കൊറോണ വൈറസിന്റെ ആഘാതത്തിനെതിരെ രാജ്യത്ത് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഈ ആഴ്ച്ച തുടർച്ചയായ മൂന്നാം സെഷനിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. മാരകമായ വൈറസിനെതിരെ പോരാടുന്നതിന് യുഎസ് 2 ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതും ഇന്ന് വിപണിയ്ക്ക് ഗുണകരമായി. സെൻസെക്സ് 1,411 പോയിൻറ് ഉയർന്ന് 29,947 ലും നിഫ്റ്റി 336 പോയിൻറ് ഉയർന്ന് 8,653 ലും എത്തി.
സാമ്പത്തിക പാക്കേജ്
രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൌൺ ബാധിച്ച ദശലക്ഷക്കണക്കിന് ദരിദ്രർക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ട് നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെയും ഭക്ഷ്യസുരക്ഷാ നടപടികളിലൂടെയും 1.7 ലക്ഷം കോടി രൂപയുടെ (22.6 ബില്യൺ ഡോളർ) സാമ്പത്തിക ഉത്തേജക പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. ദരിദ്രരുടെയും ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും അടിയന്തിര സഹായം ആവശ്യമുള്ളവരുടെയും ക്ഷേമകാര്യങ്ങൾ ഉടനടി പരിപാലിക്കുന്ന ഒരു പാക്കേജുമായാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രഖ്യാപനങ്ങൾ
ഇന്ത്യയുടെ 1.3 ബില്യൺ ജനങ്ങളെ അതിവേഗം പടരുന്ന കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കാൻ 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടതിന് ശേഷമാണ് ഈ നീക്കങ്ങൾ. നികുതി സമയപരിധി നീട്ടുക, സേവിംഗ്സ് അക്കൌണ്ടിന്റെ മിനിമം ബാലൻസ് മാനദണ്ഡങ്ങൾ ലഘൂകരിക്കുക, പാപ്പരത്ത ഫയലിംഗിന്റെ പരിധി വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ചില നടപടികൾ ധനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇന്നത്തെ നേട്ടം
ബെഞ്ച്മാർക്കുകളിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത് എഫ്എംസിജിയും ധനകാര്യവുമാണ്. ഇൻഡസ് ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
മേഖലകളിൽ നിഫ്റ്റി റിയൽറ്റി 7.3 ശതമാനവും നിഫ്റ്റി ബാങ്ക് 6.4 ശതമാനവും ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസും 5.7 ശതമാനമാണ്. നിഫ്റ്റി എഫ്എംസിജി 4.9 ശതമാനം കൂട്ടിച്ചേർത്തു. അതേസമയം നിഫ്റ്റി ഐടിയും നിഫ്റ്റി ഓട്ടോയും രണ്ട് ശതമാനം വീതം മുന്നേറി.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications