A Oneindia Venture

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാര്? അത് മമ്മൂട്ടിയോ, പൃഥ്വിരാജോ അല്ല...

മോളിവുഡ് ഇന്റ്സ്ട്രി അതിന്റെ ഏറ്റവും മികച്ച ഉയരത്തിലാണ് ഇപ്പോൾ. കുറഞ്ഞ ബജറ്റിൽ സിനിമകൾ ചെയ്ത് വമ്പൻ കളക്ഷൻ നേടിയെടുക്കാൻ മലയാള സിനിമക്ക് സാധിക്കുന്നു. മറ്റു ഇൻ്റസ്ട്രികൾ ഉയർന്ന ബജറ്റിൽ സിനിമകൾ നിർമ്മിച്ച് കനത്ത നഷ്ടവും സൃഷ്ടിക്കുന്നു. തുടക്കകാലത്ത് ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡായിരുന്നു. പക്ഷേ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ എണ്ണം വർദ്ധിച്ചതോടെ ജനങ്ങളുടെ സിനിമാ ആസ്വാദനവും മാറിമറിഞ്ഞു. അതോടെ മലയാള സിനിമയ്ക്കും അർഹിച്ച സ്വീകാര്യത ലഭിക്കാൻ ഇടയായി.

മലയാള സിനിമയിലെ ബി​ഗ് എം ആണ് മോഹൻലാലും മമ്മൂട്ടിയും. 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി സിനിമാ മേഖലയിലേക്ക് ചുവടു വെക്കുന്നത്. എന്നാൽ 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലൂടെയാണ് മോഹൻലാൽ സിനിമയിലെത്തിയത്. ഇരുവരും മലയാള സിനിമയുടെ സുവർണ കാലവും നിലവിലെ വളർച്ചയും മനസിലാക്കിയവരാണ്.

മലയാള സിനിമയിൽ ആരാണ് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം?

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മമ്മൂട്ടിയോ, പൃഥ്വിരാജോ, ദുൽഖർ സൽമാനോ അല്ല- അത് മോഹൻലാലാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിന് 'ദി കംപ്ലീറ്റ് ആക്ടർ' എന്നാണ് സിനിമാ ലോകം അറിയപ്പെടുന്നത്. അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതൽ 17 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. അതായത് മറ്റു ഇൻ്റസ്ട്രിയിലെ സൂപ്പർ സ്റ്റാറുകൾ ഒരു സിനിമക്ക് 200 കോടി വരെ വാങ്ങുമ്പോൾ മോഹൻലാൽ വാങ്ങിക്കുന്നത് വളരെ തുച്ഛമായ പ്രതിഫലമായി കണക്കാക്കാം. മലയാള സിനിമ ചെറിയ ഇൻ്റസ്ട്രിയാണെങ്കിലും മറ്റു ഭാഷകളിൽ താരങ്ങൾ 200 കോടിയോളം വാങ്ങിക്കുന്നത് ശരിയാണോ?

2023-ൽ, രജനീകാന്ത് അഭിനയിച്ച 'ജയിലർ' എന്ന തമിഴ് ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷം അവതരിപ്പിച്ചിരുന്നു. ഈ വേഷത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. 8 കോടി രൂപയാണ് അദ്ദേഹം ഈ സിനിമക്കു വേണ്ടി വാങ്ങിയത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാര്? അത് മമ്മൂട്ടിയോ, പൃഥ്വിരാജോ അല്ല...

മോഹൻലാലിന്റെ മൊത്തം ആസ്തി?

നിലവിലെ കണക്ക് അനുസരിച്ച് മോഹൻലാലിന്റെ മൊത്തം ആസ്തി ഏകദേശം 410 കോടിയാണ്. സിനിമാ അഭിനയത്തിനു പുറമേ ചലചിത്ര നിർമ്മാണം, ആശിർവാദ് സിനിമാസ് തിയേറ്ററുകൾ, വിസ്മയാസ് മാക്സ് എന്ന വിദ്യാഭ്യാസ സ്ഥാപനം എന്നിവയും അദ്ദേഹത്തിന്റെ മറ്റു ബിസിനസുകളാണ്.

മോഹൻലാലിന്റെ കാറുകൾ

  • അഞ്ച് കോടി രൂപ വിലവരുന്ന ഒരു റേഞ്ച് റോവർ - ഓട്ടോബയോഗ്രഫി
  • 90 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട വെൽഫയർ
  • 1.36 കോടി രൂപ വിലവരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ
  • ഏകദേശം 78 ലക്ഷം രൂപ വിലവരുന്ന മെഴ്‌സിഡസ് ബെൻസ് GL350
  • ഏകദേശം 4 കോടി വില വരുന്ന ലംബോർഗിനി ഉറൂസ്

'വെറുമൊരു ദുബായ്ക്കാരനിൽ നിന്ന് മക്കൾ സെൽവം എന്ന പേരിലേക്ക്', ഇന്ന് ആസ്തിയിൽ മുന്നിൽ

മോഹൻലാലിന്റെ വാച്ച് കളക്ഷൻ

മോഹൻലാലിന് ആഢംബര വാച്ചുകളുടെ വലിയോരു കളക്ഷനുണ്ട്.

  • 75-80 ലക്ഷം രൂപ വിലമതിക്കുന്ന പാടെക് ഫിലിപ്പ് അക്വാനട്ട് ടൈം ട്രാവൽ
  • 45 ലക്ഷം രൂപയിൽ ആരംഭിക്കുന്ന റിച്ചാർഡ് മില്ലെ 11-03 മക്ലാരൻ
  • ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന ബ്രെഗറ്റ് ട്രഡീഷണൽ ഓട്ടോമാറ്റിക്ക്
  • 14 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വിലയുള്ള റോളക്സ് യാച്ച്-മാസ്റ്റർ
  • 4 ലക്ഷം വില വരുന്ന മോണ്ട്ബ്ലാങ്ക് ഓർബിസ് ടെററം വേൾഡ് ടൈം

മറ്റു ആസ്തികൾ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ഖലീഫയിൽ മോഹൻലാലിന് ഒരു അപ്പാർട്ട്മെന്റുണ്ട്. എന്നാൽ അതിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.

മറുവശത്ത്, മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, മമ്മൂട്ടി ഒരു സിനിമയ്ക്ക് വേണ്ടി 4 കോടി മുതൽ 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മമ്മൂട്ടിക്ക് ഏകദേശം 340 കോടി രൂപയുടെ ആസ്തിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X