ഇക്കഴിഞ്ഞ വാരം റേഞ്ച് ബൗണ്ട് ചലനങ്ങള്‍ക്കാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷിയായത്. വാരാന്ത്യം പിന്നിടുമ്പോള്‍ 1 ശതമാനത്തിനരികെ തകര്‍ച്ച നിഫ്റ്റി സൂചികയില്‍ കാണാം. വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനക്കാരായതോടെ രണ്ടാഴ്ച്ച നീണ്ട വിജയഗാഥകള്‍ക്ക് വിരാമമായി. റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ തുടര്‍ന്ന് അസംസ്കൃത എണ്ണവില ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കുന്നതും ചൈനയില്‍ പൊട്ടിപ്പുറപ്പെടുന്ന പുതിയ കോവിഡ് ഭീതിയും വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.
പോയവാരം സെന്‍സെക്സില്‍ നിന്ന് 501.73 പോയിന്റ് ചോര്‍ന്നു; 57,362.2 പോയിന്റിലാണ് സൂചികയുടെ നില്‍പ്പ്. നിഫ്റ്റിയില്‍ 134.05 പോയിന്റുകളുടെ നഷ്ടം സംഭവിച്ചു; 17,153 പോയിന്റ് നിലയില്‍ സൂചിക തിരശ്ശീലയിട്ടു. വ്യവസായ വില സൂചികകള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ നിഫ്റ്റി മീഡിയ 7 ശതമാനം ഉയര്‍ച്ച അറിയിക്കുന്നുണ്ട്. നിഫ്റ്റി മെറ്റല്‍ 5 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 3 ശതമാനവും വീതം കയറി. മറുഭാഗത്ത് നിഫ്റ്റി എഫ്എംസിജിയാണ് കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. 3.4 ശതമാനം വീഴ്ച്ച സൂചികയില്‍ കാണാം. നിഫ്റ്റി ബാങ്കും 2.8 ശതമാനം താഴേക്ക് പോയി.
വിശാല ചിത്രമെടുത്താല്‍ ബിഎസ്ഇ മിഡ്-കാപ്പും സ്മോള്‍-കാപ്പും ഫ്ളാറ്റ് നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ലാര്‍ജ്-കാപ്പില്‍ നേരിയ നഷ്ടങ്ങളും അരങ്ങേറി. കഴിഞ്ഞവാരം വിദേശ നിക്ഷേപകര്‍ 5,344.39 കോടി രൂപയുടെ ഓഹരികളാണ് വിപണിയില്‍ വിറ്റത്. ആഭ്യന്തര നിക്ഷേപകര്‍ 2,820.72 കോടി രൂപയുടെ ഓഹരികളും വാങ്ങി. മാര്‍ച്ച് ഇതുവരെയുള്ള കണക്കെടുത്താല്‍ വിദേശ നിക്ഷേപകര്‍ 46,961.57 കോടി രൂപയുടെ വില്‍പ്പനയും ആഭ്യന്തര നിക്ഷേപകര്‍ 34,440.74 കോടി രൂപയുടെ വാങ്ങലുകളും നടത്തിയിട്ടുണ്ട്.
'ദുര്‍ബലമായ ട്രെന്‍ഡ് കണ്ടുകൊണ്ടാണ് വിപണി വ്യാപാരം തുടങ്ങിയത്. പോയവാരം 17,000-17,450 റേഞ്ചിലുള്ള കണ്സോളിഡേഷന് നടന്നു. വെള്ളിയാഴ്ച്ച 17,150 പോയിന്റ് നിലയില്‍ നിഫ്റ്റി ആഴ്ച്ച പൂര്‍ത്തിയാക്കുകയും ചെയ്തു. മാര്‍ക്കറ്റിനെ സംബന്ധിച്ച് കണ്സോളിഡേഷന് വാരമാണ് കടന്നുപോയത്. ഏറ്റവുമൊടുവില്‍ സംഭവിച്ച തിരുത്തലില്‍ നിന്നും 61.8 ശതമാനം തിരിച്ചുകയറാന്‍ നിഫ്റ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിരോധ റേഞ്ചില്‍ പ്രൈസും വിലയും തമ്മില്‍ നെഗറ്റീവ് ഡൈവര്‍ജന്‍സ് കാണാം. ഹ്രസ്വകാലയളവില്‍ പ്രൈസ് കറക്ഷനുള്ള സാധ്യതയാണ് ഇതു മുന്നോട്ടുവെയ്ക്കുന്നത്', 5പൈസ.കോമിന്റെ റിസര്‍ച്ച് ലീഡ് രുചിത് ജെയിന് അഭിപ്രായപ്പെടുന്നു.
