ഓഹരി വിപണിയില്‍ സമീപകാലത്ത് ലിസ്റ്റു ചെയ്യപ്പെട്ട കമ്പനികളില്‍ ഒന്നാണ് മെട്രോ ബ്രാന്‍ഡ്സ്. നിറംമങ്ങിയ അരങ്ങേറ്റത്തിന് ശേഷം 'ഓവര്‍ സോള്‍ഡ്' സോണിലേക്ക് വഴുതിവീണ മെട്രോ ബ്രാന്‍ഡ്സ് ഓഹരികള്‍ വെള്ളിയാഴ്ച്ച ഡൗണ്‍ ട്രെന്‍ഡ് ലൈനിന് മുകളിലാണ് ക്ലോസ് ചെയ്തത്. വാരാന്ത്യം മെട്രോ ബ്രാന്‍ഡ്സിന്റെ ഓഹരി വില നിനച്ചിരിക്കാതെ 5 ശതമാനത്തിലധികം കയറി. വൈകീട്ട് 3 മണി വരെയും 530-532 രൂപ റേഞ്ചില്‍ താളം പിടിച്ച കമ്പനി അവസാന മണി മുഴങ്ങുമ്പോള്‍ 550.45 രൂപയിലാണ് തിരശ്ശീലയിട്ടത്.
മെട്രോ ബ്രാന്‍ഡ്സിന്റെ ഓഹരി വില അവസാന നിമിഷം കുതിച്ചുയരാന്‍ ഒരു കാരണമുണ്ട്. ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്ന തീയതി മാനേജ്മെന്റ് പുറത്തുവിട്ടതാണ് സംഭവം. ഇതിനെത്തുടര്‍ന്ന് ശക്തമായ വാങ്ങലിന് മെട്രോ ബ്രാന്‍ഡ്സ് സാക്ഷിയായി. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം പോസിറ്റീവ് റിസള്‍ട്ടാണ് കമ്പനി രേഖപ്പെടുത്തുന്നത്. കൂടാതെ, അടുത്ത സാമ്പത്തിക വര്‍ഷം ഫൂട്ട്വെയര് ബിസിനസ് ഒന്നടങ്കം വളര്‍ച്ചാ കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നതും.
ഈ അവസരത്തില്‍ മെട്രോ ബ്രാന്‍ഡ്സ് ഓഹരികള്‍ വാങ്ങിയാല്‍ നിക്ഷേപകര്‍ക്ക് മികച്ച ലാഭം കിട്ടുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ബാറ്റ, റിലാക്സോ പോലുള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിലക്കിഴിവ് മെട്രോ ബ്രാന്‍ഡ്സ് ഓഹരികള്‍ക്കുണ്ട്. ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് വാങ്ങിവെയ്ക്കാവുന്ന മികച്ച സ്റ്റോക്കെന്നാണ് അനലിസ്റ്റുകള്‍ മെട്രോ ബ്രാന്‍ഡ്സിനെ വിശേഷിപ്പിക്കുന്നത്. പോസിഷണല്‍ നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ വിലയില്‍ കമ്പനിയുടെ ഓഹരികള്‍ സമാഹരിക്കാം.
പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കര്‍ മെട്രോ ബ്രാന്‍ഡ്സിന്റെ വളര്‍ച്ചാ അവസരം വിശദീകരിക്കുന്നുണ്ട്. 'ഡിസംബര്‍ പാദം മെച്ചപ്പെട്ട സാമ്പത്തിക ഫലമാണ് മെട്രോ ബ്രാന്‍ഡ്സ് കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധി വിട്ടകലുന്ന സാഹചര്യത്തില്‍ ഫൂട്ട്വെയര് ബിസിനസ് മുന്നോട്ടു തഴച്ചു വളരും. ഈ അവസരത്തില്‍ മാര്‍ച്ച് പാദം കൂടുതല്‍ മികവാര്‍ന്ന സാമ്പത്തിക കണക്കുകള്‍ മെട്രോ ബ്രാന്‍ഡ്സില്‍ നിന്നും പ്രതീക്ഷിക്കാം. മാത്രമല്ല, കമ്പനിയുടെ ഇപ്പോഴത്തെ വാല്യുവേഷന് ഏറെ ആകര്‍ഷകമാണ്', അവിനാഷ് ഗോരാക്ഷ്കര്‍ പറയുന്നു.
'കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ബിസിനസിലൂടെയാണ് മെട്രോ ബ്രാന്‍ഡ്സ് പിടിച്ചുനിന്നത്. കമ്പനിയുടെ ഓഫ്ലൈന് ബിസിനസ് മോഡല്‍ ദൃഢമാണ്. കോവിഡ് ഭീതി മാറി ഫൂട്ട്വെയര് വിപണി സജീവമാകുന്ന പക്ഷം മെട്രോ ബ്രാന്‍ഡ്സിന്റെ വില്‍പ്പന വോളിയം കുത്തനെ ഉയരും. ഒരേസമയം ഓണ്‍ലൈന്‍, ഓഫ്ലൈന് പ്ലാറ്റ്ഫോമുകളിലൂടെ വിജയഗാഥ എഴുതാന്‍ മെട്രോ ബ്രാന്ഡ്സിന് സാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മെട്രോ ബ്രാന്‍ഡ്സിനെ സംബന്ധിച്ച് മികച്ചതാണ്. അതുകൊണ്ട് പോര്‍ട്ട്ഫോളിയോയില്‍ മെട്രോ ബ്രാന്‍ഡ്സ് ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിച്ചുതുടങ്ങാം. ഇടക്കാലം തൊട്ട് ദീര്‍ഘകാലയളവില്‍ മെച്ചപ്പെട്ട ലാഭമായിരിക്കും കമ്പനി സമ്മാനിക്കുക', അവിനാഷ് ഗോരാക്ഷ്കര്‍ നിര്‍ദേശിക്കുന്നു.
ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്തയും സമാനമായ കാഴ്ച്ചപ്പാടാണ് സ്റ്റോക്കില്‍ പങ്കുവെയ്ക്കുന്നത്.
'ഓവര്‍ സോള്‍ഡ് സോണില്‍ നിന്നും പുറത്തുകടക്കാന്‍ മെട്രോ ബ്രാന്ഡ്സിന് കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച്ച ഡൗണ്‍ ട്രെന്‍ഡ് ലൈനിന് മുകളിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ വിലയില്‍ ഓഹരികള്‍ വാങ്ങാം. ചുരുങ്ങിയ സമയം കൊണ്ട് 610 രൂപയിലേക്ക് ചുവടുവെയ്ക്കാന്‍ മെട്രോ ബ്രാന്ഡ്സിന് കഴിയും. ഇതേസമയം, 515 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്. ഇടക്കാലം തൊട്ട് ദീര്‍ഘകാലയളവില്‍ 680 രൂപ മുതല്‍ 800 രൂപ വരെ നിലവാരം തൊടാന്‍ കമ്പനി പ്രാപ്തമാണ്', അനുജ് ഗുപ്ത വിലയിരുത്തുന്നു.
ലാഭവിഹിതം
വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുള്ള ഓഹരിയാണ് മെട്രോ ബ്രാന്‍ഡ്സ്. കമ്പനിയുടെ 14.50 ശതമാനം ഓഹരി പങ്കാളിത്തം ജുന്‍ജുന്‍വാലയുടെ പക്കല്‍ ഭദ്രമാണ്. ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബോര്‍ഡ് യോഗം ചേരുന്ന തീയതി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 7 -ന് കമ്പനി ബോര്‍ഡ് യോഗം കൂടും. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതമാണ് മുഖ്യ അജണ്ട. മാര്‍ച്ച് 19 ആയിരിക്കും ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications