മെറ്റൽ, ഓട്ടോ, ഫാർമ, ബാങ്കിംഗ് ഓഹരികളിലെ ഇടിവിനെ തുടർന്ന് ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറിൽ നേട്ടമുണ്ടാക്കിയെങ്കിലും നേട്ടത്തിൽ ക്ലോസ് ചെയ്യാനായില്ല. സെൻസെക്സ് 51.88 പോയിന്റ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 38365.35 ൽ എത്തി. നിഫ്റ്റി 37.60 പോയിൻറ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 11317.40 ൽ എത്തി. ഏകദേശം 957 ഓഹരികൾ മുന്നേറിയപ്പോൾ, 1695 ഓഹരികൾ ഇടിഞ്ഞു, 170 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബിപിസിഎൽ, എച്ച്‌സിഎൽ ടെക്നോളജീസ്, വിപ്രോ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ഭാരതി ഇൻഫ്രാടെൽ, ടാറ്റ മോട്ടോഴ്‌സ്, സീ എന്റർടൈൻമെന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്. ഐടി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 1 മുതൽ 1.5 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ ടെലികോം സൂചിക 4.23 ശതമാനമായി തകർന്നതോടെ ടെലികോം ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ ഓഹരി വില 8.29 ശതമാനവും ഭാരതി ഇൻഫ്രാടെൽ ഓഹരികൾ 8.23 ശതമാനവും ഐടിഐയുടെ ഓഹരികൾ 4 ശതമാനവും ഇടിഞ്ഞു. ഭാരതി എയർടെൽ ഓഹരി വില 3.55 ശതമാനവും ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ഓഹരി കളുടെ വില 3.90 ശതമാനവും സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരികൾ 3.45 ശതമാനം ഇടിഞ്ഞു. ഇൻട്രാഡേ ട്രേഡ് സെഷനിൽ മെറ്റൽ ഓഹരികളും വൻ വിൽപ്പന സമ്മർദ്ദം നേരിട്ടു. പ്രമുഖ മെറ്റൽ കമ്പനിയായ ടാറ്റാ സ്റ്റീൽ ഓഹരി വില 4.46 ശതമാനം ഇടിഞ്ഞു, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അല്ലെങ്കിൽ സെയിൽ ഓഹരികൾ 4.83 ശതമാനം, നാഷണൽ അലുമിനിയം കമ്പനി അല്ലെങ്കിൽ നാൽകോ ഓഹരികൾ 4.70 ശതമാനം ഇടിഞ്ഞു, എൻഎംഡിസി ഓഹരി വില 4.23 ശതമാനം ഇടിഞ്ഞു, വേദാന്ത ഓഹരികൾ 2.23 ശതമാനം ഇടിഞ്ഞു. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ കൌണ്ടർ 5.80 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏഷ്യയിലെ മറ്റ് പ്രധാന സൂചികകളായ ജാപ്പനീസ് നിക്കി 225 സൂചിക 0.80 ശതമാനവും ദക്ഷിണ കൊറിയൻ കോസ്പി 0.74 ശതമാനവും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 0.14 ശതമാനവും ഷാങ്ഹായ് സൂചിക 0.72 ശതമാനവും ഉയർന്നു.
നേട്ടവും നഷ്ടവും
ടെലികോം ഓഹരികൾ
മെറ്റൽ ഓഹരികൾ
ഏഷ്യൻ വിപണി
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്‌സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications