മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഫെൻസ് നിർമ്മാണ കമ്പനിയായ മസഗൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്, 2025 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ട്. സാമ്പത്തിക വർഷം 2025 ന്റെ അവസാന പാദത്തിൽ 14 ശതമാനത്തിന്റെ വളർച്ചയോടെ കമ്പനി ₹10,775.34 കോടി വരുമാനം രേഖപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ നേട്ടത്തെ തുടർന്ന് ഓരോ ഇക്വിറ്റി ഷെയറിനും ₹3 എന്ന കണക്കിലാണ് സാമ്പത്തിക വർഷം 2025നായി രണ്ടാമത്തെ അന്തർവർഷിക ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മസഗൺ ഡോക്കിന്റെ ഓഹരികൾ ഏതാണ്ട് 3% വരെ വർധിച്ചു, ഓരോ ഓഹരിയും ₹2,384-ൽ വ്യാപാരത്തിലേക്ക് എത്തി എന്ന് വേണം വിലയിരുത്താൻ.
ലാഭ വിഹിതം എന്ന് വിതരണം ചെയ്യും?
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ ഫയലിംഗിൽ, ലാഭവിഹിതം മെയ് 7-നകമോ അല്ലെങ്കിൽ അതിനു മുമ്പായോ വിതരണം ചെയ്യുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഏപ്രിൽ 16-നെ റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ, മസഗൺ ഡോക്ക് ഓരോ ഓഹരിക്കും ₹23.19 എന്നതായാണ് ആദ്യ അന്തർവർഷിക ലാഭവിഹിതം പ്രഖ്യാപിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു.
പുതിയ സി എഫോ രുചിർ അഗ്രവാൾ- മാറ്റത്തിന്റെ സൂചന
വലിയ ഒരാഴ്ച പണിക്കു ഒരുങ്ങുകയാണ് കമ്പനി എന്നും അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായിത്തന്നെ നിലവിൽ ഫിനാൻസ് ഡയറക്ടറായ രുചിർ അഗ്രവാൾ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി നിയമിക്കപ്പെട്ടതായും കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബോർഡിന്റെ അംഗീകാരം ഇതിനായി ലഭിച്ചതായാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

വിപണിയിലെ കറുത്ത തിങ്കളാഴ്ച
ഏപ്രിൽ ഏഴിന് ഉണ്ടായ ഓഹരി വിപണി ഇടിവിൽ ഒട്ടുമിക്ക എല്ലാ കമ്പനികൾക്കും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസഗൺ ഡോക്കിന്റെ ഓഹരികൾക്ക് 10% വരെ നഷ്ടം സംഭവിച്ചത് ഈ സമയത്താണ്. സർക്കാർ, മസഗൺ ഡോക്കിലെ 4.83% ഓഹരി വിറ്റഴിക്കാനാണ് പദ്ധതിയിട്ടത്, ഇത് വിപണിയിൽ വലിയ മറുപടി ഉണ്ടാക്കിയിരുന്നു. വിറ്റഴിക്കലിനുള്ള താഴ്ന്ന വില ₹2,525 എന്നതായാണ് വ്യക്തമാക്കപ്പെട്ടത്.
മസഗൺ ഡോക്ക് സാമ്പത്തിക വർഷം 2025ൽ മെച്ചപ്പെട്ട വളർച്ചയും നിക്ഷേപകർക്ക് ലാഭവിഹിതം കൂടുതൽ നൽകുന്നതുമായ ഏകദേശം സ്ഥിരതയുള്ള സാമ്പത്തിക പ്രകടനം കാഴ്ചവെച്ചതായി വ്യക്തമാണ്. പുതിയ സി എഫ് ഒയുടെ നിയമനം കമ്പനിയെ കുറേക്കൂടി ഉയരത്തിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷ.
വിപണി ഇടിഞ്ഞു താഴുമ്പോൾ
ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ താഴ്ച തന്നെയാണ് രേഖപ്പെടുത്തുന്നത്. അതിൽ നിന്ന് കരകയറാൻ ഇതുവരെ നിക്ഷേപകർക്ക് കഴിഞ്ഞിട്ടില്ല. റബ്ബിന്റെ താരിഫ് തന്നെയാണ് ഇത്രത്തോളം വില വർദ്ധിക്കാൻ കാരണമായത്. എല്ലാ രാജ്യങ്ങളും പിൻവലിയാൻ തുടങ്ങിയതും അമേരിക്കയുമായി ഒരു ട്രേഡ് യുദ്ധം ആരംഭിക്കാൻ തുനിഞ്ഞതും മാർക്കറ്റിനെ ഇടിച്ചു താഴ്ത്തി എന്ന് വേണം കരുതാൻ.
സ്വർണ്ണവിലയെയും, സ്വർണ്ണത്തിന്റെ ഉപഭോഗത്തെയുമല്ലാം ട്രംപിന്റെ താരിഫ് നയങ്ങൾ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഗ്രഹിക്കാത്ത നിക്ഷേപകർ ഇപ്പോൾ എഫ്ഡികളിലും മറ്റും നിക്ഷേപിക്കുന്നതാണ് ഉചിതം. കാരണം താരിഫ് നിലനിൽക്കുന്നതുകൊണ്ടുതന്നെ ഇനിയും ഓഹരി വിപണി ഉയർന്നു താഴ്ന്നും ഇല്ലാതെ നിലനിന്നേക്കാം. അതുകൊണ്ട് കൃത്യമായ നിക്ഷേപങ്ങൾ അനിവാര്യമാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
