മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഫിനിഷിങ് സ്റ്റൈല്‍ പോലെ വെടിക്കെട്ടോടെ, ഓഹരി വിപണികളും 2021-ലെ അവസാന വ്യാപാര ദിനം പൂര്‍ത്തിയാക്കി. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു കടന്നു പോകുന്ന 2021-ലെ അവസാന വ്യാപാര ദിനത്തില്‍ പ്രധാന സൂചികകള്‍ നിര്‍ണായക നിലവാരം ഭേദിച്ചുള്ള മുന്നേറ്റമാണ് നടത്തിയത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 150 പോയിന്റ് നേട്ടത്തില്‍ 17,354-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 460 പോയിന്റ് നേട്ടത്തോടെ 58,253-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 418 പോയിന്റ് ഉയര്‍ന്ന് 35,481-ലും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ 2021-ല്‍ പ്രധാന സൂചികകള്‍ 22 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
എല്ലായിടത്തും മുന്നേറ്റം
ഇന്ന് എല്ലാ വിഭാഗം ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാര്‍ജ് കാപ് വിഭാഗം ഓഹരികളിലും മുന്നേറ്റം പ്രകമായിരുന്നു. പ്രധാനമായും ഓട്ടോ, മെറ്റല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഓഹരികളാണ് വമ്പന്‍ കുതിപ്പ് നടത്തിയത്. ബാങ്ക്, എഫ്്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികളും 2 ശതമാനത്തോളം നേട്ടമുണ്ടാക്കി. മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും ഒരു ശതമാനത്തിനു മുകളില്‍ വര്‍ധന കൈവരിച്ചു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന വിക്സ് (VIX) 2 ശതമാനം ഇറങ്ങി 16.22-ലേക്ക് താഴുന്നു.
മാര്‍ക്കറ്റ് മൂവ്മെന്റ്
വെള്ളിയാഴ്ച രാവിലെ നിഫ്റ്റി 41 പോയിന്റ് നേട്ടത്തോടെ 17,244-ലാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ മുതല്‍ സൂചിക ക്രമാനുഗതമായി ഉയരുകയായിരുന്നു. ഉച്ചയോടെ ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,400-ല്‍ തൊട്ടു. എന്നാല്‍ മുകളിലെ നിലവാരത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് അനുഭവപ്പെട്ടതോടെ താഴേക്ക് ഇറങ്ങുകയായിരുന്നു. എങ്കിലും 17,350 നിലവാരം തകരാതെ പിടിച്ചു നിന്നു. ഇന്നത്തെ താഴ്ന്ന നിലവാരം തുടക്കത്തില്‍ തന്നെ 17,238-ല്‍ രേഖപ്പെുത്തിയിരുന്നു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,095 ഓഹരികളില്‍ 1,471 ഓഹരികളില്‍ വില വര്‍ധനവും 578 ഓഹരികളില്‍ വിലയിടിവും 6 എണ്ണം വില വ്യതിയാനമില്ലെതെയും വെള്ളായാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 2.54 ആയി ഉയര്‍ന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികള്‍ നേട്ടത്തിലേക്കെത്തിയതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ രണ്ടിന് മുകളിലേക്ക് ഉയര്‍ന്നതിലൂടെ വ്യക്തമാകുന്നത്. അതേസമയം, നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 44 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 6 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: ഹിന്‍ഡാല്‍കോയുടെ ഓഹരികള്‍ 6 ശതമാനത്തോളവും ടെറ്റന്‍ കമ്പനിയുടേത് 3 ശതമാനത്തിലധികവും കുതിച്ചു. അള്‍ട്രാടെക് സിമന്റ്, ടാറ്റ മോട്ടോര്‍സ്, കൊട്ടക് മഹീന്ദ്ര, ശ്രീ സിമന്റ്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് എന്നിവ രണ്ടു ശതമാനത്തിലധികവും ബിപിസിഎല്‍, മാരുതി സുസൂക്കി, എസ്ബിഐ എന്നീ ഓഹരികള്‍ മികച്ച നേട്ടവും കരസ്ഥമാക്കി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 6 എണ്ണം മാത്രമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. എന്‍ടിപിസിയുടെ ഓഹരികള്‍ 2 ശതമാനത്തോളവും സിപ്ല ഒരു ശതമാനത്തോളവും താഴേക്കിറങ്ങി. ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേരിയ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
