കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ വാഹന വിപണിയ്ക്ക് കനത്ത തിരിച്ചടി. ഷോറൂമുകൾ അടച്ചിട്ടതിനാൽ ഏപ്രിലിൽ ഒരു കാർ പോലും വിൽക്കാനായില്ലെന്ന് എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ചില്ലറ വിൽപ്പന കണക്കുകളിൽ കമ്പനി 2020 ഏപ്രിൽ മാസത്തിൽ റീട്ടെയിൽ വിൽപ്പന പൂജ്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ മാരുതിയും വിൽപ്പന കണക്കുകൾ പുറത്തു വിട്ടിരുന്നു.
രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയതിനാൽ ഷോറൂമുകൾ അടച്ചിട്ടതാണ് വിൽപ്പന കുറയാൻ കാരണമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. 2020 ഏപ്രിൽ അവസാന വാരത്തിൽ ഹാലോളിൽ ചെറിയ തോതിൽ പ്രവർത്തനങ്ങളും നിർമ്മാണവും എംജി മോട്ടോഴ്സ് ആരംഭിച്ചിരുന്നു. മെയ് മാസത്തിൽ ഉൽപാദനം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യും റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. തുറമുഖ പ്രവർത്തനം പുനരാരംഭിച്ചതിനെത്തുടർന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് 632 യൂണിറ്റുകൾ മാരുതി കയറ്റുമതി ചെയ്തു. എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പുവരുത്തിയാണ് യൂണിറ്റുകൾ അയച്ചതെന്ന് കമ്പനി അറിയിച്ചു.
മാരുതിയ്ക്ക് കഴിഞ്ഞ മാസം ഗുരുഗ്രാം ജില്ലാ ഭരണകൂടത്തിന്റെ മനേസർ പ്ലാന്റ് ഒരു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പുനരാരംഭിക്കാൻ അനുമതി ലഭിച്ചിരുന്നു. പ്ലാന്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 4,696 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ തുടർച്ചയായി ഉൽപാദനം നിലനിർത്താനും വാഹനങ്ങൾ വിൽക്കാനും കഴിയുമ്പോൾ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായി ഉൽപാദനം നിലനിർത്താനും വിൽപന നടത്താനും കഴിയുമ്പോൾ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് മാരുതി ചെയർമാൻ ആർസി ഭാർഗവ വ്യക്തമാക്കി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications