രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) തിരഞ്ഞെടുത്ത മോഡലുകളുടെ വില 10,000 രൂപ വരെ വർദ്ധിപ്പിച്ചതായി അറിയിച്ചു. വിവിധ മോഡലുകൾക്ക് വ്യത്യസ്ത രീതിയിലാണ് വില വർദ്ധനവ്. 4.7% വരെ വില കൂടിയ വാഹനങ്ങളുമുണ്ട്. 2020 ജനുവരി 27 മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്നും മാരുതി സുസുക്കി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
എൻട്രി ലെവൽ മോഡലായ ആൾട്ടോ ശ്രേണിയുടെ വില 9,000 മുതൽ 6,000 രൂപ വരെയും എസ്-പ്രസ്സോ വില 1,500 മുതൽ 8,000 രൂപ വരെയും വാഗൺആർ 1,500 മുതൽ 4,000 രൂപ വരെയും ഉയരും. മൾട്ടി പർപ്പസ് വാഹനമായ എർട്ടിഗയുടെ വില 4,000-10,000 രൂപ വരെയും ബലേനോ 3,000 മുതൽ 8,000 രൂപ വരെയും എക്സ് എൽ 6 5,000 രൂപ വരെയും കമ്പനി ഉയർത്തി.

നിലവിൽ, എൻട്രി ലെവൽ വാഹനങ്ങളായ കാർ ആൾട്ടോ മുതൽ പ്രീമിയം മൾട്ടി പർപ്പസ് വെഹിക്കിൾ എക്സ് എൽ 6 വരെ 2.89 ലക്ഷം മുതൽ 11.47 ലക്ഷം വരെ വിലയ്ക്കാണ് കമ്പനി വിൽക്കുന്നത്. 2020 ജനുവരി മുതൽ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി ഡിസംബറിൽ തന്നെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. നിർമ്മാണ ചെലവ് വർദ്ധിക്കുന്നതിനാലാണ് കമ്പനി വില വർദ്ധിപ്പിക്കുന്നത്.
അറീന, നെക്സ ഡീലർഷിപ്പുകൾ വഴിയാണ് മാരുതിയുടെ കാർ വിൽപ്പന. ചെറു കാറുകളെ അറീനയിലൂടെയും പ്രീമിയം കാറുകളെ നെക്സ ശൃഖലയിലൂടെയും കമ്പനി വിൽക്കുന്നു. ആൾട്ടോ, വാഗൺആർ, സെലറിയോ, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ, എർട്ടിഗ, ഈക്കോ മോഡലുകളാണ് മാരുതിയുടെ അറീന ഡീലർഷിപ്പുകളിലുള്ളത്. പ്രീമിയം മുഖച്ഛായ അവകാശപ്പെടുന്ന ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ്, XL6 കാറുകളുടെ ചുമതല നെക്സ ഡീലർഷിപ്പുകൾ ഏറ്റെടുക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
