ട്രെമ്പിന്റെ താരിഫ് സ്നേഹത്തിനു പിറകെ ആഗോള വിപണിയിൽ തന്നെ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപകരാരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നഷ്ടങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്ത്യൻ ഓഹരി വിപണി തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത് നമ്മൾ കണ്ടതാണ്. ബിഎസ്ഇ സെൻസെക്സ് 2,226 പോയിന്റ് (2.95%) കുറച്ച് 73,137.90-ലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. നിഫ്റ്റി 742 പോയിന്റ് (3.24%) ഇടിഞ്ഞ് 22,161.60-ൽ അവസാനിച്ചു.
ഈയൊരു സാഹചര്യത്തിൽ, എങ്ങനെ മാർക്കറ്റിൽ പിടിച്ചുനിൽക്കാം, ഏത് ഓഹരികൾ എടുത്താലാണ് മാർക്കറ്റിന്റെയും നഷ്ടത്തിൽ നിങ്ങൾക്ക് നിവർന്നു നിൽക്കാൻ കഴിയുന്നത്, എന്നതിനെ കുറിച്ചെല്ലാം ആനന്ദ് രഥി ബ്രോകറേജ് സ്ഥാപനത്തിന്റെ മാർക്കറ്റ് വിദഗ്ധർ ഇപ്പോൾ വിലയിരുത്തുകയാണ്. വിപണിയിൽ ഇപ്പോൾ വാങ്ങാൻ യോഗ്യമായ മൂന്ന് ഓഹരികളും അവർ ശുപാർശ ചെയ്യുന്നുണ്ട്.
മാർക്കറ്റ് വിദഗ്ധർ ശുപാർശ ചെയ്യുന്ന ഓഹരികൾ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ലക്ഷ്യവില: ₹820
സ്റ്റോപ്പ് ലോസ്: ₹730
മാർക്കറ്റിന്റെ ഈ ഇടിവിൽ ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു ഓഹരി തന്നെയാണ് എൽഐസിയുടെത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചാർട്ടിൽ "ഇൻവെർസ് ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് " എന്ന ബുള്ളിഷ് പാറ്റേൺ രൂപപ്പെടുകയും, നെക്ലൈൻ ബ്രേക്ക്ചെയ്ത് ഉയര്‍ന്നുവരുകയും ചെയ്തുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഏറ്റവും പുതിയ ട്രേഡിംഗ് സെഷനിൽ ഈ നെക്ലൈൻ വീണ്ടും ടെസ്റ്റ് ചെയ്യുകയും അതിൽ നിന്നുള്ള പിന്തുണ ഉറപ്പുവരുത്തുകയും ചെയ്തു. ആർ എസ് ഐ ഇന്റിക്കേറ്ററും ഇതേ പാറ്റേണിൽ തന്നെയാണ് മുന്നേറുന്നത്, ഇത് ഓഹരികൾ വാങ്ങുന്നതിന് ശക്തമായ പിന്തുണ നൽകുന്നു.
മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ്
ലക്ഷ്യവില: ₹150
സ്റ്റോപ്പ് ലോസ്: ₹115
എം ആർ പി എൽ കഴിഞ്ഞ ബ്രേക്കൗട്ട് സോണിൽ വീണ്ടും എത്തിയപ്പോൾ മികച്ച പിന്തുണ കണ്ടെത്തി. അതേ സമയത്ത് "ഇൻവെർസ് ഹെഡ് ആൻഡ് ഷോൾഡേഴ്‌സ്" പാറ്റേൺ കൂടി രൂപപ്പെടുന്നത് കൂടുതൽ ബുള്ളിഷ് സൂചനകളാണ് നൽകുന്നത്. ചാർട്ട് ഘടന വിപണിയിൽ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.

ഗുജറാത്ത് അംബുജ എക്സ്പോർട്സ്
ലക്ഷ്യവില: ₹142
സ്റ്റോപ്പ് ലോസ്: ₹103
ജി എ ഇ എല്ലിന്റെ ചാർട്ടിലും "ഇൻവെർസ് ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് " പാറ്റേൺ ഫോർമേഷൻ കണ്ടുവരുന്നു. കഴിഞ്ഞ സെഷനിൽ നിഫ്റ്റി 1,000 പോയിന്റ് ഇടിഞ്ഞിട്ടും ജി എ ഇ എൽ ₹107 മുതൽ ഉയരാൻ കഴിയുന്നത് അതിന്റെ ബുള്ളിഷ് നിലപാടാണ് വ്യക്തമാക്കുന്നത്. സ്റ്റോകാസ്റ്റിക് ഇൻഡിക്കേറ്ററിൽ ഉള്ള ബുള്ളിഷ് ഡൈവർജൻസും പിന്തുണയായി.
മാർക്കറ്റ് ഇടിയുമ്പോഴും, സാങ്കേതിക വിശകലനത്തിൽ നിന്ന് സ്ഥിരത കാണിക്കുന്ന ഓഹരികൾ കണ്ടെത്തിയെടുക്കുന്നത് നിക്ഷേപകന്റെ ബുദ്ധിയാണ്. കൂടാതെ, സ്റ്റോപ്പ് ലോസ് അനുസരിച്ച് റിസ്‌ക് നിയന്ത്രിക്കുന്നത് അനിവാര്യവുമാണ്. ഈ ഓഹരികൾ ശ്രദ്ധയോടെ നിരീക്ഷിക്കുക.
ഇടിഞ്ഞു താഴ്ന്ന ഓഹരി വിപണി
ഓഹരി വിപണിയുടെ ഇന്നത്തെ ചെറിയ പോസിറ്റീവ്, നാളത്തെ ഒരു വലിയ ഇടിവിന് ആയിരിക്കാം എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. കാരണം ട്രമ്പിന്റെ താരിഫ് നയം മൂലം നിരവധി നിക്ഷേപകർ പിൻവലിയുകയും, അവരുമായി ബന്ധപ്പെട്ടതെല്ലാം നഷ്ടത്തിൽ ആവുകയും ചെയ്ത സ്ഥിതിയാണുള്ളത്. ആഗോള മാർക്കറ്റിലെ ഇടിവാണ് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിക്കുന്നത്. അപ്പോൾ ഇതിന്റെ മൂല കാരണം എല്ലാം ട്രംപിന്റെ താരിഫ് നയത്തിൽ നിന്നാണ് തുടങ്ങുന്നത്.
ശ്രദ്ധിക്കുക: ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ലാഭം പോലെ തന്നെ നഷ്ടവും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ വിദഗ്ധരുമായി സംസാരിച്ചതിനു ശേഷം, ഒരു മികച്ച തീരുമാനത്തിലെത്തുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
