2020 മേയ് മാസത്തിനു ശേഷം ഏറ്റവും തിരിച്ചടി നേരിട്ട വ്യാപാര ആഴ്ചയാണ് കടന്നു പോകുന്നത്. ജൂണ്‍ 17-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 6 ശതമാനത്തോളം നഷ്ടമാണ് പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും രേഖപ്പെടുത്തിയത്. ഇതോടെ സൂചികകള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. നിഫ്റ്റി 15,300-നും താഴെയാണ് ക്ലോസ് ചെയ്തത്. ഐടി, മെറ്റല്‍ വിഭാഗം ഓഹരികളാണ് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്. അതേസമയം ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന 7 ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അമേരിക്കന്‍ സൂചികകള്‍
രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും നഷ്ടം രേഖപ്പെടുത്തിയ വ്യാപാര ആഴ്ചയ്ക്കാണ് അമേരിക്കന്‍ സൂചികകളും കഴിഞ്ഞയാഴ്ച സാക്ഷ്യംവഹിച്ചത്. പണപ്പെരുപ്പ ഭീഷണിയും പണപ്പെരുപ്പ ലഭ്യത നിയന്ത്രിക്കുന്നതിനായി ഫെഡറല്‍ റിസര്‍വ് ചടുലമായി അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സമ്പദ്ഘടനയെ തളര്‍ത്തുമോയെന്ന ആശങ്കകളാണ് വിപണിയിലെ തിരിച്ചടിക്ക് വഴിതെളിച്ചത്. ഡൗജോണ്‍സ് സൂചിക 4.79 ശതമാനവും എസ്&പി500 സൂചിക 5.79 ശതമാനവും നാസ്ഡാക്ക് 4.78 ശതമാനവുമാണ് കഴിഞ്ഞയാഴ്ച നഷ്ടം നേരിട്ടത്. വരുന്നയാഴ്ചയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രാധാന്യമുള്ള ആഭ്യന്തര, ആഗോള കാര്യപരിപാടികള്‍ ഇല്ലാത്തതിനാല്‍ അമേരിക്കന്‍ സൂചികകളുടെ നീക്കം ആഭ്യന്തര വിപണിയേയും സ്വാധീനിക്കാം.
ക്രൂഡ് ഓയില്‍
അമേരിക്ക സാമ്പത്തിക തളര്‍ച്ച നേരിടാമെന്ന ആശങ്കകളെ തുടര്‍ന്ന് ജൂണ്‍ 17-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ ക്രൂഡ് ഓയില്‍ വില തിരിച്ചടി നേരിട്ടു. വെള്ളിയാഴ്ച മാത്രം 6 ശതമാനത്തോളം വില ഇടിഞ്ഞ് 4 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 113.12 ഡോളറിലാണ് ബ്രെന്‍ഡ് ക്രൂഡ് ക്ലോസ് ചെയ്തത്. യുഎസ് കടപ്പത്രങ്ങളിലെ ആദായ നിരക്ക് ഉയരുന്നതും ഡോളര്‍ സൂചിക ശക്തി പ്രാപിക്കുന്നതും കമ്മോഡിറ്റികളില്‍ വില്പന സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ഇടിവ് ഇന്ത്യയിലെ പണപ്പെരുപ്പ ഭീഷണി കുറയാന്‍ സഹായിക്കുന്ന ഘടകമാണ്.
വന്‍കിട നിക്ഷേപകര്‍
ഒരു വശത്ത് വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരി വിറ്റൊഴിയുമ്പോള്‍ മറുവശത്ത് ആഭ്യന്തര ധനകാര്യ നിക്ഷേപകര്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയെ ഒരു പരിധി വരെ താങ്ങിനിര്‍ത്തുന്നത്. ഈമാസം ഇതുവരെ 31,453 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. മേയ് മാസത്തില്‍ 45,276 കോടിയാണ് പിന്‍വലിച്ചത്.
അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ജൂണില്‍ ഇതുവരെയായി 30,312 കോടിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. കഴിഞ്ഞ മാസം റെക്കോഡ് തുകയായ 50,835 കോടി രൂപയാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ ഓഹരികളില്‍ നിക്ഷേപിച്ചത്.
റീട്ടെയില്‍ നിക്ഷേപകര്‍
കഴിഞ്ഞാഴ്ച സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലെ തകര്‍ച്ചയുടെ മുഖ്യ കാരണം റീട്ടെയില്‍ നിക്ഷേപകര്‍ ഭയചകിതരായി വില്പന നടത്തുന്നതാണ്. ഒരിടവേളയ്ക്കു ശേഷമാണ് നിഫ്റ്റി-50, നിഫ്റ്റി മിഡ് കാപ്-100, നിഫ്റ്റി-500 സൂചികകളുടെ ഒരു വര്‍ഷ കാലയളവിലെ ആദായ നിരക്ക് നെഗറ്റീവാകുന്നത്. അതിനാല്‍ വരുന്നയാഴ്ച റീട്ടെയില്‍ നിക്ഷേപകരുടെ നിലപാട് നിര്‍ണായകമാകും.
ആര്‍ബിഐ മിനിറ്റ്സ്
ജൂണ്‍ ആദ്യ വാരത്തില്‍ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധനനയ അവലോക സമിതി യോഗത്തിന്റെ മിനിറ്റ്സ് ഈയാഴ്ച പുറത്തുവരും. അടുത്ത യോഗങ്ങളില്‍ പലിശ നിരക്ക് വര്‍ധനയില്‍ എന്ത് നിലപാട് സ്വീകരിക്കാമെന്ന സൂചനകള്‍ ഇതില്‍ നിന്നും ലഭിച്ചേക്കാം.
മണ്‍സൂണ്‍ മഴ
തെക്കു- പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ മേയ് അവസാന വാരത്തില്‍ തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടന്നെങ്കിലും പിന്നീടുള്ള പുരോഗതി നിരാശജനകമാണ്. കാര്‍ഷിക മേഖലകളില്‍ മഴ കുറയുന്നത് സമ്പദ്ഘടനയില്‍ ആഘാതമേല്‍പ്പിക്കാം. കൂടാതെ പണപ്പെരുപ്പ ഭീഷണി ഏറെക്കാലം നീണ്ടുനില്‍ക്കാനുള്ള സാധ്യതയും തെളിയും.
ടെക്നിക്കല്‍ കാഴ്ചപ്പാട്
വെള്ളിയാഴച് നേരിട്ട തിരിച്ചടിയോടെ പ്രധാന സൂചികയായ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ അനിശ്ചിതാവസ്ഥ സൂചിപ്പിക്കുന്ന 'ദോജി' കാന്‍ഡിലും ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ' ബെയറിഷ്' കാന്‍ഡിലുമാണ് രൂപപ്പെട്ടത്. വരുന്നയാഴ്ച നിഫ്റ്റി സൂചികയ്ക്ക് 15,360 നിലവാരത്തിന് മുകളില്‍ നിലനില്ക്കാന് സാധിക്കുന്നില്ലെങ്കില്‍ വീണ്ടും തിരിച്ചടിയ്ക്കുള്ള കളമൊരുങ്ങാം. തുടര്‍ന്ന് 15,183 നിലവാരം തകര്‍ക്കപ്പെട്ട് നിഫ്റ്റി ക്ലോസ് ചെയ്താല്‍ 14,900- 14,800 നിലവാരത്തിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയേറും. വിദേശ നിക്ഷേപകരുടെ ലോങ്- ഷോര്‍ട്ട് പൊസിഷന്‍ അനുപാതം 11 ശതമാനമെന്നത് വിപണി 'ഓവര്‍സോള്‍ഡ്' മേഖലയിലാണെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ 15,600 നിലവാരം മുന്നോട്ടുള്ള കുതിപ്പിന് ശക്തമായ പ്രതിരോധം സൃഷ്ടിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
