കഴിഞ്ഞയാഴ്ച വിപണിയില്‍ തിങ്കളാഴ്ചയൊഴികെ ബാക്കി നാലു ദിവസവും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ സമീപകാല താഴ്ചയില്‍ നിന്നും പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 5 ശതമാനത്തോളം മുന്നേറി. കൂടാതെ നാല് ആഴ്ചകള്‍ക്കു ശേഷം നേട്ടത്തോടെ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിക്കാനും സാധിച്ചു. എല്ലാ പ്രധാന ഓഹരി വിഭാഗം സൂചികകളും നേട്ടത്തിലാണ് നിന്നത്. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും യുദ്ധത്തില്‍ അയവില്ലാത്ത പ്രതികൂല ഘടകങ്ങളും നിലനില്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പിലെ കേന്ദ്ര ഭരണകക്ഷിയുടെ വിജയവും ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയതോടെയുള്ള നിക്ഷേപ താത്പര്യവുമൊക്കെയാണ് വിപണിയിലെ കുതിപ്പിന് പിന്തുണയേകിയത്. ഈയാഴ്ച വിപണിയെ സ്വാധീനക്കാവുന്ന 8 ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വിപണി സാധ്യത
ഏകദേശം 1,000 പോയിന്റ് മുന്നേറിയ നിഫ്റ്റി സ്ഥിരതയാര്ജിക്കലിനുള്ള പ്രവണത കാണിക്കുന്നു. ആഴ്ചക്കാലയളവിലെ ചാര്‍ട്ടിലും ബുള്ളിഷ് എന്‍ഗള്‍ഫിങ് പാറ്റേണ്‍ സൃഷ്ടിച്ചു. 16,450- 16,410 നിലവാരത്തിന് മുകളില്‍ നിലനില്ക്കാനായാല് സൂചിക 16,700- 16,800 നിലവാരം ഭേദിക്കാന്‍ ശ്രമിക്കും. നിഫ്റ്റിക്ക് 16,800 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ ഒരു ബ്രേക്ക്ഔട്ടിനുള്ള സാധ്യത തുറന്നിടും. ഇതോടെ സമീപകാല താഴ്ന്ന നിലവാരമായി 15,671 തുടരും. എങ്കിലും 16,800 നിലവാരത്തില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിടുണ്ടെന്നും ശ്രദ്ധിക്കണം.
8 ഘടകങ്ങള്‍
- ഫെഡറല്‍ റിസര്‍വ് യോഗം- 40 വര്‍ഷത്തിനിടയില്‍ നേരിടുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് അമേരിക്കയില്‍ നിലവിലുളളത്. അതിനാല്‍ മാര്‍ച്ച് 15-16 തീയതികളില്‍ ചേരുന്ന യോഗത്തില്‍ കോവിഡിന് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 0.25-0.5 ശതാമനം വരെ നിരക്ക വര്‍ധിപ്പിക്കാമെന്നാണ് അനുമാനം. പലിശ നിരക്കില്‍ ഒറ്റയടിക്ക് 0.5 ശതമാനമാണ് വര്‍ധിപ്പിക്കുന്നതെങ്കില്‍ വിപണിയെ പ്രതികൂലമായി സ്വാധീനിക്കാം.
- എഫ്ഒഎംസി അനുമാനം- അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള അമേരിക്കയിലെ പണപ്പെരുപ്പ, ജിഡിപി വളര്‍ച്ച നിരക്ക് സംബന്ധിച്ച അനുമാനം ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പുറത്തുവിടും. ഇതിലെ പ്രസ്താവനകളും വിപണി സാകൂതം ശ്രദ്ധിക്കും.
- ബാങ്ക് ഓഫ് ഇംഗ്ലണ്ട്- അടിസ്ഥാന പലിശ നിരക്കിലെ നിലപാട് 17-ന് പ്രഖ്യാപിക്കും.
- പണപ്പെരുപ്പ നിരക്ക്- ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കുകള്‍ മാര്‍ച്ച് 14-ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി മാസത്തിലെ മൊത്ത വില, ഉപഭോക്തൃ വില സൂചികകളെ അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പ നിരക്കുകളാണ് പുറത്തു വിടുന്നത്.
- റഷ്യ- ഉക്രൈന് സംഘര്‍ഷം സംബന്ധിച്ച പുതിയ വാര്‍ത്തകളും ഇതിന്റെ ചുവട് പിടിച്ചുള്ള ക്രൂഡ് ഓയില്‍ വിലയുടെ നീക്കവും നിര്‍ണായകമാണ്. ഉപരോധം കടുപ്പിക്കുന്നത് ആഗോള വിപണികളേയും സമ്മര്‍ദത്തിലാഴ്ത്തും.
- ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലും സമ്മര്‍ദം സൃഷ്ടിക്കാം. എണ്ണ വിലയില്‍ ഇടിവ് ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ധനവില ഉയര്്ത്തേണ്ടതായി വരും. ഇതും ആഭ്യന്തര വിലക്കയറ്റത്തിന് ഇടയാക്കാം.
- വിദേശ നിക്ഷേപകരുടെ വില്‍പ്പന- ഇടതടവില്ലാതെ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നത് വിപണിയുടെ അന്തരീക്ഷം കലുഷിതമാക്കുന്നു. കഴിഞ്ഞയാഴ്ച 24,688 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഇതോടെ ഈ മാസം ഇതുവരെ വിദേശ നിക്ഷേപകരുടെ വില്‍പ്പന 43,303 കോടിയായി.
- ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍- വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ ആഘാതത്തില്‍ നിന്നും വിപണിയെ വലിയൊരു പരിധി വരെ സംരക്ഷിക്കുന്നത് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വാങ്ങിക്കൂട്ടുന്നതാണ്. കഴിഞ്ഞയാഴ്ച 17,730 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇതോടെ ഈ മാസം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം 30,329 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
