വിപണിയിൽ ഇന്നലെ ഉണ്ടായ മുന്നേറ്റം തുടരുകയാണ്. ഇന്നലെ സൈൻസെക്‌സ് 417 പോയിന്റ് നേട്ടത്തിൽ 84818 ലും നിഫ്റ്റി 141 പോയിന്റ് നേട്ടത്തിൽ 25898.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കുറച്ചതിന്റെ നേട്ടം ഇന്ത്യൻ വിപണിയിലും കാണാനായി. ഓയിലും മീഡിയയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ മുന്നേറ്റമുണ്ടായി. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ മികച്ച മുന്നേറ്റം നടത്തി. മിഡ് ക്യാപ് 100 സൂചിക ഒരു ശതമാനത്തോളം കുതിച്ചു. വിദേശികൾ വലിയ തോതിൽ വിൽപന തുടരുന്നതിനിടെയാണ് വിപണി കയറിയത്.
വെള്ളിയാഴ്ച വ്യാപരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വാങ്ങൽ താൽപര്യം കാണുമുണ്ട്.് നിഫ്റ്റി 26,000 നിലവാരത്തിന് മുകഴിലും സെൻസെക്‌സ് 450 പോയിന്റ് നേട്ടത്തോടെ 85300 ന് മുകളിലാണ്. ഇന്നലെ അമേരിക്കയിൽ ടെക്നോളജി ഒഴികെ എല്ലാ മേഖലകളും കുതിച്ചു കയറി റെക്കോർഡ് കടന്നതും ഇന്ന് ഏഷ്യൻ സൂചികകൾ മുന്നേറുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില താഴുന്നു. അതേസമയം, ഡോളറിനെതിരെ രൂപ ഇടിയുന്നതാണ് പ്രധാനമായും വിപണിയിലെ ആശങ്ക. വെള്ളിയാഴ്ച രൂപ 90.55 നിലവാരത്തിൽ റെക്കോർഡ് ഇടിവിലേക്ക് വീണു.
വിപണിയിലെ തിരിച്ചുവരവ് പൂർണതോതിലുള്ളതാണെന്ന് പറയാൻ സമയമായിട്ടില്ലെന്നാണ് റിലീഗെയർ ബ്രോക്കിംഗിലെ റിസർച്ച് എസ് വി പി ആയ അജിത് മിശ്ര പറയുന്നത്. തുടർമുന്നേറ്റം സ്ഥിരീകരിക്കുന്നതിനായി സാങ്കേതികമായ പ്രതിരോധം മറികടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഏകദേശം 25,950-ന് അടുത്തുള്ള 20-DEMA മറികടന്ന് നിലനിൽക്കുന്ന ഒരു മുന്നേറ്റം വിപണിയുടെ സ്ഥിരതയുള്ള നേട്ടത്തിന് ആവശ്യമാണ്. ഇതിന് സാധിക്കാതെ വന്നാൽ വീണ്ടും ലാഭമെടുക്കുന്നതിന് കാരണമാകാം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. , ഐടി സെക്ടറിലെ ഓഹരികളുടെ പ്രകടനം വിപണിയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുന്നതിൽ പ്രധാനപ്പെട്ടതാണെന്നും അജിത് മിശ്ര പറയുന്നു. ഈ സാഹചര്യത്തിൽ സാങ്കേതിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത രണ്ടാഴ്ച കാലയളവിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ചില ഓഹരികൾ അജിത് മിശ്ര നിർദ്ദേശിക്കുന്നുണ്ട്.
ഈ ഓഹരികൾ വാങ്ങാം
കൊട്ടക് മഹീന്ദ്ര ബാങ്ക് | വാങ്ങുക | ലക്ഷ്യവില: 2,360 രൂപ | സ്റ്റോപ്പ് ലോസ്: 2,090 രൂപ
എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷൂറൻസ് | വാങ്ങുക | ലക്ഷ്യവില: 822 രൂപ | സ്റ്റോപ്പ്‌ലോസ്: 750 രൂപ
സൺ ഫാർമ | വാങ്ങുക | ലക്ഷ്യ വില: 1,930 രൂപ | സ്റ്റോപ്പ് ലോസ്: 1,745 രൂപ
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications