ബെഞ്ച്മാർക്ക് സൂചികകൾ ഈ ആഴ്ച ശക്തമായ തുടക്കത്തോടെ വ്യാപാരം ആരംഭിച്ചു. മിക്ക ഏഷ്യൻ വിപണികളും ഒരു ശതമാനം നേട്ടത്തിനടുത്ത് ആണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികളിൽ ഡോവ് ഫ്യൂച്ചേഴ്സ് 0.50 ശതമാനം നേട്ടത്തിലേയ്ക്കാണ് നീങ്ങുന്നത്. കഴിഞ്ഞയാഴ്ചത്തെ യുഎസ് വിപണികളിലെ ശക്തമായ ക്ലോസിംഗിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. സെൻസെക്സ് ഇന്ന് 410 പോയിന്റുമായി വ്യാപാരം നടക്കുമ്പോൾ നിഫ്റ്റി 116 പോയിൻറ് ഉയർന്നു.
ഐസിഐസിഐ ബാങ്ക് ഓഹരികൾ ശനിയാഴ്ചത്തെ ത്രൈമാസഫലത്തെ തുടർന്ന് കാര്യമായ മാറ്റമില്ലാതെയാണ് വ്യാപാരം നടത്തുന്നത്. അറ്റാദായം പ്രതീക്ഷിച്ചതിനും താഴെയാണെങ്കിലും നിക്ഷേപകർ ഇക്കാര്യം അവഗണിച്ചതായാണ് സൂചനകൾ.

മെയ് 14 ന് ക്ലോസിംഗ് തീയതിയായി കമ്പനി പ്രഖ്യാപിച്ചതിന് ശേഷം റിലയൻസ് ഇൻഡസ്ട്രീസിലെ ഓഹരികളും ഉയർന്നു. ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഓഹരി വാങ്ങാൻ സൗദി അറേബ്യൻ വെൽത്ത് ഫണ്ട് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലി 2.5 ശതമാനം ഉയർന്ന് 1,600 രൂപയായി. അംഗീകൃത ഡീലർഷിപ്പുകൾ ഉൾപ്പെടെ 1,500 സ്ഥലങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചതിനെത്തുടർന്ന് ഹീറോ മോട്ടോകോർപ്പിന്റെ ഓഹരികൾ രണ്ട് ശതമാനം ഉയർന്നു.
എസ്‌ബിഐ കാർഡ്സ് ഓഹരി വില ഒരു ശതമാനം ഇടിഞ്ഞു. അതേസമയം, മിക്ക ഏഷ്യൻ വിപണികളും ജാപ്പനീസ് നിക്കി ഉൾപ്പെടെ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
