ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. കൊവിഡ് പിടിച്ചുകുലുക്കിയ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പോലും തരക്കേടില്ലാത്ത വളര്‍ച്ച നേടിയെന്ന് അഭിമാനിക്കാവുന്ന സ്ഥാപനം.
എന്നാല്‍ 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ മാരുതി സുസുകിയുടെ സ്ഥിതി അത്ര ശോഭനമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ച വാഹനങ്ങളുടെ കണക്ക് മാരുതി പുറത്ത് വിട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ നോക്കാം...
എത്ര യൂണിറ്റ്
2021 ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി ഇന്ത്യ വിറ്റഴിച്ചത് 1,59,691 യൂണിറ്റ് വാഹനങ്ങളാണ്. ആഭ്യന്തര വിപണിയിലെ വില്പന മാത്രമല്ല, കയറ്റുമതി കൂടി ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്പന കുറവാണ് ഇത്തവണ.
നാല് ശതമാനം ഇടിവ്
മാരുതി സുസുകിയുടെ വാഹന വില്പനയില് മൊത്തം നാല് ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മാര്‍ച്ച് 2021 ല്‍ വിറ്റഴിക്കപ്പെട്ടത് ആകെ 1,67,014 യൂണിറ്റ് വാഹനങ്ങള്‍ ആയിരുന്നു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 7,323 യൂണിറ്റുകള്‍ കുറവാണ് ഏപ്രില്‍ മാസത്തില്‍ വിറ്റത്.
കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസവുമായി ഇത്തവണത്തെ ഏപ്രില്‍ വില്പനയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തില്‍ ഒരു വാഹനം പോലും മാരുതി സുസുകി വിറ്റിരുന്നില്ല. ഇത് മാരുതിയുടെ മാത്രം കാര്യമല്ല, മറ്റ് വാഹന നിര്‍മാതാക്കളുടേയും അവസ്ഥ ഇത് തന്നെ ആയിരുന്നു.
കണക്ക് ഇങ്ങനെ
2021 ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുകി വിറ്റത്1,37,151 യൂണിറ്റുകള്‍ ആയിരുന്നു. കയറ്റുമതി ചെയ്തത് 17,237 യൂണിറ്റുകളും. മറ്റ് ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്ക് (ഒഇഎം) വിറ്റത് 5,303 യൂണിറ്റുകളും.
നേട്ടമുണ്ടാക്കിയത്
മൊത്തം വില്പനയില് കുറവ് വന്നെങ്കിലും മിനി കാറുകളില്‍ ആള്‍ട്ടോയുടേയും എസ്-പ്രെസ്സോയുടേയും വില്പനയില് രണ്ട് ശതമാനത്തിന്റെ വളര്‍ച്ച നേടിയിട്ടുണ്ട്. മാര്‍ച്ച് 2021 ല്‍ 24,653 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ അത് 25,041 യൂണിറ്റുകള്‍ വില്ക്കാന് സാധിച്ചു.
കോംപാക്ട് സെഗ്മെന്റ്
തിരിച്ചടി നേരിട്ടത് കോംപാക്ട് സെഗ്മെന്റിലെ കാറുകളുടെ വില്പനയില് ആണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ വില്പനയില് 12 ശതമാനം ആണ് കുറവ് വന്നത്. മാര്‍ച്ചില്‍ 82,201 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ അത് 72,318 ആയി കുറഞ്ഞു.
ഏപ്രിലിന്റെ പ്രത്യേകത
ഓരോ വര്‍ഷവും കാറുകള്‍ക്ക് വില കൂടുന്ന മാസം കൂടിയാണ് ഏപ്രില്‍. കൂടാതെ, പുതിയ ഓഫറുകള്‍ കാര്യമായി അവതരിപ്പിച്ചിട്ടും ഉണ്ടാകില്ല. ബാങ്ക് പലിശയിലും വ്യത്യാസം വരും. അതുകൊണ്ട് തന്നെ മിക്കവര്‍ഷങ്ങളിലും ഏപ്രില്‍ മാസങ്ങളില്‍ വില്പനയില് കുറവ് വരാറുണ്ട്.
മറ്റൊരു പ്രതിസന്ധി
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചിപ്പ് നിര്‍മാണത്തിലെ പ്രതിസന്ധി മൊത്തം വാഹന വിപണിയേയും കഴിഞ്ഞ മാസം ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. ബുക്ക് ചെയ്ത വാഹനങ്ങള്‍ കൃത്യ സമയത്ത് ഡെലിവര്‍ ചെയ്യാന്‍ മാരുതി സുസുകി ഉള്‍പ്പെടെയുള്ള പല വാഹന നിര്‍മാതാക്കള്‍ക്കും കഴിഞ്ഞ മാസം സാധിച്ചിട്ടും ഇല്ല. ഇതും വില്പന കുറയാനുള്ള കാരണങ്ങളില്‍ ഒന്നാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications