ദില്ലി: രാജ്യത്തെ കാര്‍ ഉത്പാദകരില്‍ ഒന്നാം സ്ഥാനക്കാരാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ അഞ്ച് മാസത്തില്‍ മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച് ബാക്ക് കാര്‍ ആയ ബലേനോ റെക്കോര്‍ഡ് വില്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മാരുതി സുസുകിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ചെറിയ കുറവ് എന്ന് പോലും വിശേഷിപ്പിക്കാനാകാത്ത കുറവ്. പരിശോധിക്കാം...
നാലാം പാദത്തില്‍
2020-2021 സാനാപത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇത് പ്രകാരം മാരുതി സുസുകി ഇന്ത്യയുടെ ഈ പാദത്തിലെ മൊത്തലാഭം 1,166 കോടി രൂപയാണ്. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ കണക്കാണിത്.
കുത്തനെ ഇടിഞ്ഞു
കേള്‍ക്കുമ്പോള്‍ വലിയ ലാഭം എന്നൊക്കെ തോന്നുമെങ്കിലും സത്യം അതല്ല. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലെ മൊത്ത വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മൊത്തം 9.7 ശതമാനത്തിന്റെ ഇടിവ്.
മൊത്ത വില്പന കൂടി
മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. നാലാം പാദത്തില്‍ മാരുതി സുസുകി ഇന്ത്യയുടെ മൊത്ത വില്പന 2,295.86 കോടി രൂപയുടേതാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 33.6 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടും ഉണ്ട്. എന്നിട്ടും മൊത്തലാഭത്തില്‍ കുറവ് സംഭവിച്ചു.
റെക്കോര്‍ഡ് വില്പന
2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ മൊത്തം 492,235 യൂണിറ്റ് വാഹനങ്ങള്‍ ആണ് മാരുതി സുസുകി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയവളവില്‍ വിറ്റതിനേക്കാള്‍ 27.8 ശതമാനം കൂടുതലാണിത്. ഇത്തവണത്തേത് റെക്കോര്‍ഡ് വില്പനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കയറ്റുമതിയിലും മെച്ചം
492,253 വാഹനങ്ങളില്‍ 456,707 യൂണിറ്റുകളും വിറ്റഴിച്ചത് ആഭ്യന്തര വിപണിയില്‍ ആയിരുന്നു. കഴിഞ്ഞ വര്ഷവുമായു താരതമ്യം ചെയ്യുമ്പോള്‍ 26.7 ശതമാനത്തിന്റെ വളര്‍ച്ച. കയറ്റുമതിയില്‍ 44.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സ്വന്തമാക്കിയത്.
എന്തുകൊണ്ട് ലാഭം കുറഞ്ഞു
മൊത്തവില്പനയില് വലിയ നേട്ടം സ്വന്തമാക്കിയിട്ടും എന്തുകൊണ്ടാണ് മൊത്തലാഭത്തില്‍ കുറവ് വന്നത്. അസംസ്കൃത വസ്തുക്കളുടെ നിര്‍മാണച്ചെലവ് കൂടിയതും മറ്റ് വിഷയങ്ങളും ആണ് ലാഭം കുറയാനുള്ള കാരണം. മാരുതി സുസുകിയുടെ മറ്റ് വരുമാനങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്.
ഡിവിഡന്റ് പ്രഖ്യാപിച്ചു
ലാഭത്തില്‍ നഷ്ടം നേരിട്ടെങ്കിലും ഓഹരി ഉടമകള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. ഒരു ഓഹരിയ്ക്ക് 45 രൂപ നിരക്കില്‍ ഡിവിഡന്റ് നല്കാന് കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി വാഹനങ്ങളുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
