ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ലാഭവിഹിതം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിയോഹരി 490 രൂപ ലാഭവിഹിതം കൈമാറുമെന്നാണ് ഒരു മിഡ്കാപ് ഫാര്‍മ കമ്പനി അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സനോഫി ഇന്ത്യ
ആഗോള തലത്തില്‍ തന്നെ പ്രമുഖമായ ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. 1956-ലാണ് തുടക്കം. ഇവരുടെ വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്. ഇന്ത്യയിലെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന് നല്‍കുന്നതും കമ്പനിയാണ്. 5000-ലധികം ജീവനക്കാരും 3 മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ വികസന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 60-ഓളം രാജ്യങ്ങളിലേക്ക് വിവിധ മരുന്നുകളും ഉത്പന്നങ്ങളും എത്തിക്കുന്നുണ്ട്. വിവധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും സനോഫി നിര്‍മിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 16,516 കോടി രൂപയാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി സനോഫി ഇന്ത്യയുടെ (BSE: 500674, NSE: SANOFI) വരുമാനത്തില്‍ 1.5 ശതമാനവും അറ്റാദായത്തില്‍ 7.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 4.6 ശതമാനവും സംയോജിത വാര്‍ഷിക വളര്‍ച്ചയുണ്ട്. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 687.90 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4.5 ശതമാനം വരുമാനത്തില്‍ ഇടിവാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 90.40 കോടിയാണ്. ഇത്് മുന്‍ വര്‍ഷത്തേക്കാള്‍ 26.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഡിവിഡന്റ് 490 രൂപ
ഡിസംബര്‍ പാദത്തിലെ ലഭവിഹിതവും സ്പെഷ്യല്‍ ഡിവിഡന്റുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ പാദ്ത്തിലെ ലാഭവിഹിത ഇനത്തില്‍ 181 രൂപയും കമ്പനിയുടെ ഒരുവിഭാഗം ബിസിനസ് കൈമാറിയതിന്റെ വീതമായി 309 രൂപ സ്പെഷ്യല്‍ ഡിവിഡന്റുമാണ് കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിന് ശേഷം പ്രഖ്യാപിച്ചത്. ഏപ്രില്‍ 26-നാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം. ഇതില്‍ അംഗീകാരം കിട്ടിയാല്‍ മേയ് 4-ന് എക്സ്- ഡിവിഡന്റ് ഡേറ്റ് അടസ്ഥാനമാക്കി മേയ് 31-ന് ലാഭിവിഹിതം കൈമാറുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം 365 രൂപയാണ് കമ്പനി ലാഭവിഹിത ഇനത്തില്‍ നിക്ഷേപകര്‍ക്ക് കൈമാറിയത്.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന സനോഫി ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 5.09 ശതമാനമാണ്. കമ്പനിയുടെ ഓഹരിയില്‍ 60.4 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.22 ശതമാനവും ആഭ്യന്തര ധനാകര്യ സ്ഥാപനങ്ങള്‍ക്ക് 19.05 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഫാര്‍മ മേഖലയിലെ ശരാശരി പിഇ റേഷ്യോ 35.01 ആയിരിക്കുമ്പോള്‍ ഓഹരിയുടെ കഴിഞ്ഞ 12 മാസത്തെ പിഇ 16.90 മാത്രമാണ്. പ്രതയോഹരി ബുക്ക് വാല്യു 920.09 രൂപയാണ്. വ്യാഴാഴ്ച രാവിലെ 7,200 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 9,285 രൂപയും കുറഞ്ഞ വില 6,945 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12 ശതമാനത്തോളം ഓഹരി വിലയില്‍ തിരുത്തല്‍ നേരിട്ടിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications