കാളയോ കരടിയോ? ആരാവും മലര്‍ത്തിയടിക്കുക! അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാന സൂചികകളില്‍ 4 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയാണ് മേയ് 13-ന് അവസാനിച്ച വ്യാപാര ആഴ്ചയും കടന്നുപോകുന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് വിപണിയില്‍ നഷ്ടം ആവര്‍ത്തിക്കുന്നത്. കൂടാതെ 2020 ഏപ്രിലിന് ശേഷമുള്ള കാലയളവില്‍ ആദ്യമായാണ് ഇത്രയും നീണ്ടുനില്‍ക്കുന്ന തിരിച്ചടിയും വിപണിയില്‍ കാണപ്പെടുന്നത്. ഇക്കഴിഞ്ഞ വ്യപാര ആഴ്ചയില്‍ സെന്‍സെക്‌സില്‍ 2,042 പോയിന്റും (-3.72 %) നിഫ്റ്റിയില്‍ 629 പോയിന്റും (-3.83 %) വീതം ഇടിഞ്ഞു. ഏറെക്കാലത്തിനു ശേഷമാണ് ആഴ്ച കാലയളവിലെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തില്‍ പ്രധാന സൂചികയായ നിഫ്റ്റി 16,000 നിലവാരത്തിന് താഴെ വ്യാപാരം അവസാനിപ്പിക്കുന്നത്.

 

സ്‌മോള്‍

ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക 6.5 ശതമാനമാണ് ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ബിഎസ്ഇ മിഡ് കാപ് സൂചികയാവട്ടെ 5.6 ശതമാനവും താഴ്ന്നു. ബിഎസ്ഇ ലാര്‍ജ് കാപ് സൂചിക 4.4 ശതമാനവും നഷ്ടം കുറിച്ചു. ബിഎസ്ഇയിലെ എല്ലാ ഓഹരി വിഭാഗം സൂചികകളും ഈയാഴ്ച നഷ്ടം രേഖപ്പെടുത്തി. ഇതില്‍ 13 ശതമാനം ഇടിഞ്ഞ മെറ്റല്‍, പവര്‍ ഓഹരികളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ടെലികോം 6.7 ശതമാനവും റിയാല്‍റ്റി 5.8 ശതമാനവും നഷ്ടം കുറിച്ചു. അതേസമയം വിദേശ നിക്ഷേപകര്‍ 19,968 കോടിയുടെ ഓഹരികള്‍ വിറ്റൊഴിവാക്കിയപ്പോള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 18,202 കോടിക്ക് വാങ്ങിക്കൂട്ടി.

ഷോര്‍ട്ട്‌സെല്‍

അതേസമയം ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളിലെ വിദേശ നിക്ഷേപകരുടെ ഷോര്‍ട്ട്‌ സെല്‍ പൊസിഷന്‍സിന്റെ അനുപാതം (Long Short Ratio) സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തവിധം ഉയര്‍ന്നു നില്‍ക്കുകയാണ്. ഓഹരി വിഭാഗം സൂചികകളും വില്‍പന സമ്മര്‍ദത്തില്‍ നിന്നും മോചിതരാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ വിപണിയും 'അടിത്തട്ടില്‍' എത്തിയെന്ന നിഗമനം പൊടുന്നനേ കൈക്കൊള്ളരുതെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.

Also Read: വിപണി 'ഓവര്‍സോള്‍ഡ്' മേഖലയില്‍! ഇനി കണ്ണുമടച്ച് വാങ്ങിത്തുടങ്ങാമോ അതോ കാത്തിരിക്കണോ?Also Read: വിപണി 'ഓവര്‍സോള്‍ഡ്' മേഖലയില്‍! ഇനി കണ്ണുമടച്ച് വാങ്ങിത്തുടങ്ങാമോ അതോ കാത്തിരിക്കണോ?

