ഡിഫന്‍സീവ് ഓഹരികളിലെ മുന്നേറ്റം ബെയര്‍ മാര്‍ക്കറ്റ് സൂചനയോ? ഈയാഴ്ചയിലെ പ്രധാന 10 ഘടകങ്ങള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയാഴ്ചത്തെ അതിശക്തമായ മുന്നേറ്റത്തോടെ മേയ് 20-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്യാന്‍ പ്രധാന സൂചികകള്‍ക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രതിദിന നേട്ടമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ 5 വ്യാപാര ആഴ്ചകള്‍ക്ക് ശേഷം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കാനും വിപണിക്ക് സാധിച്ചു. മൂന്ന് ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയതോടെ ഈമാസം സൂചികകള്‍ നേരിട്ട നഷ്ടം 4 ശതമാനത്തിലേക്കും താഴ്ത്തി.

നിലവില്‍ 16,250 നിലവാരത്തിന് മുകളിലാണ് പ്രധാന സൂചികയായ നിഫ്റ്റി ക്ലോസ് ചെയ്തത്. അതേസമയം ഡിഫന്‍സീവ് ഓഹരികള്‍ ഉണര്‍വ് പ്രകടിപ്പിക്കുന്നത് ബെയര്‍ മാര്‍ക്കറ്റ് സൂചനയാണെന്ന പക്ഷക്കാരുമുണ്ട്. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

യുഎസ് ജിഡിപി നിരക്ക്-
  • യുഎസ് ജിഡിപി നിരക്ക്- അമേരിക്കയുടെ ആദ്യ സാമ്പത്തിക പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് മേയ് 26-ന് (വ്യാഴാഴ്ച) പ്രസിദ്ധീകരിക്കും. 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ ഭീഷണി നേരിടുന്ന അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച, പ്രതീക്ഷിക്കുന്ന നിരക്ക് കൈവരിക്കുന്നില്ലെങ്കില്‍ ആഗോള വിപണികളെ പ്രതികൂലമായി ബാധിക്കാം. എന്നാല്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച നിരക്കാണ് പുറത്തു വരുന്നതെങ്കില്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ 'ബുള്ളു'കളെയത് സഹായിച്ചേക്കും.
യുഎസ് ഫെഡറല്‍ റിസര്‍വ്-
  • യുഎസ് ഫെഡറല്‍ റിസര്‍വ്- അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ ഈയാഴ്ച യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്ച ഫെഡ് ചെയര്‍മാര്‍ ജെറോം പവല്‍ പ്രഭാഷണം നടത്തും. കൂടാതെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനമെടുക്കുന്ന സമിതിയായ എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്‌സ് ബുധനാഴ്ച പുറത്തുവരും. ഇതൊക്കെ ഭാവിയിലെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നവയാണ്.

Also Read: വിപണിയിലെ തിരിച്ചടിയില്‍ രക്ഷ തേടുകയാണോ? എങ്കില്‍ ഈ 6 വിഭാഗങ്ങളിലെ ഓഹരികളില്‍ കണ്ണുവയ്ക്കാംAlso Read: വിപണിയിലെ തിരിച്ചടിയില്‍ രക്ഷ തേടുകയാണോ? എങ്കില്‍ ഈ 6 വിഭാഗങ്ങളിലെ ഓഹരികളില്‍ കണ്ണുവയ്ക്കാം

ഡോളര്‍ ഇന്‍ഡക്‌സ്-
  • ഡോളര്‍ ഇന്‍ഡക്‌സ്- കഴിഞ്ഞയാഴ്ച 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ചെറിയ തോതില്‍ തിരുത്തല്‍ നേരിട്ടു. തുടര്‍ന്നും ഡോളര്‍ സൂചിക ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ പങ്കെടുക്കുന്ന വിദേശ നിക്ഷേപകരുടെ വില്‍പനയുടെ തോത് കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. കൂടാതെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ചെലവിലും കുറവു വരുത്തും. ഓയില്‍ ഓഹരികള്‍ ശ്രദ്ധാകേന്ദ്രമാകും.
  • യുഎസ് ബോണ്ട് യീല്‍ഡ്- നിരക്കുകളുടെ തുടര്‍ നീക്കവും ശ്രദ്ധിക്കുക.
ചൈനീസ് നടപടികള്‍-
  • ചൈനീസ് നടപടികള്‍- കഴിഞ്ഞയാഴ്ചയാണ് 5 വര്‍ഷ കാലയളവിലെ വായ്പകളുടെ പലിശ നിരക്കില്‍ വിപണി പ്രതീക്ഷിച്ചതിലും വലിയ കുറവ് ചൈനീസ് കേന്ദ്ര ബാങ്ക് വരുത്തിയത് (നേരത്തെ ഒരു തവണ പലിശ നിരക്ക് കുറച്ചിട്ടുണ്ട്). സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള കൂടുതല്‍ നടപടികളും പ്രഖ്യാപനങ്ങളും ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ മെറ്റല്‍ ഓഹരികള്‍ ഇനിയുള്ള ആഴ്ചകളിലും ശ്രദ്ധയാകര്‍ഷിക്കും.

