സൂചികകളിലും റിലയന്‍സിലും തകര്‍ച്ചയോടെ തുടക്കം; കരകയറാനുള്ള ശ്രമത്തില്‍ വിപണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ചയുണ്ടായ കൂട്ടത്തകര്‍ച്ചയുടെ ചുവടുപിടിച്ച് ഇന്നും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 17,281 നിലവാരത്തിലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 483 പോയിന്റ് താഴ്ന്ന് 57,983 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിലെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലൈയിന്‍ റോഷ്യോ 0.38 എന്ന തോതിലാണ്. ഇത് കാണിക്കുന്നത് മാര്‍ക്കറ്റിന്റെ മിക്ക മേഖലകളിലും വില്‍പ്പന സമ്മര്‍ദം തുടരുന്നുവെന്നതാണ്.

റിലയന്‍സിലും ഇടിവ് തുടരുന്നു

റിലയന്‍സിലും ഇടിവ് തുടരുന്നു

സൗദി അരാംകോയുമായുള്ള കരാറില്‍ നിന്നും പിന്മാറിയതിന്റെ അടിസ്ഥാനത്തില്‍ വന്‍ നഷ്ടം നേരിട്ട റിലയന്‍സിന്റെ ഓഹരികള്‍ ഇന്നും ഇടിവ് തുടരുകയാണ്. നിലവില്‍ 2 ശതമാനത്തോളം വില ഇടിവില്‍ 2315 നിലവാരത്തിലാണ് റിലയന്‍സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്‍ഡക്‌സിലെ ഹെവിവെയിറ്റ് സ്‌റ്റോക്ക് ആയതിനാല്‍ റിലയന്‍സിന്റഎ ഓഹരികളിലെ വീഴ്ച സൂചികകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സപ്പോര്‍ട്ട് & റെസിസ്റ്റന്‍സ്

>> തിങ്കളാഴ്ചത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ടെക്നിക്കല്‍ അനാലിസിസ് പ്രകാരം, നിഫ്റ്റിയുടെ സപ്പോര്‍ട്ട് 17280/ 17196/ 16975 എന്ന നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം അതേസമയം. നിഫ്റ്റിയുടെ റെസിസ്റ്റന്‍സ് മേഖലകള്‍ 17501/ 17721/ 17805 നിലവാരങ്ങളിലുമുണ്ടാകാം.
>> ബാങ്ക് നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖലകള്‍ 36655/ 36442/ 36756 നിലവാരങ്ങളിലും റെസിസ്റ്റന്‍സ് 37342/ 38028/ 38241 മേഖലകളിലുമായിരിക്കും.
>> റിലയന്‍സ് ഇന്‍ഡസ്ര്ടീസിന്റെ സപ്പോര്‍ട്ട് മേഖല 2326/ 2289 എന്നിവിടങ്ങളിലും റെസിസ്റ്റന്‍സ് 2387/ 2424/ 2486 എന്നിവടങ്ങളിലുമായിരിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട ഓഹരികള്‍

ശ്രദ്ധിക്കേണ്ട ഓഹരികള്‍

>> വേദാന്ത, ഭാരതി എയര്‍ടെല്‍, എസ്ആര്‍എഫ്, വ്യോമയാന കമ്പനികളായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുടേയും ഐഇഎക്‌സ്, ത്രിവേണി എന്‍ജിനിയറിങ്, സീ ടെക് (ZEE TECH) തുടങ്ങിയ ഓഹരികളുമായി ബന്ധപ്പെട്ടും പോസിറ്റീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
>> അതേസമയം, ഇന്‍ഡക്‌സ് ഹെവിവെയിറ്റ് സ്‌റ്റോക്ക് കൂടിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിലും വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട് നെഗറ്റീവ് വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പുതിയ ഐപിഒകള്‍

പുതിയ ഐപിഒകള്‍

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI) പുതിയ ആറ് ഐപിഒ-കള്‍ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) അനുമതി നല്‍കി. മെഡ്പ്ലസ് ഹെല്‍ത്ത്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, റേറ്റ്‌ഗെയിന്‍ ട്രാവല്‍, ട്രാക്‌സന്‍ (Tracxn) ടെക്‌നോളജീസ്, പ്രൂഡന്റ് കോര്‍പ്പറേറ്റ് അഡൈ്വസറി, പുരാണിക് പില്‍ഡേഴ്‌സ എന്നീ കമ്പനികള്‍ക്കാണ് പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ലേറ്റന്റ്വ്യൂ അനലിറ്റിക്‌സിന്റെ ഓഹരികള്‍ ഇന്ന് സ്‌റ്റോക്ക് എക്‌സചേഞ്ചുകളില്‍ വ്യാപാരം ആരംഭിക്കും. 197 രൂപയില്‍ ഇഷ്യു ചെയ്തിരിക്കുന്ന ഓഹരികള്‍ വമ്പന്‍ നേട്ടത്തോടെ ലിസ്റ്റ് ചെയ്യപ്പെടുമെന്നു തന്നെയാണ് വിലയിരുത്തല്‍.

എഫ്&ഒ ട്രേഡിങ്ങില്‍ ഇന്ന് നിരോധനമുള്ളവ

1. എസ്‌കോര്‍ട്ട്സ് (ESCORTS)
2. വൊഡഫോണ്‍ ഐഡിയ (IDEA)

<< ഒരു ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റിലെ ഓപ്പണ്‍ പൊസിഷനുകളുടെ എണ്ണം മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95 ശതമാത്തിലെത്തുമ്പോഴാണ് ആ കോണ്‍ട്രാക്റ്റിലെ വ്യാപാരം എക്സ്ചേഞ്ച് നിര്‍ത്തിവയ്ക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഡെറിവേറ്റീവ് വിഭാഗത്തിലുള്ള ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റില്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഒരു സമയം ഓപ്പണ്‍ പൊസിഷനായി നിലനിര്‍ത്താന്‍ അനുവദിച്ചിരിക്കുന്ന ആകെ കോണ്‍ട്രാക്റ്റുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റ് >>

ഇന്നലെ സംഭവിച്ചത്

ഇന്നലെ സംഭവിച്ചത്

തിങ്കളാഴ്ച മാര്‍ക്കറ്റിലെ എല്ലാവിഭാഗം മേഖലയിലേയും ഓഹരികളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്. ഫാര്‍മ, ബാങ്ക്, പിഎസ്.യു (ജടഡ) ബാങ്കുകള്‍, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ സെക്‌റ്റോറിയല്‍ സൂചികകളില്‍ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയിലെ എല്ലാ വിഭാഗം മേഖലകളിലെയും സൂചികകളില്‍ കുറഞ്ഞത് 5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെയുണ്ടാകുന്ന, പ്രതിദിന നിരക്കിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ ഇടിവിനാണ് തിങ്കളാഴ്ച വിപണികള്‍ സാക്ഷ്യം വഹിച്ചത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 348 പോയിന്റും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സില്‍ 1,170 പോയിന്റിന്റെയും തകര്‍ച്ചയാണ് ഇന്നലെയുണ്ടായത്.

Read more about: stock market share market
English summary

Markets Bleeds As Huge Fall Continues In Sensex Nifty And Reliance

Markets Bleeds As Huge Fall Continues In Sensex Nifty And Reliance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X