വന്‍ കുതിപ്പില്‍ മാരുതി സുസുകി! സഞ്ചിത കയറ്റുമതി 20 ലക്ഷം കടന്നു... അപൂര്‍വ്വ റെക്കോര്‍ഡ്

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി ഇന്ത്യ. ഇന്ത്യന്‍ നിരത്തുകളില്‍ എവിടെ നോക്കിയാലും ഒരു മാരുതി സുസുകി വാഹനം കാണും എന്ന് ഉറപ്പാണ്. അതുപോലെ ആണ് മാരുതി സുസുകി വര്‍ക്ക് ഷോപ്പുകളുടെ കാര്യവും.

എന്നാല് ഇന്ത്യയില്‍ മാത്രമാണോ മാരുതി സുസുകി കാണാന്‍ ആകുക? ലോകത്ത് പലയിടത്തേക്കും മാരുതിയുടെ വണ്ടികള്‍ കയറ്റി അയക്കുന്നുണ്ട്. അക്കാര്യത്തില്‍ ഒരു നിര്‍ണായക നാഴികക്കല്ല് മറി കടന്നിരിക്കുകയാണ് മാരുതി ഇപ്പോള്‍. അതിന്റെ വിശദാംശങ്ങള്‍...

കയറ്റുമതിയില്‍ റെക്കോര്‍ഡ്

കയറ്റുമതിയില്‍ റെക്കോര്‍ഡ്

വാഹന കയറ്റുമതിയില്‍ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍ മാരുതി സുസുകി ഇന്ത്യ. കമ്പനിയുടെ സഞ്ചിത കയറ്റുമതി 20 ലക്ഷം കവിഞ്ഞിരിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ചയാണ് ഇക്കാര്യം കമ്പി അറിയിച്ചത്.

ദക്ഷിണാഫ്രിക്കയിലേക്ക്

ദക്ഷിണാഫ്രിക്കയിലേക്ക്

മാരുതി സുസുകി വാഹനങ്ങളായ എസ്പ്രസ്സോ, സ്വിഫ്റ്റ്, വിറ്റാര ബ്രസ്സ എന്നിവയുടെ ഒരു ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് കമ്പനി ഈ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് ഈ ബാച്ച് കയറ്റുമതി ചെയ്തിരിക്കുന്നത്.

മൂന്നര പതിറ്റാണ്ട്

മൂന്നര പതിറ്റാണ്ട്

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മാരുതി സുസുകിയുടെ ഈ കയറ്റുമതി ചരിത്രം. 34 വര്‍ഷത്തെ പാരന്പര്യമുണ്ട് ഇക്കാര്യത്തില്‍. അന്ന് വാഹന നിര്‍മാണത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ ഒന്നുമായിരുന്നില്ല എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഒരുപക്ഷേ, ഈ ചരിത്രം തന്നെയാണ് മാരുതിയ്ക്ക് ഇത്തരമൊരു നേട്ടത്തിന് അവസരമൊരുക്കിയത് എന്നാണ് മാരുതു സുസുകി ഇന്ത്യയുടെ എംഡിയും സിഇഒയും ആയ കെനിച്ചു അയുകാവാ പറയുന്നത്.

100 രാജ്യങ്ങള്‍

100 രാജ്യങ്ങള്‍

ഇന്ന് വാഹന നിര്‍മാണത്തിലും കയറ്റുമതിയിലും മുന്‍നിര കമ്പനികളോട് കിടപിടിക്കുന്നതാണ് നമ്മുടെ മാരുതി സുസുകി ഇന്ത്യയും. 14 മോഡലുകളാണ് നിലവില്‍ കയറ്റുമതി ചെയ്യുന്നത്. അതില്‍ തന്നെ ഏതാണ്ട് 150 ഓളം വേരിയന്റുകള്‍ വരും. നൂറിലേറെ രാജ്യങ്ങളിലേക്കാണ് മാരുതി വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും

ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും

മാരുതി സുസുകി ഇന്ത്യയുടെ ഇപ്പോഴത്തെ ശക്തമായ പുതിയ വിപണി ദക്ഷിണാഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ആണ്. മുമ്പ്, വികസിത രാജ്യങ്ങളില്‍ നിന്നുള്ള യൂസ്ഡ് കാറുകള്‍ക്കായിരുന്നു ഇവിടങ്ങളില്‍ പ്രിയം. എന്നാല്‍ മാരുതി സുസുകിയുടെ വരവോട് അത് മാറിയിരിക്കുകയാണ്.

ആദ്യം ഹങ്കറിയിലേക്ക്

ആദ്യം ഹങ്കറിയിലേക്ക്

1986-1987 കാലഘട്ടത്തിലാണ് മാരുതി സുസുകി വാഹന കയറ്റുമതിയിലേക്ക് കടക്കുന്നത്. വലിയ കയറ്റുമതി നടക്കുന്നത് 1987 ല്‍ ആയിരുന്നു. അന്ന് 500 കാറുകള്‍ ആണ് ഹങ്കറിയിലേക്ക് കയറ്റിയ അയച്ചത്. 1987 സെപ്തംബറില്‍ ആയിരുന്നു ഇത്.

 എട്ട് വര്‍ഷം കൊണ്ട്

എട്ട് വര്‍ഷം കൊണ്ട്

2012-2013 വര്‍ഷത്തിലാണ് പത്ത് ലക്ഷം കാറുകളുടെ കയറ്റുമതി എന്ന റെക്കോര്‍ഡില്‍ മാരുതി സുസുകി എത്തുന്നത്. അതില്‍ അമ്പത് ശതമാനവും യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ വിപണികളിലേക്കായിരുന്നു. എന്തായാലും എട്ട് വര്‍ഷം പിന്നിടുമ്പോള്‍ മാരുതി സുസുകി 20 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ലുകൂടി പിന്നിടുകയാണ്.

പ്രിയ മോഡലുകള്‍

പ്രിയ മോഡലുകള്‍

എട്ട് വര്‍ഷം കൊണ്ട് പത്ത് ലക്ഷം യൂണിറ്റുകളുടെ കയറ്റുമതി എന്നത് ചെറിയ നേട്ടമല്ല. ഇത്തവണ തുണയായത് ആഫ്രിക്കയും ലാറ്റിന് അമേരിക്കയും ഏഷ്യന്‍ രാജ്യങ്ങളും ആണ്. ആള്‍ട്ടോ, ബലേനോ, ഡ്‌സൈര്‍, സ്വിഫ്റ്റ് എന്നിവയാണ് കയറ്റുമതിയിലെ പ്രിയ മാരുതി മോഡലുകള്‍.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X