.20 പോയിന്റ് നേട്ടത്തോടെ 55,702.23 എന്ന നിലയില്‍ ഇടപാടുകള്‍ നിര്‍ത്തി (0.06 ശതമാനം ഉയര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 5.10 പോയിന്റ് നേട്ടത്തോടെ 16,682.70 എന്ന നിലയിലും തിരശ്ശീല വീഴ്ത്തി (0.03 ശതമാനം ഉയര്‍ച്ച). ചാഞ്ചാട്ടം നിറഞ്ഞ ഇന്നത്തെ വ്യാപരത്തിനിടെ 1,491 ഓഹരികള്‍ മുന്നേറി; 1,771 ഓഹരികളുടെ വിലയിടിഞ്ഞു. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക്ക് സിമന്റ്, നെസ്ലെ ഇന്ത്യ എന്നിവരാണ് നിഫ്റ്റിയെ സാരമായി പിന്നോട്ടുവലിച്ചത്. മറുഭാഗത്ത് ടെക്ക് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്ക്, വിപ്രോ ഓഹരികള്‍ നേട്ടക്കാരുടെ നിരയില്‍ മുന്നിലെത്തി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ പവര്‍, കാപ്പിറ്റല്‍ ഗൂഡ്സ്, ഐടി എന്നിവ 1 മുതല്‍ 2 ശതമാനം വരെ കയറിയത് കാണാം. എന്നാല്‍ എഫ്എംസിജി, റിയല്‍റ്റി, ഫാര്‍മ സൂചികകള്‍ കനത്ത നഷ്ടം ഏറ്റുവാങ്ങി (0.5 മുതല്‍ 1.5 ശതമാനം വരെ തകര്‍ച്ച).
നിലവില്‍ നിഫ്റ്റിയുടെ ഹ്രസ്വകാല വികാരം നെഗറ്റീവാണ്. 16,950 പോയിന്റ് നിലയില്‍ പ്രതിരോധം രൂപംകൊള്ളുന്നുണ്ട്. ഇതിന് താഴെ തുടരുന്നിടത്തോളം ട്രെന്‍ഡ് നെഗറ്റീവായിരിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ സൂചികയുടെ ഇടക്കാല ട്രെന്‍ഡ് സപ്പോര്‍ട്ട് 15,500 -ലാണെന്ന് കൊട്ടാക്ക് സെക്യുരിറ്റീസിന്റെ ഡെറിവേറ്റീവ്സ് റിസര്‍ച്ച് മേധാവി സഹജ് അഗര്‍വാള്‍ പറയുന്നു.
ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റിയുടെ ഭാഗത്തുനിന്നും ആത്മവിശ്വാസമുള്ള മുന്നേറ്റം വ്യാഴാഴ്ച്ച കാണാന്‍ കഴിഞ്ഞില്ല. ഇന്നലത്തെ റേഞ്ചില്ത്തന്നെയാണ് സൂചിക ചലിച്ചത്. പ്രതിദിന ചാര്‍ട്ടില്‍ രൂപംകൊള്ളുന്ന 'ഇന്‍സൈഡ്-ഡേ' പാറ്റേണ്‍ നിഫ്റ്റിയുടെ ദിശാബോധമില്ലായ്മയാണ് പറഞ്ഞുവെയ്ക്കുന്നത്. പ്രതിദിന ആര്‍എസ്ഐ ചിത്രത്തിലെ ബെയറിഷ് ക്രോസോവര്‍ ദുര്‍ബലമായ ട്രെന്‍ഡിന് അടിവരയിടുന്നുണ്ട്. എന്തായാലും 16,600 നിലയില്‍ പിന്തുണ പ്രതീക്ഷിക്കാം. 16,950-17,000 റേഞ്ചില്‍ പ്രതിരോധം കടുപ്പമാവും, എല്‍കെപി സെക്യുരിറ്റീസിന്റെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ഡി പറയുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