Also Read: വിപണിയിലെ 'പേമാരി' മുൻകൂട്ടി കണ്ടു; 2 ഇന്ത്യൻ ഓഹരികൾ തുറുപ്പുച്ചീട്ടാക്കി ക്രിസ് വുഡ് - ആകാംക്ഷയോടെ നിക്ഷേപകർAlso Read: വിപണിയിലെ 'പേമാരി' മുൻകൂട്ടി കണ്ടു; 2 ഇന്ത്യൻ ഓഹരികൾ തുറുപ്പുച്ചീട്ടാക്കി ക്രിസ് വുഡ് - ആകാംക്ഷയോടെ നിക്ഷേപകർ

ഉക്രൈന്‍ റഷ്യ യുദ്ധം-
  • ഉക്രൈന്‍ റഷ്യ യുദ്ധം- പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നുണ്ടോ എന്നും സസൂക്ഷ്മം പിന്തുടരണം.3 മാസത്തോളമാകുന്ന യുദ്ധത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനീക ചേരിയില്‍ അംഗത്വം എടുക്കുന്നതിനുള്ള അപേക്ഷ നല്‍കിയതിനോടുള്ള റഷ്യയുടെ പ്രതികരണം ഇനിയും വരാനുണ്ട്. കൂടാതെ ഉക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള ഒരു മാര്‍ഗരേഖ ഇറ്റലി വിദേശകാര്യ മന്ത്രി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഐക്യ രാഷ്ട്രസഭാ സെക്രട്ടറിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

Also Read: ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!Also Read: ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!

പാദഫലം-
  • പാദഫലം- ഈയാഴ്ച 1200-ലേറെ കമ്പനികള്‍ മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കും. സെയില്‍, മഹീന്ദ്ര & മഹീന്ദ്ര, ഒഎന്‍ജിസി, സൊമാറ്റോ, അദാനി പോര്‍ട്ട്‌സ്, ഗ്രാസീം ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ഇന്ത്യ, ബാറ്റ ഇന്ത്യ, കോള്‍ ഇന്ത്യ, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ഭാരത് ഡൈനാമിക്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയിന്‍മെന്റ്, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമന്റ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, അപ്പോളെ ഹോസ്പിറ്റല്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, ബിര്‍ളാസോഫ്റ്റ്, ജ്യോതി ലാബ്‌സ്, അശോക ബില്‍ഡ്‌കോണ്‍, പ്രാജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈയാഴ്ച സാമ്പത്തികഫലം പ്രസിദ്ധീകരിക്കും. അതിനാല്‍ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ പ്രകടമാകും.
നിഫ്റ്റി
  • നിഫ്റ്റി- തൊട്ടടുത്ത സപ്പോര്‍ട്ട് സോണ്‍ 16,000 -15,910 മേഖലയിലാണ്. കൂടാതെ 15,700 നിലവാരം തകര്‍ക്കപ്പെടാതെ നില്‍ക്കുന്നിടത്തോളം സൂചികയില്‍ ഒരു തിരിച്ചു വരവിനുള്ള സാധ്യത അവശേഷിക്കും. വിപണി സ്ഥിരത കൈവരിക്കാനും ശ്രമിക്കും. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെട്ടിട്ടുളളതും ബുള്ളുകള്‍ക്ക് അനുകൂലമാണ്. അതേസമയം മുന്നോട്ടുള്ള പ്രയാണത്തിന് തൊട്ടടുത്തുള്ള പ്രധാന കടമ്പ 16,400 നിലവാരത്തിലാണ്. ഇത് മറികടക്കാന്‍ സാധിച്ചാല്‍ 16,700 നിലവാരത്തിലേക്ക് നിഫ്റ്റി നീങ്ങാം.
  • ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കിന്റെ തുടര്‍ നീക്കം.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Market Report: 9 Factors Including US GDP FOMC Minutes Will Decide Fate Of Domestic Indices This Week

Market Report: 9 Factors Including US GDP FOMC Minutes Will Decide Fate Of Domestic Indices This Week
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X