ദിവസം മുഴുവന്‍ തപ്പിത്തടഞ്ഞു. എന്നിട്ട് അവസാന മണിക്കൂറില്‍ അതിശയിപ്പിക്കുന്ന ഉയര്‍ച്ച. മേഘമണി ഓര്‍ഗാനിക്സിന് എന്തുപറ്റിയെന്ന സംശയത്തിലാണോ നിങ്ങളും? തിങ്കളാഴ്ച്ച 123.80 രൂപയിലാണ് കെമിക്കല്‍ കമ്പനിയായ മേഘമണി ഓര്‍ഗാനിക്സ് ഓഹരിയിടപാടുകള്‍ ആരംഭിച്ചത്. വെള്ളിയാഴ്ച്ചത്തെ ക്ലോസിങ് 125.25 രൂപയെന്നിരിക്കെ ദിവസത്തിന്റെ മുക്കാല്‍ പങ്കും 125 രൂപ നിലവാരത്തില്‍ കമ്പനി താളംപിടിച്ചു.
പക്ഷെ അവസാന മണിക്കൂറില്‍ 'ശക്തിമരുന്ന്' കുടിച്ച മട്ടിലായി കാര്യങ്ങള്‍. നിന്നനില്‍പ്പില്‍ 12 ശതമാനത്തിലധികം കയറ്റം. ഓഹരി വില ഒറ്റയടിക്ക് 143 രൂപയിലേക്ക്. അവസാനം വ്യാപാരം നിര്‍ത്തുമ്പോള്‍ 140.90 രൂപയിലാണ് മേഘമണി ഓര്‍ഗാനിക്സ് തിരശ്ശീലയിട്ടത്. കമ്പനിയുടെ വിസ്മയക്കുതിപ്പിന് പിന്നിലെ കാരണം മറ്റൊന്നുമല്ല, അതിശക്തമായ പാദഫലംതന്നെ.
ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ 183.68 ശതമാനം അറ്റാദായ വളര്‍ച്ചയാണ് മേഘമണി ഓര്‍ഗാനിക്സ് കണ്ടെത്തിയത്. നാലാം പാദം അറ്റാദായം 36.03 കോടി രൂപയില്‍ നിന്നും 102.21 കോടി രൂപയായി ഉയര്‍ന്നു. വില്‍പ്പന വരുമാനത്തിലും 75.30 ശതമാനം വര്‍ധനവ് കമ്പനി രേഖപ്പെടുത്തുന്നുണ്ട്. മാര്‍ച്ച് പാദം 811.81 കോടി രൂപയുടെ വില്‍പ്പനയാണ് മേഘമണി ഓര്‍ഗാനിക്സ് നടത്തിയത്. മുന്‍വര്‍ഷമിത് 463.10 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രമെടുത്താല്‍ കമ്പനിയുടെ ലാഭം 63.25 ശതമാനം കൂടി 304.42 കോടി രൂപയായി. മുന്‍വര്‍ഷം 186.48 കോടി രൂപയായിരുന്നു അറ്റാദായം. വില്‍പ്പന വരുമാനം 1,636.66 കോടി രൂപയില്‍ നിന്നും 2,498.46 കോടി രൂപയായി വര്‍ധിച്ചു. മികച്ച 'പ്രോഗ്രസ് റിപ്പോര്‍ട്ടിനൊപ്പം' കമ്പനി പ്രഖ്യാപിച്ച അന്തിമ ലാഭവിഹിതവും ഓഹരികളുടെ ഉയര്‍ച്ചയ്ക്കുള്ള മറ്റൊരു കാരണമാണ്.
മാര്‍ച്ച് 31 -ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 1.40 രൂപ (140 ശതമാനം) വീതം അന്തിമ ലാഭവിഹിതം നല്‍കാനാണ് മേഘമണി ഓര്‍ഗാനിക്സിന്റെ തീരുമാനം. പിഗ്മന്റുകള്‍, അഗ്രോകെമിക്കലുകള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കെമിക്കലുകളുടെ ഉത്പാദനത്തിലാണ് കമ്പനി പ്രധാനമായും ഏര്‍പ്പെടുന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9 ശതമാനവും ഒരു മാസത്തിനിടെ 28 ശതമാനവും ഉയര്‍ച്ച അറിയിക്കാന്‍ മേഘമണി ഓര്‍ഗാനിക്സ് ഓഹരികള്‍ക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 149.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 81.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 15.03. ഡിവിഡന്റ് യീല്‍ഡ് 0.99 ശതമാനം.
പൊതുവേ ബോണസ് ഇഷ്യു, ലാഭവിഹിതം പോലുള്ള പ്രഖ്യാപനങ്ങള്‍ ഓഹരികളുടെ മുന്നേറ്റത്തിന് വഴിതെളിക്കാറുണ്ട്. തിങ്കളാഴ്ച്ച അജന്ത ഫാര്‍മയുടെ കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെ. ബോണസ് ഓഹരികളുടെ ഇഷ്യു പരിഗണനയിലുണ്ടെന്ന കമ്പനിയുടെ പ്രസ്താവന അജന്ത ഫാര്‍മ ഓഹരികള്‍ക്ക് പുതിയ ഉണര്‍വ് സമ്മാനിച്ചു.
തിങ്കളാഴ്ച്ച 5 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 1,720 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച അജന്ത ഫാര്‍മ 1,802 രൂപയില്‍ ദിനം പൂര്‍ത്തിയാക്കി. വ്യാപാരത്തിനിടെ 1,863.70 രൂപ വരെയ്ക്കും ഉയരാന്‍ ഓഹരികള്‍ക്ക് കഴിഞ്ഞിരുന്നു. ഓഹരിയുടമകള്‍ക്ക് ബോണസ് ഇഷ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മെയ് 10 -ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3 ശതമാനവും ഒരു മാസത്തിനിടെ 2.67 ശതമാനവും മുന്നേറ്റമാണ് അജന്ത ഫാര്‍മ ഓഹരികള്‍ കാഴ്ച്ചവെക്കുന്നത്. എന്നാല്‍ നടപ്പു വര്‍ഷം ഇതുവരെ 18 ശതമാനം വിലയിടിവ് കമ്പനി നേരിടുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,435 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,631.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 21.67. ഡിവിഡന്റ് യീല്‍ഡ് 0.79 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
