3 ലക്ഷം കോടിയുടെ നേട്ടം; സെന്‍സെക്‌സില്‍ 900 പോയിന്റ് കുതിപ്പ്; 5 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നഷ്ടങ്ങളെ പഴങ്കഥയാക്കി ഇന്ത്യന്‍ ഓഹരി വിപണികളില്‍ വമ്പന്‍ കുതിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ചത്തേയും ഇന്നലെയും സംഭവിച്ച നഷ്ടം നികത്തുന്ന രീതിയിലുള്ള തകര്‍പ്പന്‍ മുന്നേറ്റമാണ് ചൊവ്വാഴ്ച വിപണികളില്‍ ദൃശ്യമായത്. എന്‍എസ്ഇ-യുടെ സൂചികയായ നിഫ്റ്റി 264 പോയിന്റ് വര്‍ധിച്ച് 17,176-ലും ബിഎസ്ഇ-യുടെ സൂചികകയായ സെന്‍സെക്‌സ് 886 പോയിന്റ് മുന്നേറി 57,633-ലും വ്യാപാരം അവസാനിപ്പിച്ചു. ഒരുവേള സെന്‍സെക്‌സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും അവസാന നിമിഷങ്ങളിലെ ലാഭമെടുപ്പ് കാരണമാണ് 57,700-ൽ താഴെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ കുതിപ്പിലൂടെ നിക്ഷേപകരുടെ ആസ്തിയില്‍ 3 ലക്ഷം കോടി രൂപയുടെ വര്‍ധനവമാണ് സമ്മാനിച്ചത്. ബാങ്ക് നിഫ്റ്റി 882 പോയിന്റ് ഉയര്‍ന്ന് 36,618-ലും എത്തി. ബാങ്ക്, ധനകാര്യം, വാഹനം, മെറ്റല്‍ ഓഹരികളില്‍ മികച്ച കുതിപ്പ് രേഖപ്പെടുത്തി. സ്‌മോള്‍ കാപ്പ്, മിഡ് കാപ്പ് വിഭാഗങ്ങളിലെ ഓഹരികളിലും വില വര്‍ധനവ് രേഖപ്പെടുത്തി.

 

അഞ്ച് ഘടകങ്ങള്‍

അഞ്ച് ഘടകങ്ങള്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിച്ചതും ഇന്നലെ യുഎസ് വിപണികളില്‍ ഉണ്ടായ കുതിപ്പും ആഭ്യന്തര വിപണികളെ ഗുണപരമായി സ്വാധീനിച്ചു. കൂടാതെ, തിരുത്തലിനു ശേഷം മികച്ച ഓഹരികള്‍ ആകര്‍ഷകമായ വില നിലവാരത്തില്‍ ലഭ്യമാകുന്ന സാഹചര്യവും ഡെറിവേറ്റീവ് വിഭാഗങ്ങളിലെ ഷോര്‍ട്ട് കവറിങ്ങും പ്രധാന സൂചികകളെ നിര്‍ണായ നിലവാരമായ 17,150 ഭേദിച്ച് മുന്നേറാന്‍ സഹയിച്ചു. ഇതിനോടൊപ്പം മൂന്ന് ദിവത്തെ ധനനയ അവലോകന യോഗം പൂര്‍ത്തിയാക്കി റിസര്‍വ് ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനേയും വിപണി പോസിറ്റീവായി എടുത്തു.

Also Read: 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ?

ബാങ്ക്- നിഫ്റ്റി

ബാങ്ക്- നിഫ്റ്റി

നിലവില്‍ ആര്‍ബിഐ പലിശ നിരക്കുകളില്‍ വര്‍ധന കൊണ്ടുവരില്ലെന്ന വിശ്വാസത്തിലാണ്, ബാങ്കിംഗ് ഓഹരികളി്ല്‍ ഇന്ന് മികച്ച മുന്നേറ്റം പ്രകടമാക്കിയത്. ഇതിന്റെ ഫലമായി പ്രധാന സെക്ടര്‍ സൂചികകളിലൊന്നായ ബാങ്ക്- നിഫ്റ്റിയില്‍, 800 പോയിന്റിലേറെ കുതിച്ചു. രാവിലെ തുടക്കത്തില്‍ തന്നെ 300-ഓളം പോയിന്റ് വര്‍ധനയിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് കുറച്ചു നേരം അതേ നിലവാരത്തില്‍ തങ്ങിയ ശേഷം കുതിപ്പ് നടത്തുകയായിരുന്നു. ഘട്ടം ഘട്ടമായി പിന്നീട് നിര്‍ണായക നിലവാരം ഭേദിച്ച് 36,618-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റിയിൽ 36,820 ആണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം. അതേസമയം, 36,013-ലാണ് ഇന്നത്തെ താഴ്ന്ന നിലവാരം തൊട്ടത്. പ്രധാന ബാങ്കുകളുടെ ഓഹരികളെല്ലാം നേട്ടത്തിലാണ് ഇന്ന് വ്യപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ് ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ 4 ശതമാനത്തോളം വില വര്‍ധന രേഖപ്പെടുത്തി. 0.43 ശതമാനം മാത്രം വില വർധിച്ച എയു സ്മാൾ ഫിനാൻസ് ആണ് ചൊവ്വാഴ്ച ഏറ്റവും കുറച്ച് നേട്ടം സ്വന്തമാക്കിയ ബാങ്കിങ് ഓഹരി. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപീകരണ യോഗം പൂര്‍ത്തിയായി നാളെയോടെ പലിശ നിരക്കിലെ അന്തിമ പ്രഖ്യാപനം പുറത്തു വരുമ്പോള്‍ ബാങ്ക്- നിഫ്റ്റിയെ സംബന്ധിച്ചും ഇനിയുള്ള ദിവസങ്ങളിലെ ഗതി നിര്‍ണയിക്കാനാവും.

Also Read: ഒമിക്രോണ്‍ വരുമ്പോള്‍ 15% നേട്ടം തരുന്ന സ്‌റ്റോക്ക്; ഏതെന്ന് അറിയാമോ?

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

ചൊവ്വാഴ്ച വിപണി 134 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എങ്കിലും തൊട്ടുപിന്നാലെ വിപണി താഴേക്കിറങ്ങിയപ്പോള്‍ തിങ്കളാഴ്ചത്തെ ആവര്‍ത്തനമായിരിക്കും എന്നാണ് തോന്നിപ്പിച്ചത്. ഇന്നത്തെ താഴ്ന്ന നിലവാരമായ 16,987-ഉം ഇതിനിടെ രേഖപ്പെടുത്തി. എന്നാല്‍ ആദ്യ അരമണിക്കൂറില്‍ തന്നെ വിപണി നേട്ടം തിരികെ പിടിച്ചു. പിന്നീട് പടിപടിയായി സൂചികകള്‍ ഉയരം താണ്ടുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഉച്ചയ്ക്കു ശേഷം ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,251-ല്‍ തൊട്ടു. തുടര്‍ന്ന് മൂന്ന് മണിയോടെ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദത്തില്‍ വിപണി അല്‍പ്പം താഴേക്കിറങ്ങിയെങ്കിലും ഏറെ നിര്‍ണായകമായ 17,150 നിലവാരം കാത്തുസൂക്ഷിച്ചു.

Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വങ്ങിക്കാമെന്ന് നിര്‍ദേശം

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,065 ഓഹരികളില്‍ 1,,496 ഓഹരികളില്‍ വില വര്‍ധനയും 507 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 2.95 ആയിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും നേട്ടത്തിലേക്ക് തിരിച്ചെത്തിയതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയും ഉയരാന്‍ കാരണം. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 45 എണ്ണവും നേട്ടമുണ്ടാക്കിയപ്പോള്‍, 5 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. പ്രധാനമായും ബാങ്ക്, ധനകാര്യം, വാഹനം, മെറ്റല്‍ ഓഹരികളില്‍ മികച്ച കുതിപ്പ് നടത്തിയതാണ് സൂചികകളിലെ ഉണര്‍വിന് കാരണം.

Also Read: മികച്ച 3 കമ്പനികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന വിലയില്‍; വാങ്ങിയാലോ?

പ്രമുഖ ഓഹരികളുടെ പ്രകടനം

പ്രമുഖ ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ് എന്നിവയുടെ ഓഹരികളില്‍ മൂന്ന് ശതമാനത്തിലേറെ വില വര്‍ധനവ് രേഖപ്പെടുത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോര്‍ട്‌സ്, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം രണ്ട് ശതമാനത്തിലേറെ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

>> നഷ്ടം നേരിട്ടവ: നിഫ്റ്റി 50-യില്‍ ഉള്‍പ്പെടുന്നവയില്‍ 5 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ബ്രിട്ടാണിയ, സിപ്ല, ഡിവീസ് ലാബ്, ഐഒസി, ഏഷ്യന്‍ പെയിന്റ്‌സ് എന്നി ഓഹരികളാണ് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Also Read: ലോകം ക്രിപ്‌റ്റോയിലേക്കെത്തും; ബിറ്റ്‌കോയിന്‍ 5 ലക്ഷം ഡോളറുമാകും; സംശയമുണ്ടോ?

Read more about: stock market share market
English summary

Metal Bank Auto Shoot Up Sensex Jumps 900 Points And Add 3 Trillion Rupees To Investors Wealth

Metal Bank Auto Shoot Up Sensex Jumps 900 Points And Add 3 Trillion Rupees To Investors Wealth
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X