ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾ ജാതിമത ഭേദമന്യേ യേശു ക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കുന്ന ക്രിസ്മസ് രാവ് ഇങ്ങെത്തി. ദൈവം മനുഷ്യപുത്രനായി മണ്ണിലിറങ്ങിയതിന്റെയും, ലോകത്തിന് പ്രത്യാശയുടെ പ്രകാശം പരത്തിയതിന്റെയും ഓർമ്മ പുതുക്കലാണിത്. ഡിസംബറിലെ മഞ്ഞുള്ള രാത്രികളിൽ വീടുകളിൽ തെളിയുന്ന നക്ഷത്രങ്ങൾ മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് വിളിച്ചോതുന്നത്. ഈ ദിവസം വീടുകളിൽ നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂട് ഒരുക്കിയും ക്രിസ്മസിനെ വരവേൽക്കുന്നു.
ബെത്‌ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ യേശുക്രിസ്തു ജനിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഡിസംബർ 25 ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും വലിയൊരു പാഠമാണ് ആ കാലിത്തൊഴുത്ത് ലോകത്തിന് നൽകുന്നത്. ക്രിസ്മസ് കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങളും, പുൽക്കൂടുകളും.

ക്രിസ്മസ് എന്നത് കേവലം ആഘോഷം മാത്രമല്ല, അത് പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും കരുണ കാണിക്കാനുള്ള സമയം കൂടിയാണ്. ഉള്ളവൻ ഇല്ലാത്തവന് നൽകുന്ന കാരുണ്യത്തിന്റെയും, പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനുമുള്ള മനസ്സുമാണ് യഥാർത്ഥ ക്രിസ്മസ് സന്ദേശം.
കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന ഈ ആഘോഷ വേള സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിവസമായി കണക്കാക്കാം. ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാവുന്ന മികച്ച ക്രിസ്മസ് സന്ദേശങ്ങളും, ആശംസകളും അറിഞ്ഞിരിക്കാം. ഈ വർഷത്തെ ക്രിസ്മസ് നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ;
ക്രിസ്മസ് ആശംസകൾ
- ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
- നിങ്ങളുടെ ഈ വർഷത്തെ ക്രിസ്മസ് സമാധാനവും, സ്നേഹവും, സന്തോഷവും കൊണ്ട് നിറയട്ടെ.
- ഈ ക്രിസ്മസ് നിങ്ങൾക്ക് ശാന്തിയും സമാധാനവും നൽകട്ടെ.
- മഞ്ഞും കുളിരും സ്നേഹവും നിറഞ്ഞ ഈ സമയത്ത് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!
- പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ സ്നേഹവും സമാധാനവും പ്രത്യാശയും എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ. സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!
- നക്ഷത്രങ്ങൾ തെളിയുന്ന ഈ രാവിൽ, സ്നേഹത്തിന്റെ പുത്തൻ വെളിച്ചം നിങ്ങളുടെ വീട്ടിലും മനസ്സിലും നിറയട്ടെ. സന്തോഷകരമായ ഒരു ക്രിസ്മസ് നേരുന്നു!
- ഈ ക്രിസ്മസ് കാലം നിങ്ങൾക്ക് സമാധാനവും ഐശ്വര്യവും വിജയങ്ങളും നൽകട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
- സന്തോഷവും ഉന്മേഷവും നിറഞ്ഞ ഒരു അവധിക്കാലം ആശംസിക്കുന്നു. ഈ ക്രിസ്മസ് നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കട്ടെ.
- Merry Christmas! സ്നേഹത്തിന്റെ പുൽക്കൂടൊരുക്കി നമുക്ക് ഈ ക്രിസ്മസ് ആഘോഷിക്കാം.
- മനസ്സിൽ സ്നേഹത്തിന്റെ കരോൾ ഈണങ്ങളുമായി ഒരു ക്രിസ്മസ് കൂടി വന്നെത്തി. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!
- ബെത്‌ലഹേമിലെ നക്ഷത്രം പോലെ നിങ്ങളുടെ ജീവിതത്തിലും പ്രകാശവും പ്രതീക്ഷയും നിറയട്ടെ. ക്രിസ്മസ് ആശംസകൾ!
- ഈ ക്രിസ്മസ് കാലം നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതിയ വാതിലുകൾ തുറക്കട്ടെ.
ക്രിസ്മസ് കേക്ക് വിപണി ഉഷാർ! വിറ്റുവരവ് കോടികൾ; റെക്കോർഡ് വിൽപ്പനയ്ക്കിടയിലും വിലയിൽ കുറവ്

ക്രിസ്മസ് സന്ദേശങ്ങൾ
- നക്ഷത്രങ്ങൾ തെളിയുന്ന ഈ രാത്രിയിൽ, ബെത്‌ലഹേമിലെ ആ ദിവ്യപ്രകാശം നിങ്ങളുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെ. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു.
- സ്നേഹത്തിന്റെ പുൽക്കൂടൊരുക്കി നമുക്ക് ഈ ക്രിസ്മസിനെ വരവേൽക്കാം. പങ്കുവെക്കുന്നതിലും കരുണ കാണിക്കുന്നതിലുമാണ് ക്രിസ്മസിന്റെ യഥാർത്ഥ സന്തോഷമെന്ന് ഓർക്കാം. ഏവർക്കും ക്രിസ്മസ് ആശംസകൾ!
- സ്നേഹം നിറഞ്ഞ ഈ പുണ്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഒരായിരം ക്രിസ്മസ് ആശംസകൾ. ഈ ആഘോഷവേള നിങ്ങളുടെ കുടുംബത്തിൽ എന്നും സന്തോഷം നിലനിർത്തട്ടെ.
- നക്ഷത്രങ്ങൾ തൂക്കിയ വീടുകളും കരോൾ പാട്ടുകൾ ഒഴുകിയെത്തുന്ന രാത്രികളും... ബാല്യത്തിലെ ആ ക്രിസ്മസ് ഓർമ്മകൾ എന്നും മനസ്സിൽ തിളങ്ങി നിൽക്കട്ടെ. സന്തോഷകരമായ ക്രിസ്മസ് ആശംസകൾ!"
- ലളിതമായി ജീവിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും ക്രിസ്മസ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
