വെറും ഒന്നരവര്‍ഷം, പതിനായിരം രൂപ ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക്; സ്വപ്‌നനേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ലോകരാജ്യങ്ങള്‍ കരകയറി വരുന്നതേയുള്ളൂവെങ്കിലും ഓഹരി വിപണികള്‍ ഇതിനോടകം തന്നെ നേട്ടങ്ങളുടെ നെറുകയിലാണ്. ആഗോള ഒഹരി വിപണികളും കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. എങ്കിലും ഇന്ത്യന്‍ ഓഹരി വിപണി മറ്റു രാജ്യങ്ങളിലെ ഓഹരി വിപണികളേക്കാള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഐ.ടി കമ്പനിയായ മാസ്റ്റെക് ലിമിറ്റഡിന്റെ (BOM: 523704) ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടം. കേവലം ഒന്നര വര്‍ഷം കൊണ്ട് 1500 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ ഓഹരികളില്‍ ഉണ്ടായിരിക്കുന്നത്.

 
വെറും ഒന്നരവര്‍ഷം, പതിനായിരം രൂപ ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക്; സ്വപ്‌നനേട്ടം

2020 മാര്‍ച്ച് 27ന് വെറും 172.35 രൂപയില്‍ കിടന്ന മാസ്റ്റെക് ലിമിറ്റഡിന്റെ ഓഹരികളുടെ ഇന്നത്തെ വില 2,889 നിലവാരത്തിലാണ്. അതായത്, 2020 മാര്‍ച്ചില്‍ ഒരു ലക്ഷം രൂപയ്ക്ക് മാസ്റ്റെക് ലിമിറ്റഡിന്റെ ഓഹരികല്‍ വാങ്ങിയവരുടെ ഇന്നത്തെ ആസ്തി 16.67 ലക്ഷമായി വര്‍ധിച്ചു. ഇതേകാലയളവില്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ സെന്‍സെക്‌സ് 102 ശതമാനം മാത്രമാണ് ഉയര്‍ന്നത്. കമ്പനിയുടെ വിപണിമൂലധനം 8568 കോടിയായും വര്‍ധിച്ചു.

Also Read: 62 രൂപയില്‍ നിന്ന് 751 രൂപയിലേക്ക്; ഈ സ്റ്റോക്കില്‍ 1 വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് കിട്ടിയത് 1,140% ലാഭം!

മാസ്‌റ്റെകിന്റെ ഓഹരികളില്‍ ഈ വര്‍ഷം മാത്രം 148 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്‌റ്റോബര്‍ 19ന് രേഖപ്പെടുത്തിയ 3,666 രൂപയാണ് സമീപകാലത്തെ ഓഹരിയുടെ ഉയര്‍ന്ന വില. തുടര്‍ന്ന് രണ്ടാം പാദ ഫലങ്ങള്‍ നിരാശജനകമായതുകൊണ്ട് 15 ശതമാനത്തിലേറെ കമ്പനിയുടെ ഏഹരികളില്‍ ഇടിവുണ്ടായി.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം മാത്രമാണ് ലാഭത്തില്‍ വര്‍ധനവ് കാണിച്ചത്. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ 69.3 കോടി രൂപയുടെ ലാഭം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 72.29 കോടിയായാണ് വര്‍ധിച്ചത്. സമാനമായി 516.47 കോടിയുടെ വിറ്റുവരവ് രണ്ടാം പാദത്തില്‍ 533.93 കോടി രൂപയായും ഉയര്‍ന്നു.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് പ്രകാരം 2,889 നിലവാരത്തിവാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്. വിലനിലവാരം കണക്കാക്കിയാല്‍ മാസ്‌റ്റെക് ലിമിറ്റഡ്, അതിന്റെ ഓഹരി വിലയുടെ 100, 200 ഡേ മൂവിങ് ആവറേജിന് മുകളിലാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഓഹരിയില്‍ വിലയിടിവുണ്ടായതിനാല്‍ 5, 20, 50 ഡേ മൂവിങ് ആവറേജിന് താഴെയുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

വെറും ഒന്നരവര്‍ഷം, പതിനായിരം രൂപ ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക്; സ്വപ്‌നനേട്ടം

അതേസമയം, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് മാസ്റ്റെക് ലിമിറ്റഡിന്റെ മോശം രണ്ടാംപാദ ഫലങ്ങള്‍ക്കു ശേഷവും മുന്നേറ്റം നടത്തുമെന്ന കാഴ്ചപ്പാടാണ് നല്‍കുന്നത്. കമ്പനിയുടെ രണ്ടാം പാദഫലം വിപണി ഇത്തരത്തില്‍ പ്രതീക്ഷിച്ചതാണ്. മാസ്റ്റെകിന്റെ ഓഹരിവില വീണ്ടും 3,300 നിലവാരത്തിലേക്ക് വരുമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പറയുന്നു.

ഇംഗ്ലണ്ടിലെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാട് മികച്ച നിലയിലാവുമെന്നും അമേരിക്കയിലെ ബിസിനസ് മെച്ചപ്പെടുമെന്ന കാഴ്ചപ്പാടിലാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് മാസ്റ്റെകിന്റെ ഓഹരികളില്‍ മുന്നേറ്റം പ്രവചിക്കുന്നത്. കൂടാതെ ക്ലൗഡ് സേവനങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നതും കമ്പനിക്ക് വരുംകാലയളവില്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇടയാക്കും.

കൂടാതെ യൂറോപ്പില്‍ വലിയൊരു ഇടപാട് നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചത് നാലാം പാദത്തില്‍ വരുമാനത്തില്‍ വന്‍ വര്‍ധനയ്ക്ക് ഇടയാക്കുമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 
വെറും ഒന്നരവര്‍ഷം, പതിനായിരം രൂപ ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക്; സ്വപ്‌നനേട്ടം

നിലവില്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 37.65 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. 62.25 ശതമാനം ഓഹരികള്‍ പൊതുജനനങ്ങളും മറ്റുള്ളവരുമാണ്. ഇതില്‍ 4.16 ശതമാനം ഓഹരികള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശവുമാണ്. 1982ലാണ് കമ്പനി സ്ഥാപിതമായത്. വലിയ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് സഹായിക്കുന്നതും സോഫ്റ്റ്വയര്‍ സേവനങ്ങള്‍ നല്‍കുന്നതിലുമാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Mastek Ltd Shares Surge More Than 1,000 Per Cent In 1.5 Year; Rs 10k Investment Becomes Rs 1.75 Lakh

Mastek Ltd Shares Surge More Than 1,000 Per Cent In 1.5 Year; Rs 10k Investment Becomes Rs 1.75 Lakh. Read in Malayalam.
Story first published: Monday, November 15, 2021, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X