വെറും 10 മാസം, 10,000 രൂപ 1.2 ലക്ഷമായി, ഇതാണ് മെഗാ മൾട്ടിബാഗർ സ്റ്റോക്ക്

ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ നേട്ടം നൽകുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികളെന്ന് വിളിക്കുന്നത്. അത്തരത്തിലുള്ള നിരവധി ഓഹരികൾ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അവയെ കൃത്യമായി കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ്. കൃത്യമായ നിരീക്ഷണവും ധാരണയും ഉള്ള നിക്ഷേപകർക്ക് മാത്രമേ മൾട്ടിബാഗർ ഓഹരികളെ ശരിയായ സമയത്ത് കണ്ടെത്താൻ സാധിക്കുകയുള്ളു.

കഴിഞ്ഞ കാലങ്ങളിൽ നിക്ഷേപകർക്ക് വലിയ ലാഭം നൽകിയ മൾട്ടിബാഗർ ഓഹരികളിലൊന്നാണ് മച്ചാർ ഇൻഡസ്ട്രീസ്. കമ്പനിയെക്കുറിച്ചും ഓഹരി വിപണിയിലെ പ്രകടനത്തെക്കുറിച്ചും നമുക്ക് വിശദമായി പരിചയപ്പെടാം.

മൾട്ടിബാഗർ ഫ്രം മഹാരാഷ്ട്ര, ഒരു വർഷത്തെ നേട്ടം 1,120.69%

ഓഹരി വില 400 രൂപയിൽ താഴെ

1.99 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ ബിഎസ്ഇയിൽ 371.70 രൂപ എന്നതാണ് നിലവിൽ മച്ചാർ ഇൻഡസ്ട്രീസ് (Machhar Industries) ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.21 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. ഒരു മാസത്തിനിടെ 37.11 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 2024 ലെ ആദ്യ നാല് മാസങ്ങളിൽ ഏകദേശം 254.84 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്.

ആറ് മാസത്തിനിടെ 398.32 ശതമാനം ലാഭമാണ് കമ്പിനി നിക്ഷേപകർക്ക് നൽകിയത്. ഒരു വർഷത്തിനിടെ 1,120.69 ശതമാനം ലാഭത്തോടെ മൾട്ടിബാഗർ ഓഹരിയാകാനും മച്ചാർ ഇൻഡസ്ട്രീസിന് സാധിച്ചു. 371.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 35.23 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ഏകദേശം 24.54 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

10,000 രൂപ ഇന്ന് 1.2 ലക്ഷം

2023 ജൂലൈ 12-ന് 30.45 രൂപയായിരുന്നു ഇൻഡസ്ട്രീസിൻ്റെ ഓഹരി വില. അന്ന് 10,000 രൂപയുടെ ഓഹരി ആരെങ്കിലും വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 122,066 രൂപയായി കുതിച്ചുയരുമായിരുന്നു. വെറും 10 മാസം കൊണ്ടാണ് ഈ കുതിപ്പ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഷെയർ ഹോൾഡിംഗ് പാറ്റേൺ

കമ്പനിയുടെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് പ്രൊമോട്ടർമാർ 50.52 ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്നു. 49.48 ശതമാനം ഓഹരികൾ പൊതുജനങ്ങളുടേതാണ്.

മൾട്ടിബാഗർ ഫ്രം മഹാരാഷ്ട്ര, ഒരു വർഷത്തെ നേട്ടം 1,120.69%

ഓഹരിയുടെ സാധ്യതകൾ

52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയിലേക്ക് കമ്പനി എത്തിയത് വെള്ളിയാഴ്ചയാണ്. അതോടൊപ്പം താരതമ്യേന കുറഞ്ഞ കടം മാത്രമാണ് കമ്പനിക്കുള്ളത് എന്നതും കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ പ്രവർത്തനങ്ങളിൽ മെച്ചമുണ്ട് എന്നതും വരും ദിവസങ്ങളിലും ഓഹരി മുന്നേറ്റത്തിനുള്ള സാധ്യതയായാണ് വിലയിരുത്തുന്നത്.

അതേ സമയം കഴിഞ്ഞ 2 വർഷമായി ആർഒഇ, ആർഒഎ എന്നിവ കുറയുന്നു, പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കുറയുന്നു തുടങ്ങിയ കാര്യങ്ങൾ വെല്ലുവിളിയാണ്.

മച്ചാർ ഇൻഡസ്ട്രീസ് ലിമിറ്റഡ്

അനിൽ കെമിക്കൽസ് & ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ലയനത്തെത്തുടർന്ന് 2008-ൽ ആണ് മച്ചാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിതമാകുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ വ്യവസായ സ്ഥാപനമാണ്. കെമിക്കൽ, ഓട്ടോമോട്ടീവ് ഡിവിഷൻ എന്നിങ്ങനെ 2 വ്യത്യസ്ത ഡിവിഷനുമായാണ് കമ്പനി പ്രവർത്തിക്കുന്നത്. അമോണിയം നൈട്രേറ്റിൻ്റെ ഉൽപാദനത്തിലാണ് കെമിക്കൽ ഡിവിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിവർഷം 42000 ടൺ ആണ് അമോണിയം നൈട്രേറ്റ് പ്ലാൻ്റിൻ്റെ ഇപ്പോഴത്തെ സ്ഥാപിത ശേഷി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X