വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്‌സില്‍ 1,500 പോയിന്റ് മുന്നേറ്റം; റിയാല്‍റ്റി, മെറ്റല്‍ തിളങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസത്തെ എല്ലാ നഷ്ടങ്ങളും നികത്തുന്നവിധം വിപണിയില്‍ ആവേശക്കുതിപ്പ്. അനുകൂലമായ ആഗോള ഘടകങ്ങളാണ് മുന്നേറ്റത്തിനുള്ള പിന്തുണയേകിയത്. പ്രധാന സൂചികകള്‍ 3 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സില്‍ 1,500-ലധികം പോയിന്റും ബാങ്ക് നിഫ്റ്റിയില്‍ 1,000-ഓളം പോയിന്റും മുന്നേറി. നിഫ്റ്റിക്ക് 16,200 നിലവാരത്തിന് മുകളിലേക്ക് എത്താനും കഴിഞ്ഞു. എല്ലാ വിഭാഗം ഓഹരികളും മുന്നേറി. ഇതോടെ ഈ വ്യാപാര ആഴ്ച നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ പ്രധാന സൂചികകള്‍ക്ക് സാധിച്ചു. അതേസമയം ഇന്ന് വിപണിയില്‍ മുന്നേറ്റത്തിന് പ്രേരകമായ പ്രധാന കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

4 ഘടകങ്ങള്‍

4 ഘടകങ്ങള്‍

 • ചൈനയില്‍ പലിശ നിരക്ക് കുറച്ചു- 5 വര്‍ഷം കാലാവധിയുള്ള ലോണുകളുടെ പലിശ 0.15 ശതമാനം കുറച്ചു. ഇത് വിപണി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലായിരുന്നു. പണയ വായ്പകളെ സ്വാധീനിക്കുന്ന നടപടിയാണിത്. എന്നാല്‍ ഒരു വര്‍ഷത്തെ ഹ്രസ്വകാലയ വായ്പയുടെ പലിശ ഇളവ് വരുത്തിയില്ല. അതേസമയം തളരുന്ന സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ ഇനിയും പലിശ നിരക്കില്‍ ഇളവ് വരുത്തണമെങ്കില്‍ ചെയ്യുമെന്നും ചൈനയുടെ കേന്ദ്രബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 • ഏഷ്യന്‍ വിപണികളിലെ മുന്നേറ്റം.
 • രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായി തിരികെ വരികയാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 8.9 ശതമാനം നിരക്കിലാണെന്നുമുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന.
 • എല്ലാ വിഭാഗം ഓഹരികളിലും ഹെവി വെയിറ്റ് ഇന്‍ഡ്ക്‌സ് ഓഹരികളിലേയും മുന്നേറ്റം.
ഈയാഴ്ചയിലെ നേട്ടം

ഈയാഴ്ചയിലെ നേട്ടം

 • തുടര്‍ച്ചയായ 5 വ്യാപാര ആഴ്ചകളിലെ നഷ്ടങ്ങള്‍ക്കു ശേഷം നേട്ടത്തോടെയുള്ള ക്ലോസിങ്.
 • മാര്‍ച്ച് 20-ന് ശേഷമുള്ള മികച്ച വ്യാപാര ആഴ്ചയാണിത്.
 • ബാങ്ക്-നിഫ്റ്റി: തുടര്‍ച്ചയായ 2 ആഴ്ചകളിലെ തിരിച്ചടിക്കു ശേഷം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
 • ഏപ്രില്‍ 3-ന് ശേഷമുള്ള ബാങ്ക് നിഫ്റ്റി സൂചികയുടെ മികച്ച ആഴ്ച. 34,000 നിലവാരത്തിന് മുകളിലേക്ക് മടങ്ങിയെത്തി.

Also Read: വിപണി മുന്നേറിയിട്ടും കരകയറാനാവാതെ എല്‍ഐസി; വീണ്ടും താഴ്ചയിലേക്ക് വീണ ഓഹരി ഒഴിവാക്കണോ?

സ്‌മോള്‍ കാപ്
 • നിഫ്റ്റി സ്‌മോള്‍ കാപ് & നിഫ്റ്റി മിഡ് കാപ് സൂചികകളും തുടര്‍ച്ചയായ 5 ആഴ്ചകളിലെ നഷ്ടത്തിനു ശേഷം നേട്ടത്തോടെ ഈ വ്യാപാര ആഴ്ചയില്‍ ക്ലോസ് ചെയ്തു.
 • മെറ്റല്‍ വിഭാഗം സൂചികയും 5 ആഴ്ചത്തെ തിരിച്ചടികള്‍ക്കു ശേഷം നേട്ടത്തിലേക്ക് മടങ്ങിയെത്തി. 7 ശതമാനം നേട്ടത്തോടെ 2021 ഓഗസ്റ്റിനു ശേഷമുള്ള സൂചികയുടെ മികച്ച വ്യാപാര ആഴ്ചയും രേഖപ്പെടുത്തി.
 • നിഫ്റ്റി ഓട്ടോ സൂചികയും 2 ആഴ്ചത്തെ നഷ്ടത്തിനു ശേഷം മുന്നേറ്റം കാഴ്ചവെച്ചു. ഈ വ്യാപാര ആഴ്ചയില്‍ 5 ശതമാനം ഉയര്‍ന്നു.
എന്‍എസ്ഇയുടെ

വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 457 പോയിന്റ് ഉയര്‍ന്ന് 16,266-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 1,534 പോയിന്റ് കുതിച്ചുയര്‍ന്ന് 54,326-ലും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,283-ലും താഴ്ന്ന നിലവാരം 16,003-ലും രേഖപ്പെടുത്തി. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികള്‍ അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയം. മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ വിഭാഗം ഓഹരികളില്‍ വന്‍ മുന്നേറ്റമാണ് ദൃശ്യമായത്.

മിഡ് കാപ്

സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 2.20 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 2.51 ശതമാനവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 961 പോയിന്റ് മുന്നേറി 34,276-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം എല്‍ഐസി ഓഹരികള്‍ നാലാം ദിവസവും നിരാശപ്പെടുത്തി. ഇന്നത്തെ വ്യാപാരത്തിലും പുതിയ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ഒടുവില്‍ 1.75 ശതമാനം നഷ്ടത്തില്‍ (14.70 രൂപ താഴ്ന്നു) 826.15 രൂപയിലാണ് എല്‍ഐസി ഓഹരി ക്ലോസ് ചെയ്തു.

Also Read: മണപ്പുറം, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ കൈവശമുണ്ടോ? നിക്ഷേപകര്‍ ഇനി എന്തുചെയ്യണം?

അഡ്വാന്‍സ്- ഡിക്ലെയിന്‍

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,124 ഓഹരികളില്‍ 1,699 എണ്ണവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 370 ഓഹരികള്‍ നഷ്ടത്തിലും 55 ഓഹരികള്‍ക്ക് മാറ്റമൊന്നുമില്ലാതെയും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 4.59-ലേക്ക് ഉയര്‍ന്നു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്‌സ് നിരക്കുകള്‍ 6 ശതമാനത്തോളം ഇടിഞ്ഞ് 23.10-ലേക്ക് താഴ്ന്നു. എന്‍എസ്ഇയിലെ 22 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 25 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു.

Read more about: stock market share market
English summary

Market Report: Positive Global Cues Sensex Climbs 1500 Points Nifty Above 16200 Metal Realty Shines

Market Report: Positive Global Cues Sensex Climbs 1500 Points Nifty Above 16200 Metal Realty Shines
Story first published: Friday, May 20, 2022, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X