കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ ഓഹരി വലിയ ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. ജൂലൈയിൽ 22.5 ശതമാനവും ജൂണിൽ 34.5 ശതമാനവും മേയിൽ 35.5 ശതമാനവും ഏപ്രിലിൽ 26 ശതമാനവും ഓഹരി ഉയർന്നിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഇടിവ് നേരിടുന്നത്. ഓഗസ്റ്റ് മാസത്തിൽ ഇതുവരെ ഏകദേശം 17 ശതമാനം നഷ്ടമാണ് പൊതുമേഖലാ ഓഹരി നേരിട്ടത്. ഓഹരി വീണ്ടും താഴേക്ക് പോകുമോ, അല്ലെങ്കിൽ മുകളിലേക്ക് കൂടുതൽ ശക്തിയോടെ കുതിച്ചുയരുമോ...? എന്താണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പറയുന്നത് എന്ന് നോക്കാം.
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്. വരുമാനത്തിൻ്റെയും ഓർഡർ ബുക്കിൻ്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളാണ് മാസഗോൺ ഡോക്ക്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 4,322 രൂപ എന്ന നിലയിലാണ് ബുധനാഴ്ച മാസഗോൺ ഡോക്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.76 ശതമാനവും ഒരു മാസത്തിനിടെ 19.07 ശതമാനവും ഇടിവ് ഓഹരി നേരിട്ടു. അതേസമയം 2024-ൽ ഇതുവരെയുള്ള കണക്കെടുത്താൽ ഓഹരി 88.75 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം. 135.69 ശതമാനം വളർച്ചയാണ് ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത്.
ജൂലൈയിൽ സ്റ്റോക്ക് 5,859.95 എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തി. എന്നാൽ അതിനുശേഷം ഇതുവരെ 26 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ രേഖപ്പെടുത്തിയ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന മൂല്യമായ 1,742 ൽ നിന്ന് ഓഹരി 148 ശതമാനത്തിലധികം ഉയർന്നു.
സാങ്കേതിക കാഴ്ച
1,795 രൂപയിൽ നിന്ന് 5,830 രൂപയിലേക്കുള്ള കുതിപ്പിന് സാക്ഷ്യം വഹിച്ചതിന് ശേഷം ഓഹരി ഉയർന്ന തലങ്ങളിൽ സമ്മർദ്ദം നേരിട്ടതായി സൗത്ത് ഗുജറാത്ത് ഷെയേഴ്‌സ് ആൻഡ് ഷെയർ ബ്രോക്കേഴ്‌സ് ഡയറക്ടർ ഹാഷിം യാക്കൂബാലി അഭിപ്രായപ്പെട്ടു. ഓഹരിയുടെ തിരുത്തൽ 3,777 മുതൽ 3,234 രൂപ വരെ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടു തന്നെ ദീർഘകാല-ഇടത്തരം നിക്ഷേപകർക്ക് 3,777 - 3,234 സോണിന് സമീപം ഒരു നീണ്ട അവസരത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സെൽ റേറ്റിംഗ് നൽകി ബ്രോക്കറേജുകൾ
ഐസിഐസിഐ സെക്യൂരിറ്റീസ്
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് അതിൻ്റെ 'വിൽപ്പന' ശുപാർശ നിലനിർത്തി. ഓഹരി വിലയിൽ ഏകദേശം 73 ശതമാനം ഇടിവ് സംഭവിക്കാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഓർഡർ എക്സിക്യൂഷനും ടൈംലൈൻ കാലതാമസവും സംബന്ധിച്ച അപകടസാധ്യതകൾ കണക്കിലെടുക്കുമ്പോൾ FY28-32E മുതൽ ഒരു ഷെയറിലുള്ള വരുമാനം (ഇപിഎസ്) 95-120 പരിധിയിൽ തുടരുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്.
നിർമ്മൽ ബാംഗ്
ഓഹരിയുടെ വിലയേറിയ മൂല്യനിർണ്ണയം ചൂണ്ടിക്കാട്ടി നിർമ്മൽ ബാംഗ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസും മാസഗോൺ ഡോക്കിൽ 'വിൽപ്പന' ശുപാർശ നൽകി. നിലവിലെ മൂല്യനിർണ്ണയം മേഖലയുടെ അടിസ്ഥാനകാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണെന്ന് ബ്രോക്കറേജ് പറയുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

5 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications