വാഹന രംഗത്ത് ഏതൊക്കെ സ്‌റ്റോക്കുകള്‍ മുന്നേറും? നവംബറിലെ വില്‍പ്പന കണ്ട് വിപണി വിദഗ്ധര്‍ പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബറില്‍ താരതമ്യേന ദുര്‍ബലമായിരുന്നു നിര്‍മാണ ശാലകളില്‍ നിന്നും ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയ പുതിയ വാഹനങ്ങളുടെ കണക്ക്. ചിപ്പ് പ്രതിസന്ധിതന്നെ കാരണം. എന്നാല്‍ പാസഞ്ചര്‍, വാണിജ്യ വാഹന സെഗ്മന്റുകളില്‍ ഭേദപ്പെട്ട ഡിമാന്‍ഡ് കമ്പനികള്‍ കണ്ടു. മുന്നോട്ടുള്ള നാളുകളില്‍ വാഹന സെക്ടറില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് വിപണി വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. പോയമാസത്തെ ചിപ്പ് ക്ഷാമം പാസഞ്ചര്‍, ചെറുകിട വാണിജ്യ വാഹന സെഗ്മന്റുകളെയും പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മന്റിനെയും സാരമായി ബാധിച്ചു.

 

വാഹന വിൽപ്പന

'ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി വലിയ തോതില്‍ അന്വേഷണങ്ങളും ബുക്കിങ്ങുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ ചിപ്പ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുന്നപക്ഷം വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിക്കാം. വാണിജ്യ വാഹന മേഖലയില്‍ മീഡിയം, ഹെവി സെഗ്മന്റുകള്‍ സാവധാനം തിരിച്ചുവരവ് നടത്തുന്നുണ്ട്. ഇതേസമയം, ഖാരിഫ് വിളവെടുപ്പിലുണ്ടായ കാലതാമസവും സ്റ്റോക്ക് കാലിയാക്കലും മുന്‍നിര്‍ത്തിയാണ് ട്രാക്ടര്‍ വ്യവസായവും ആഭ്യന്തര ഇരുചക്ര വാഹന വ്യവസയാവും വില്‍പ്പനയില്‍ പിന്നാക്കം പോയത്', ആഭ്യന്തര ബ്രോക്കറേജായ കൊട്ടാക്ക് സെക്യുരിറ്റീസിലെ അനലിസ്റ്റ് അരുണ്‍ അഗര്‍വാള്‍ നിരീക്ഷിക്കുന്നു.

തിരിച്ചുവരവ്

മറ്റൊരു ബ്രോക്കറേജായ എംകെ ഗ്ലോബലും ആഭ്യന്തര വാണിജ്യ വാഹന സെഗ്മന്റില്‍ അപ്‌ട്രെന്‍ഡ് കാണുന്നുണ്ട്. എന്നാല്‍ സപ്ലൈ രംഗത്തെ പ്രശ്‌നങ്ങളും ഗ്രാമീണ മേഖലകളിലെ ഡിമാന്‍ഡ് കുറവും കഴിഞ്ഞവര്‍ഷത്തെ സ്‌റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നതുമാണ് മറ്റു സെഗ്മന്റുകളില്‍ വിനയാവുന്നത്. എന്തായാലും വാഹന സെക്ടറില്‍ ബ്രോക്കറേജ് അടിയുറച്ച വളര്‍ച്ചാ സാധ്യത പങ്കുവെയ്ക്കുന്നുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് വാഹന രംഗം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് ഇവര്‍ അറിയിക്കുന്നു.

Also Read: ഇടിവ് 30%; ഈ ഐടി സ്റ്റോക്ക് ഇനി ലാഭം തരുമെന്ന് വിപണി വിദഗ്ധര്‍

പ്രവചനം

ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്‌ലാന്‍ഡ്, മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ് കമ്പനികളിലാണ് എംകെ ഗ്ലോബല്‍ മുന്നേറ്റം പ്രവചിക്കുന്നത്. ടാറ്റ മോട്ടോര്‍സില്‍ 550 രൂപയുടെ ടാര്‍ഗറ്റ് വില ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. അശോക് ലെയ്‌ലാന്‍ഡില്‍ ടാര്‍ഗറ്റ് വില 160 രൂപ. മാരുതി സുസുക്കിയുടെ ഓഹരി വില 8,750 രൂപ വരെയും ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി വില 3,700 രൂപ വരെയും എത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ചിപ്പ് ക്ഷാമം

'ഇപ്പോഴത്തെ ചിപ്പ് ക്ഷാമത്തിന് പരിഹാരമാകുന്നപക്ഷം പാസഞ്ചര്‍ വാഹനങ്ങളുടെയും പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പന ഗണ്യമായി ഉയരും. ഖാരിഫ് വിളവെടുപ്പ് വൈകിയത് ഗ്രാമീണ മേഖലകളില്‍ പണമൊഴുക്കിന് തടസമായി. സ്വാഭാവികമായി ഇതു ഡിമാന്‍ഡ് കുറച്ചു. ഈ പ്രതിസന്ധി താത്കാലികം മാത്രമാണ്. ഖാരിഫ് വിളവെടുപ്പ് പൂര്‍ണ തോതില്‍ ആരംഭിച്ചാല്‍ പണമൊഴുക്ക് മെച്ചപ്പെടും; ഡിമാന്‍ഡും ഉയരും', എംകെ ഗ്ലോബല്‍ അറിയിക്കുന്നു.