ആഴ്ചയുടെ

വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ ബാങ്കിംഗ് സൂചിക ശക്തി പ്രകടിപ്പിച്ചെങ്കിലും അവസാന ദിവസങ്ങളില്‍ ദുര്‍ബലമാകുന്നതാണ് കാണാനായത്. ഈയൊരു പശ്ചാത്തലത്തില്‍ വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരാനാണ് സാധ്യത. എങ്കിലും ഈയാഴ്ചയിലെ താഴ്ന്ന നിലവാരം വീണ്ടും ഭേദിക്കപ്പെടുന്നില്ലെങ്കില്‍ ഒരു ടെക്‌നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യതയും അവശേഷിക്കുന്നുണ്ട്. അടുത്ത വ്യാപാര ആഴ്ചയില്‍ ശ്രദ്ധേയമായ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Also Read: ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്! ഇടറിവീണ ഈ 'അരങ്ങേറ്റക്കാരന്‍' സ്‌മോള്‍ കാപ് ഓഹരിയില്‍ നേടാം 46% ലാഭംAlso Read: ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്! ഇടറിവീണ ഈ 'അരങ്ങേറ്റക്കാരന്‍' സ്‌മോള്‍ കാപ് ഓഹരിയില്‍ നേടാം 46% ലാഭം

ഡോളര്‍ ഇന്‍ഡക്‌സ്-
  • ഡോളര്‍ ഇന്‍ഡക്‌സ്- ലോകത്തിലെ പ്രധാന 6 കറന്‍സികളുമായി യുസ് ഡോളറിന്റെ വിനമിയമൂല്യം വെളിവാക്കുന്ന ഡോളര്‍ ഇന്‍ഡക്‌സ് 20 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ ഓഹരി പോലെയുള്ള ആസ്തികള്‍ ഒഴിവാക്കി ഡോളറില്‍ നിക്ഷേപം തുടരുന്നു. അതിനാല്‍ ഡോളര്‍ ഇന്‍ഡക്‌സിന്റെ നീക്കവും വരുന്നയാഴ്ച നിര്‍ണായകമാവും.
ഡോളര്‍
  • ഡോളര്‍ രൂപ വിനിമയ മൂല്യം- ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് കഴിഞ്ഞയാഴ്ച വീണിരുന്നു. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും രൂപയെ കൂടുതല്‍ ദുര്‍ബലമാക്കുന്നുണ്ട്. അതിനാല്‍ രൂപ വീണ്ടും ദുര്‍ബലമായി തുടര്‍ന്നാണ് വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പനയിലേക്ക് നീങ്ങും. അതേസമയം ഡോളര്‍ നിരക്ക് ഉയരുന്നത് ഐടി അടക്കമുള്ള കയറ്റുമതി വിഭാഗക്കാര്‍ക്ക് നേട്ടമാണ്.
  • കമ്മോഡിറ്റി വിലകളിലെ തകര്‍ച്ച- കാരണം മെറ്റല്‍ ഓഹരികളില്‍ വമ്പന്‍ തിരിച്ചടിയാണ് ദൃശ്യമായത്. കമ്മോഡിറ്റികളുടെ വിലയും ചാഞ്ചാട്ടവും അടുത്തയാഴ്ചയും ഇത്തരം ഓഹരികളെ പിടികൂടാം. അതേസമയം മെറ്റല്‍ ഉത്പന്നങ്ങളുടെ വില കുറയുന്നത് ഓട്ടോ, റിയാല്‍റ്റി പോലെയുള്ള വ്യവസായ മേഖലകള്‍ക്ക് ഗുണകരവുമാണ്.
യുഎസ്
  • യുഎസ് റീട്ടെയില്‍ വില്‍പന കണക്ക്- വരുന്നയാഴ്ച നിര്‍ണായകമാകും. ഇതിലെ നിരക്കുകള്‍ ഡോളര്‍ ഇന്‍ഡക്‌സിനേയും നേരിട്ട് ബാധിക്കാവുന്നതാണ്.
  • എംസിഎക്‌സ്, ഭാരത് ഫോര്‍ജ്, എയര്‍ടെല്‍, ലാല്‍പാത് ലാബ്, ഐഒസി, ഡിഎല്‍എഫ്, ഐടിസി, എല്‍ഐസി ഹൗസിങ്, മണപ്പുറം ഫിനാന്‍സ്, ഡോ. റെഡ്ഢീസ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, അശോക് ലെയ്‌ലാന്‍ഡ്, എന്‍ടിപിസി, അമര രാജ ബാറ്ററീസ്, ശ്രീ സിമന്റ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ പുതിയ വ്യാപാര ആഴ്ചയില്‍ മാര്‍ച്ച് പാദഫലം പ്രഖ്യാപിക്കും. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Market Outlook Next Week: Down Trend May Continues 5 Factors Includes Dollar Index Will Trigger Direction

Market Outlook Next Week: Down Trend May Continues 5 Factors Includes Dollar Index Will Set Direction
Story first published: Saturday, May 14, 2022, 15:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X