കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ ഏഴു ദിവസം നേരിട്ട തിരിച്ചടികള്‍ക്കു ശേഷം ആഭ്യന്തര വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരേ സൈനിക നടപടിക്ക് മുതിരാതെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിയെ ആശ്വാസമായി ഉള്‍ക്കൊണ്ടതാണ് ഇന്നത്തെ മുന്നേറ്റത്തിന് അടിസ്ഥാനം. പ്രധാന സൂചികകളില്‍ 2.5 ശതമാനത്തോളം കുതിച്ചു. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലും 7 ലക്ഷം കോടിയിലേറെ രൂപ വര്‍ധിച്ചു.
ഒടുവില്‍ എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി 410 പോയിന്റ് നേട്ടത്തില്‍ 16,658-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 1,328 പോയിന്റ് കുതിച്ച് 55,858-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 2,163 പോയിന്റ് താഴ്ന്ന് 35,228-ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍ തുടരുന്നത് ആഭ്യന്തര വിപണികള്‍ക്ക് ഭീഷണിയാണ്. എങ്കിലും റഷ്യ- ഉക്രൈന് സംഘര്‍ഷവുമായി ബന്ധപ്പെട്ട കൂടുതല്‍ നെഗറ്റീവ് വാര്‍ത്തകളോ സംഘര്‍ഷം വ്യാപിക്കാതിക്കുകയോ ചെയ്യുന്നപക്ഷം വിപണിയില്‍ മുന്നേറ്റത്തിനുള്ള കളമൊരുങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
അതേസമയം, വെള്ളിയാഴ്ചത്തെ ആശ്വാസ റാലിയില്‍ എല്ലാ വിഭാഗം ഓഹരി സൂചികകളും മുന്നേറി. 5 ശതമാനത്തിലേറെ കുതിച്ച മെറ്റല്‍, റിയാല്‍റ്റി വിഭാഗം സൂചികകളാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഇന്നലെ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട പൊതുമേഖല ബാങ്ക് സൂചികകള്‍ 4.91 ശതമാനം മുന്നേറി. ഫാര്‍മ, ഹെല്‍ത്ത്കെയര്‍, നിഫ്റ്റി-ബാങ്ക് ഓഹരികളും ഇന്ന് 3 ശതമാനത്തിലേറെ നേട്ടം കൊയ്തു. ഇന്നലെ ശക്തമായ തിരിച്ചടി നേരിട്ട എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 4.23 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 4.88 ശതമാനവും ഇന്ന് മുന്നേറി.
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യപാരം നടന്ന ആകെ 2,095 ഓഹരികളില്‍ 1,737 ഓഹരികളും നേട്ടത്തില്‍ അവസാനിച്ചു. 321 ഓഹരികള്‍ മാത്രമാണ് വിലയിടിവ് രേഖപ്പെടുത്തിയത്. 37 ഓഹരികള്‍ മാറ്റമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 5.41-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.08-ലേക്ക് കൂപ്പുക്കുത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലെ ശക്തമായ മുന്നേറ്റമാണ് ഇത്രയും ഉയര്‍ന്ന എഡി റോഷ്യോ സൂചിപ്പിക്കുന്നത്.
അതേസമയം, വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 169 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 107 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. 13 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 25 ഓഹികള് ഇതേകാലയളവിലെ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 17 ശതമാനത്തോളം ഇടിഞ്ഞ് 26.68-ലേക്കെത്തി. വികസ് നിരക്കുകളില്‍ ദൃശ്യമായ ഇടിവ് ശുഭസൂചനയാണ്.
നിഫ്റ്റി ഓഹരികളുടെ പ്രകടനം:
- നേട്ടം- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 47 എണ്ണവും നേട്ടത്തില്‍ അവസാനിച്ചു. കോള്‍ ഇന്ത്യ 9 ശതമാനത്തോളം കുതിച്ചുച്ചാടി. ടാറ്റ മോട്ടോര്‍സ് 7.31 ശതമാനവും ടാറ്റ സ്റ്റീല്‍ 6.63 ശതമാനവും അദാനി പോര്‍ട്ട്സ് 6.12 ശതമാനവും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 5.98 ശതമാനവും ബജാജ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ എന്നീ ഓഹരികള്‍ 5 ശതമാനം വീതവും മുന്നേറി.
- നഷ്ടം- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 3 എണ്ണം മാത്രമാണ് നേരിയ നഷ്ടം രേഖപ്പെടുത്തിയത്. ബ്രിട്ടാണിയ, നെസ്ലെ ഇന്ത്യ, എസ്ബിഐ ലൈഫ് എന്നീ ഓഹരികളാണ് നഷ്ടത്തില്‍ അവസാനിച്ചത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications