ഓഹരി വില 100 രൂപയിൽ കുറവുള്ളതും 50 കോടിയിൽ കുറവ് വിപണി മൂല്യമുള്ളവയെയുമാണ് പെന്നി ഓഹരികളായി പൊതുവിൽ പരിഗണിക്കുന്നത്. നിക്ഷേപകരെ പെട്ടെന്ന് പണക്കാരനാക്കാനും അതുപോലെ പാപ്പരാക്കാനും പെന്നി ഓഹരികൾക്ക് സാധിക്കും. അതായത് ഓരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നു എന്നർഥം. അതുകൊണ്ടു തന്നെ പെന്നി ഓഹരികളിലെ നിക്ഷേപം ശ്രദ്ധിച്ച് വേണം. കമ്പനിയെക്കുറിച്ച് കൃത്യമായി മനസിലാക്കുകയും മുന്നേറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കുകയും ചെയ്യുക.
വരും ദിവസങ്ങളിൽ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഒരു പെന്നി ഓഹരിയെക്കുറിച്ച് നമുക്ക് ഇന്ന് വിശദമായി പരിചയപ്പെടാം. ഗുജറാത്ത് ടൂൾറൂം ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്.

നിലവിലെ ഓഹരി വില
ക്യാപ്റ്റല്‍ ഗുഡ്‌സ് ഇന്‍ഡസ്ട്രിയിൽ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗുജറാത്ത് ടൂള്‍ റൂം ലിമിറ്റഡ്. ബിഎസ്ഇയിൽ നിലവിൽ 26.34 രൂപ എന്നതാണ് ഓഹരി വില. 62.97 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 11.18 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 154 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 150 ശതമാനം മൾട്ടിബാഗർ റിട്ടേൺ ഓഹരി നൽകി. 3 വർഷത്തിനുള്ളിൽ 4,520 ശതമാനവും 10 വർഷത്തിനിടെ 10,000 ശതമാനം ലാഭവുമാണ് ഓഹരി നൽകിയത്.
പുതിയ പ്രവർത്തനങ്ങൾ
ഗുജറാത്ത് ടൂൾറൂം ലിമിറ്റഡ് ഗുജറാത്തിൽ ഒരു പുതിയ ഹൈബ്രിഡ് പവർ പ്ലാൻ്റ് പദ്ധതിയിലൂടെ പുനരുപയോഗിക്കാവുന്ന ഊർജ്ജം നിർമ്മിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ്. 5.72 മുതൽ 6.5 ബില്യൺ രൂപ വരെ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാക്കാൻ 3-5 വർഷമെടുക്കും. അതോടൊപ്പം പദ്ധതി പ്രദേശത്ത് ട്രാൻസ്ഫോർമറുകളും വൈദ്യുതി ലൈനുകളും സ്ഥാപിക്കും.
വരുമാനം
കമ്പനിയുടെ വാർഷിക വിൽപ്പന 22,954 ശതമാനം ഉയർന്ന് 555.37 കോടി രൂപയായും വാർഷിക അറ്റാദായം 5,000 ശതമാനം വർധിച്ച് 70.84 കോടി രൂപയുമാണ്.
ഷെയർ ഹോൾഡിംഗ്
2023 മാർച്ചിലെ കണക്കനുസരിച്ച്, എഫ്ഐഐകൾക്ക് 0.28 ശതമാനം ഓഹരിയുണ്ട്, ബാക്കി 99.72 ശതമാനം ഓഹരി പൊതു ഓഹരി ഉടമകളുടേതാണ്.

പെന്നി ഓഹരികളിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.
1. കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ- കുറഞ്ഞ വില കണ്ട് തിടുക്കത്തിൽ ഓഹരികൾ വാങ്ങുന്നതിന് മുൻപ് കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ പരിശോധിക്കണം. കുറഞ്ഞ കടബാധ്യത, കരുതല്‍ ശേഖരം എന്നിവയുള്ള ഓഹരികൾ പരിഗണിക്കാം.
2. ഷെയർ ഹോൾഡിംഗ്- എത്ര ശതമാനം ഓഹരികൾ പ്രമോട്ടർമാർ കൈവശം വെയ്ക്കുന്നു എന്നത് ശ്രദ്ധിക്കണം. ഉയര്‍ന്ന പ്രമോട്ടർ വിഹിതം കമ്പനിയിലുള്ള വിശ്വാസത്തിന്‍റെ പ്രതിഫനമാണത്.
3. ബുക്ക് വാല്യു- ഓഹരികളുടെ മൂല്യമതിപ്പിന്‍റെ അടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞാതാകണം. ഓഹരിയുടെ വില ബുക്ക് വാല്യൂവിന്‍റെ താഴെയാണോയെന്നും പരിശോധിക്കുക. ബുക്ക് വാല്യൂവിനേക്കാള്‍ 20ശതമാനമെങ്കിലും എങ്കിലും താഴെയുള്ള ഓഹരികള്‍ പരിഗണിക്കാം
4. ടൈമിംഗ്- പെന്നി സ്റ്റോക്കുകളുടെ വില ഉയരുന്നതും താഴുന്നതും പ്രവചനാതീതമാണ്. ലിക്വിഡിറ്റ് പ്രശ്നമുള്ളതിനാൽ പ്രത്യേക സമയത്ത് വിൽക്കുന്നതനി ബുദ്ധിമുട്ട് നേരിട്ടേക്കാം. വളർച്ചാ സാധ്യതയുള്ള സമയത്ത് പെന്നി ഓഹരികളിൽ നിക്ഷേപിക്കുകയും ദീർഘകാലത്ത് കുറഞ്ഞ പ്രകടന കാലയളവ് അനുഭവപ്പെടുകയാണെങ്കിൽ പുറത്തുകടക്കുന്നതും അനുയോജ്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications