തെരുവ് കച്ചവടക്കാർക്കുള്ള വായ്പാ പദ്ധതി; അപേക്ഷകൾ 5 ലക്ഷം കവിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയുടെ ഈ കഠിനസമയത്ത്, തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനും അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യതകള്‍ നിറവേറ്റുന്നതിനുമായി സര്‍ക്കാര്‍ സമാരംഭിച്ച മൈക്രോ ക്രെഡിറ്റ് സ്‌കീം പിഎം സ്വാനിധി (പിഎം സ്ട്രീറ്റ് വെന്‍ഡേര്‍സ് ആത്മനിര്‍ഭര്‍ നിധി), ഗുണഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമാവുന്നു. വായ്പാ അനുമതികളുടെ എണ്ണവും പ്രധാന്‍മന്ത്രി സ്വാനിധി പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകളുടെ എണ്ണവും 2020 ജൂലൈ 2 ന് വായ്പാ പ്രക്രിയ ആരംഭിച്ച് 41 ദിവസങ്ങള്‍ക്കുള്ളില്‍ യഥാക്രമം ഒരു ലക്ഷം, 5 ലക്ഷം കവിയുകയുണ്ടായി.

കൊവിഡ് 19 ലോക്ക്ഡൗണിനുശേഷം തങ്ങളുടെ ബിസിനസുകള്‍ വീണ്ടും ആരംഭിക്കുന്നതിന് താങ്ങാനാവുന്ന പ്രവര്‍ത്തന മൂലധന ക്രെഡിറ്റിലേക്ക് ലക്ഷ്യംവെക്കുന്ന തെരുവ് കച്ചവടക്കാരില്‍ പിഎം സ്വാനിധി പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പിഎം സ്വാനിധി പദ്ധതി ആരംഭിച്ചത്.

തെരുവ് കച്ചവടക്കാർക്കുള്ള വായ്പാ പദ്ധതി; അപേക്ഷകൾ 5 ലക്ഷം കവിഞ്ഞു

കൊവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മുടങ്ങിപ്പോയ ബിസിനസുകള്‍ പുനരാരംഭിക്കുന്നതിന് പെരി-അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ നഗരപ്രദേശങ്ങളിലെ 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടെ 10,000 രൂപവരെ കൊളാറ്ററല്‍ ഫ്രീ പ്രവര്‍ത്തന മൂലധന വായ്പകള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നതിന് പലിശ സബ്‌സിഡി രൂപത്തില്‍ പ്രതിവര്‍ഷം 7 ശതമാനം ഇന്‍സെന്റീവ്, നിര്‍ദിഷ്ട ഡിജിറ്റല്‍ ഇടപാടുകള്‍ ഏറ്റെടുക്കുന്നതിന് പ്രതിവര്‍ഷം 1,200 രൂപവരെ ക്യാഷ്ബാക്ക്, മെച്ചപ്പെട്ട വായ്പയുടെ അടുത്തഘട്ടത്തിനുള്ള യോഗ്യത എന്നിവയും നല്‍കുന്നുണ്ട്.

ചെറുകിട വ്യവസായ വികസന ബാങ്കാണ് (സിഡ്ബി) പദ്ധതിയുടെ നടപ്പാക്കല്‍ പങ്കാളി. തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) വഴി ഈ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ഗ്രേഡഡ് ഗ്യാരന്റി പരിരക്ഷ നല്‍കുന്നു. തെരുവ് കച്ചവടക്കാര്‍ അവരുടെ ബിസിനസുകള്‍ നടത്തുന്നത് വളരെ നേര്‍ത്ത മാര്‍ജിനിലാണ്. പദ്ധതിയ്ക്ക് കീഴിലുള്ള മൈക്രോ ക്രെഡിറ്റ് പിന്തുണ അത്തരം വെന്‍ഡര്‍മാര്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന് മാത്രമല്ല സാമ്പത്തികമായി മുന്നേറാന്‍ സഹായിക്കുകയും ചെയ്യും.

English summary

micro loan scheme for street vendors pm svanidhi received over 5 lakh applications | തെരുവ് കച്ചവടക്കാർക്കുള്ള വായ്പാ പദ്ധതി; അപേക്ഷകൾ 5 ലക്ഷം കവിഞ്ഞു

micro loan scheme for street vendors pm svanidhi received over 5 lakh applications
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X