ദില്ലി: എംജി മോട്ടോഴ്സിന്റെ വാഹനങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. ഹെക്ടറില്‍ തുടങ്ങിയ എംജി ഇന്ന് ഗ്ലോസ്റ്ററില്‍ വരെ എത്തി നില്‍ക്കുകയാണ്. ഒരു വര്‍ഷം തികഞ്ഞതിന് പിന്നാലെ ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് എംജി. അടുത്ത വര്‍ഷം ജനുവരി മുതല്‍ മൂന്ന് ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഉല്പാദന ചെലവിലെ വര്‍ദ്ധനയാണ് വില വില കൂട്ടാന്‍ ഇപ്പോള്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

വില കൂടുതന്നതിന് പിന്നാലെ ഏഴ് സീറ്റുള്ള ഹെക്ടര്‍ പ്ലസ് മോഡല്‍ അടുത്തമാസം വിപണിയില്‍ എത്തിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള ഹെക്ടര്‍ പ്ലസ് മോഡലാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, സെഡ് എസ് ഇവി, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. 12.83 ലക്ഷം മുതല്‍ 35.6 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ വില.
രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഫോര്‍ഡ് ഇന്ത്യ, മഹീന്ദ്ര, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ ജനുവരി മുതല്‍ അതത് വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉല്പാദന ചെലവ് വര്‍ദ്ധിച്ചത് തന്നെയാണ് വില വര്‍ദ്ധനവിന് പല കമ്പനികളെയും പ്രേരിപ്പിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