'കഴിഞ്ഞവാരം ബാങ്ക് നിഫ്റ്റിയില്‍ പ്രൈസ് കറക്ഷന് സംഭവിച്ചിരുന്നു. എന്നാല്‍ നിഫ്റ്റിയില്‍ നടന്നത് ടൈം-വൈസ് കറക്ഷനാണ്. 17,000-17,400 റേഞ്ചില്‍ സൂചിക കണ്‍സോളിഡേറ്റ് ചെയ്യപ്പെട്ടു. റിലയന്‍സ്, ഐടിസി പോലുള്ള കരുത്തരുടെ പിന്‍ബലത്തിലാണ് നിഫ്റ്റി പ്രൈസ് കറക്ഷനെ ചെറുത്തത്. ഡെറിവേറ്റീവുകളുടെ സെഗ്മന്റില്‍ 17,000 പുട്ട് / 17,500 കോള്‍ ഓപ്ഷനുകള്‍ക്ക് മോശമല്ലാത്ത ഓപ്പണ്‍ ഇന്ററസ്റ്റ് കാണുകയുണ്ടായി. വരുന്നവാരം ഇവയായിരിക്കും നിര്‍ണായക ലെവലുകള്‍. 17,400 -ന് മുകളില്‍ നിഫ്റ്റി ബ്രേക്കൗട്ട് കണ്ടെത്തുന്നുവരെയും ട്രേഡര്‍മാര്‍ സ്റ്റോക്ക് അധിഷ്ഠിത ട്രേഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം', രുചിത് ജെയിന് പറയുന്നു.
കഴിഞ്ഞവാരം 40 -ലേറെ സ്മോള്‍-കാപ്പ് ഓഹരികളാണ് 10 മുതല്‍ 38 ശതമാനം വരെ ഉയര്‍ന്നത്. ഗോവ കാര്‍ബണ്‍, ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര), ബ്രൈറ്റ്കോം ഗ്രൂപ്പ്, ഗണേശ് ഹൗസിങ് കോര്പ്പറേഷന്, ആശാപുരം മൈന്‍കെം, വിഷ്ണു കെമിക്കല്‍സ്, മാംഗ്ലൂര്‍ കെമിക്കല്‍സ്, എന്‍ഐഐടി, പൈസാലോ ഡിജിറ്റല്‍, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്, ജിഎഫ്എല്‍, പിടിസി ഇന്‍ഡസ്ട്രീസ്, മേഘമാനി ഓര്‍ഗാനിക്സ് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും. നേട്ടം കൊയ്തവരുടെ സമ്പൂര്‍ണ പട്ടിക ചുവടെ.
- ഗോവ കാര്‍ബണ്‍ - 38.38 ശതമാനം
- ടാറ്റ ടെലിസര്‍വീസസ് - 27.53 ശതമാനം
- ബ്രൈറ്റ്കോം ഗ്രൂപ്പ് - 27.49 ശതമാനം
- ഗണേശ് ഹൗസിങ് കോര്പ്പറേഷന് - 26.97 ശതമാനം
- ആശാപുരം മൈന്‍കെം - 23.90 ശതമാനം
- വിഷ്ണു കെമിക്കല്‍സ് - 18.78 ശതമാനം
- മാംഗ്ലൂര്‍ കെമിക്കല്‍സ് - 18.64 ശതമാനം
- എന്‍ഐഐടി - 18.46 ശതമാനം
- പൈസാലോ ഡിജിറ്റല്‍ - 18.11 ശതമാനം
- സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് - 18.10 ശതമാനം
- ജിഎഫ്എല്‍ - 17.70 ശതമാനം
- പിടിസി ഇന്‍ഡസ്ട്രീസ് - 16.88 ശതമാനം
- മേഘമാനി ഓര്‍ഗാനിക്സ് - 15.47 ശതമാനം
- ജെടിഎല്‍ ഇന്‍ഫ്രാ - 15.25 ശതമാനം
- ഗുജറാത്ത് മിനറല്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് - 15.16 ശതമാനം
- സുവന് ഫാര്‍മ - 14.90 ശതമാനം
- ഇന്ത്യാ ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് - 14.27 ശതമാനം
- ടെക്സ്മാകോ റെയില്‍ എഞ്ചിനീയറിങ് - 13.85 ശതമാനം
- ഗതി - 13.78 ശതമാനം
മറുഭാഗത്ത് ധന്‍വര്‍ഷ ഫിന്‍വെസ്റ്റ്, ആപ്റ്റസ് വാല്യു ഹൗസിങ് ഫൈനാന്‍സ് ഇന്ത്യ, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് കാപിറ്റല്‍, എംടിഎആര്‍ ടെക്നോളജീസ്, ടെയ്ക്ക് സൊല്യൂഷന്‍സ്, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ്, ആവാസ് ഫൈനാന്‍ഷ്യേഴ്സ്, റേന്‍ ബ്രേക്ക് ലൈനിങ്സ്, സാധ്ഭവ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട്സ്, സണ്‍ടെക്ക് റിയല്‍റ്റി, കെബിസി ഗ്ലോബല്‍, ഡിബി റിയല്‍റ്റി, ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സിഗ്നിറ്റി ടെക്നോളജീസ് എന്നിവര്‍ 10 മുതല്‍ 17 ശതമാനം വരെ തകര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.
മിഡ്-കാപ്പ് രംഗത്ത് എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് ഹോള്‍ഡിങ്സ്, അദാനി പവര്‍, സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ്, കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ക്രിസില്‍, ഓയില്‍ ഇന്ത്യ, കമ്മിന്‍സ് ഇന്ത്യ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മാക്സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, അബോട്ട് ഇന്ത്യ, ഇമാമി, രാജേഷ് എക്സ്പോര്‍ട്സ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവര്‍ നഷ്ടം നേരിട്ടവരിലും മുന്നിലെത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ



Click it and Unblock the Notifications