Also Read: 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ

മാരുതി വിൽപ്പന

നവംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വില്‍പ്പനയിടിവാണ് പാസഞ്ചര്‍ വാഹന സെഗ്മന്റില്‍ മാരുതി സുസുക്കി നേരിട്ടത്. എന്നാല്‍ വിപണിയില്‍ ഡിമാന്‍ഡ് ഇപ്പോഴും ശക്തമാണ്. ഡിലര്‍ഷിപ്പുകളില്‍ ബുക്കിങ്ങുകളുടെ ബാഹുല്യമുണ്ട്. അതുകൊണ്ട് ചിപ്പ് ക്ഷാമത്തിന് നേരിയ ആശ്വാസമുണ്ടാകുന്നപക്ഷം മാരുതി സുസുക്കിയുടെ വില്‍പ്പന ഉയരും.

ഇരുചക്രവാഹന നിര്‍മാതാക്കളുടെ കാര്യമെടുത്താല്‍ ഉത്സവകാലത്ത് പ്രതീക്ഷിച്ച വില്‍പ്പനയുണ്ടായില്ല. ഡിമാന്‍ഡ് കുറവ് മുന്‍നിര്‍ത്തി ഉത്സവ സീസണിന് ശേഷം സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന തിരക്കിലാണ് കമ്പനികള്‍. ഇതേസമയം, കയറ്റുമതി ഡിമാന്‍ഡ് ശക്തമായി തുടരുന്നത് ഇരുചക്ര വാഹന കമ്പനികള്‍ക്ക് തുണയാവുന്നുണ്ട്.

വീഴ്ച്ച

പോയമാസം ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പന 41 ശതമാനം ഇടിഞ്ഞു. ബജാജ് ഓട്ടോയുടെ വില്‍പ്പന 23 ശതമാനവും താഴേക്ക് പോയി. ഖാരിഫ് വിളകള്‍ വിപണിയിലെത്തുന്നതോടെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷ ഹീമോ മോട്ടോകോര്‍പ്പ് മാനേജ്‌മെന്റ് പങ്കുവെയ്ക്കുന്നുണ്ട്. നവംബറില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹന വില്‍പ്പന 25 ശതമാനം വര്‍ധിച്ചത് കാണാം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പന 6 ശതമാനം ഇടിയുകയും ചെയ്തു.

Also Read: തിരുത്തല്‍ കഴിഞ്ഞു; ഈ ബാങ്ക് ഓഹരി 50 ശതമാനം മുന്നേറുമെന്ന് മോത്തിലാല്‍ ഒസ്വാള്‍

മുൻഗണന

ആഭ്യന്തര ബ്രോക്കറേജായ നിര്‍മല്‍ ബാംഗ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ വലിയ വളര്‍ച്ചാ സാധ്യത അറിയിക്കുന്നുണ്ട്. സ്വകാര്യ വാഹന സെഗ്മന്റിലും ട്രാക്ടര്‍ സെഗ്മന്റിലും കമ്പനി ഗൗരവമായ മുന്നേറ്റം നടത്തുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇരുചക്ര വാഹന സെഗ്മന്റില്‍ ബജാജ് ഓട്ടോ, ടിവിഎസ് കമ്പനികള്‍ക്കാണ് ബ്രോക്കറേജ് മുന്‍ഗണന കല്‍പ്പിക്കുന്നത്. വാണിജ്യ വാഹന രംഗം തിരിച്ചുവരവിന്റെ പാതയില്‍ നില്‍ക്കെ അശോക് ലെയ്‌ലാന്‍ഡിലേക്കും ഇവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മറുഭാഗത്ത് മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ്, ഐഷര്‍, ടാറ്റ മോട്ടോര്‍സ് കമ്പനികളെ ജാഗ്രതയോടെയാണ് നിര്‍മല്‍ ബാംഗ് വീക്ഷിക്കുന്നത്.

ഷേർഖാന് താത്പര്യം

ട്രാക്ടര്‍ സെഗ്മന്റില്‍ എക്‌സ്‌കോര്‍ട്ട്‌സിലാണ് ബ്രോക്കറേജായ ഷേര്‍ഖാന്‍ താത്പര്യം അറിയിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നതും എസ്‌കോര്‍ട്ട്‌സിന് ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു. സ്വകാര്യ വാഹന സെഗ്മന്റില്‍ ടാറ്റ മോട്ടോര്‍സിലാണ് ഷേര്‍ഖാന്‍ കണ്ണെത്തിക്കുന്നത്.

Also Read: ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ എപ്പോള്‍ വാങ്ങണം? വിപണി വിദഗ്ധര്‍ പറയുന്നു

മുന്നേറും

ചിപ്പ് പ്രതിസന്ധിക്ക് പരിഹാരമാകുന്നതോടെ നാലുചക്ര വാഹന വിപണി കുതിക്കുമെന്ന് പക്ഷം മോത്തിലാല്‍ ഒസ്വാളിനുമുണ്ട്. ശക്തമായ ഡിമാന്‍ഡും സുസ്ഥിരമായ മത്സര അന്തരീക്ഷവും ആധാരമാക്കി നാലുചക്ര വാഹന വിപണി ഇരുചക്ര വാഹന വിപണിയെക്കാള്‍ വേഗത്തില്‍ മുന്നേറും. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ കരുത്തുറ്റ ബാലന്‍സ് ഷീറ്റും വിപണിയില്‍ വ്യക്തമായ ആധിപത്യവും അവകാശപ്പെടുന്ന മാരുതി സുസുക്കി, അശോക് ലെയ്‌ലാന്‍ഡ് കമ്പനികളിലാണ് മോത്തിലാല്‍ ഒസ്വാള്‍ ശക്തമായ വളര്‍ച്ച കാണുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Maruti Suzuki to Ashok Leyland; These Auto Makers Are Domestic Brokerages' Favourites Post Nov Sales Result

Maruti Suzuki to Ashok Leyland; These Auto Makers Are Domestic Brokerages' Favourites Post Nov Sales Result. Read in Malayalam.
Story first published: Friday, December 3, 2021, 11:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X