ഓഹരി സൂചികകൾ മുന്നോട്ട് കുതിക്കുമ്പോഴും കഴിഞ്ഞ കുറച്ച് ദിവസമായി ഇടിവ് നേരിട്ട് കൊണ്ടിരിക്കുന്ന ഓഹരികളിലൊന്നാണ് മാക്‌സ് ഹെൽത്ത്‌കെയർ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.75 ശതമാനം ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 10 ശതമാനത്തിലധികം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്താണ് ഇടിവിന് കാരണമെന്നും ഓഹരിയിൽ ബ്രോക്കറേജുകളുടെ വിലയിരുത്തൽ എന്താണെന്നും നമുക്ക് നോക്കാം.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ നിലവിൽ 790.95 എന്നതാണ് മാക്‌സ് ഹെൽത്ത് കെയർ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2.47 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ 2024-ൽ ഇതുവരെ 14.89 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 29.08 ശതമാനമാണ് ആറ് മാസത്തെ വളർച്ച.
കഴിഞ്ഞ ഒരു വർഷത്തിനിടെ 41.81 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 607 ശതമാനത്തോളം മുന്നേറ്റം കഴിഞ്ഞ നാല് വർഷത്തിനിടെ നേടാനും ഓഹരിക്ക് സാധിച്ചു. 910 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 508.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ അനലിസ്റ്റുകൾ ക്യു 4 ന് ശേഷം മാക്സ് ഹെൽത്ത്‌കെയറിൽ വാങ്ങൽ റേറ്റിംഗുകൾ നിലനിർത്തിയിട്ടുണ്ട്. 2026 സാമ്പത്തിക വർഷം ഓഹരിയിൽ ബുള്ളിഷ് ഔട്ട്‌ലുക്ക് ഉണ്ടെന്ന് ബ്രോക്കറേജ് റിപ്പോർട്ടിലുണ്ട്. അതുകൊണ്ടു തന്നെ 940 രൂപയാണ് ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 17 ശതമാനം വളർച്ച ഇത് സൂചിപ്പിക്കുന്നു.
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധേറിലെ വിശകലന വിദഗ്ധരും ഫലങ്ങൾ നിരത്തിലാണെന്നും വളർച്ച ട്രാക്കിലാണെന്നും പറഞ്ഞു. അവരുടെ ടാർഗെറ്റ് വില 925 രൂപയാണ്.

വരുമാനത്തിൽ വർധനവ്
വടക്കേ ഇന്ത്യയിലെ ആരോഗ്യ സേവന രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച കമ്പനിയാണ് മാക്‌സ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. കമ്പനി 2024 മാർച്ച് പാദത്തിൽ 1,890 കോടി രൂപയുടെ മൊത്ത വരുമാനമാണ് നേടിയത്. ഇത് വാർഷികാടിസ്ഥാനത്തിലുള്ള 15% വളർച്ചയും തുടർച്ചയായി 6% വളർച്ചയും രേഖപ്പെടുത്തി. ഇതിൽ ലഖ്‌നൗവിലെയും നാഗ്പൂരിലെയും രണ്ട് ഹോസ്പിറ്റലുകളിൽ നിന്ന് 42 കോടി രൂപയും ഉൾപ്പെടുന്നു , അതിനാൽ സമാനമായ അടിസ്ഥാനത്തിൽ, മൊത്തവരുമാനം 13% വർദ്ധിച്ചതായി കമ്പനി എടുത്തുപറഞ്ഞു.
അറ്റാദായം 24 സാമ്പത്തിക വർഷത്തിൽ 311 കോടി രൂപയും 23 സാമ്പത്തിക വർഷം 4ൽ 320 കോടി രൂപയും 24 സാമ്പത്തിക വർഷം 338 കോടി രൂപയുമാണ് . മികച്ച പ്രവർത്തന പ്രകടനം നടത്തിയിട്ടും ഉയർന്ന നികുതികൾ അറ്റാദായത്തെ ബാധിച്ചു.
വിപുലീകരണം
ആശുപത്രി ശൃംഖല വിപുലീകരിക്കാനുള്ള വലിയ പദ്ധതികളാണ് മാക്‌സ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ആസൂത്രണം ചെയ്യുന്നത്. നാഗ്പൂരിലെ 200 കിടക്കകളുള്ള അലക്‌സിസ് ഹോസ്പിറ്റൽ, ലഖ്‌നൗവിലെ 550 കിടക്കകളുള്ള സഹാറ ഹോസ്പിറ്റൽ എന്നിവ കഴിഞ്ഞ മാസങ്ങളിലായി മാക്‌സ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. 2024 ഡിസംബറോടെ ലഖ്‌നൗവിലെ ആശുപത്രിയും വിപുലീകരിക്കുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
