450% ഇടക്കാല ലാഭവിഹിതം; ഈ മിഡ് കാപ് പവര്‍ സ്റ്റോക്ക് ഇനി കുതിക്കും; വാങ്ങുന്നോ?

കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇതിനിടെയില്‍ ചില കമ്പനികള്‍ സാമ്പത്തിക ഫലങ്ങളോടൊപ്പം ഇടക്കാല ലാഭവിഹിതവും (INTERIM DIVIDEND) പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഊര്‍ജ മേഖലയില്‍ ഉത്പാദന രംഗത്തും വിതരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഒരു മിഡ് കാപ് കമ്പനി കഴിഞ്ഞയാഴ്ച പുറത്തുവിട്ട പ്രവര്‍ത്തന ഫലങ്ങള്‍ക്കൊപ്പം ഓഹരിയുടമകള്‍ക്ക് 450 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം. നേരത്തെ ഈ ഓഹിയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസും ഇടക്കാലയളവ് ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇടക്കാല ലാഭവിഹിതം ?

ഇടക്കാല ലാഭവിഹിതം ?

ഒരു കമ്പനി അതിന്റെ വാര്‍ഷിക പൊതുയോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നേയും നല്‍കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, മുന്‍കൂര്‍ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം. ഓഹരി ഉടമകളുടെ അനുമതി ഇല്ലാതെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാം. അതേസമയം, ലാഭവിഹിതം ഓഹരിയുടെ മുഖവിലയുടെ അനുപാതത്തിലാവും നിശ്ചയിക്കുക.

സി.ഇ.എസ്.സി

സി.ഇ.എസ്.സി

പ്രമുഖ സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജോത്പാദന കമ്പനിയാണ് സി.ഇ.എസ്.സി ലിമിറ്റഡ്. കൊല്‍ക്കത്ത ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് സിഇഎസ്സി. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ നഗരത്തിന്റെ 567 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. സ്വന്തമായുള്ള നാല് തെര്‍മല്‍ പവര്‍ സ്റ്റേഷനുകള്‍ നിന്നായി 1,225 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. ഇതിനോടൊപ്പം 20 മെഗാവാട്ടിന്റെ ഗ്യാസ് ടര്‍ബൈനും കമ്പനിക്കുണ്ട്. നിര്‍മിത ബുദ്ധി (AI), മെഷീന്‍ ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT) പോലുള്ള സാങ്കേതികവിദ്യകള്‍ തല്‍സമയ ഊര്‍ജ്ജ വിതരണത്തിനും പരിശോധനകള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ മേഖലയിലേക്കും കടന്നു. നിലവില്‍ വ്യാവസായികവും അല്ലാത്തതുമായ 30 ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

ഡിവിഡന്റ് വിതരണം

ഡിവിഡന്റ് വിതരണം

ജനുവരി 13-ന് കൂടിയ സി.ഇ.എസ്.സിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് 450 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രതിയോഹരി 4.5 രൂപ വീതം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് ജനുവരി 25-നും എസ്‌ക് ഡേറ്റ് ജനുവരി 24-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. അതായത്, ജനുവരി 24-ന് മുമ്പെ ഓഹരികള്‍ മേടിക്കുകയോ കൈവശം ഉണ്ടെങ്കിലോ ലാഭവിഹിതം നേടാന്‍ അര്‍ഹതയുണ്ടാകും. അതേസമയം, ലാഭവിഹിതം ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. സി.ഇ.എസ്.സി ഓഹരിയുടെ മുഖവില 1 രൂപയാണ്.

മൂന്നാം പാദഫലം

മൂന്നാം പാദഫലം

ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സി.ഇ.എസ്.സിയുടെ സംയോജിത വരുമാനം 2,826 കോടി രൂപയാണ്. രണ്ടാം പദാത്തില്‍ കമ്പനിയുടെ വരുമാനം 3,494 കോടി രൂപയായിരുന്നു. എങ്കിലും അറ്റാദായം രണ്ടാം പാദത്തിലെന്ന പോലെ ഇത്തവണയും 304 കോടി രൂപയായി നിലനിര്‍ത്താനായി എന്നതും ശ്രദ്ധേയം. ഇതിനിടെ, ത്വരിത വളര്‍ച്ച ലക്ഷ്യമാക്കി, മറ്റു ചില വിതരണ കമ്പനികളെ ഏറ്റെടുക്കാന്‍ സി.ഇ.എസ്.സി ശ്രമിക്കുന്നുണ്ട്. ഇതു കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് പോലുള്ള സാധ്യതകളും കമ്പനി പരിഗണിക്കുന്നു. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ മേഖലയിലേക്കും കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗുജറാത്തിലും രാജസ്ഥാനിലും സൗരോര്‍ജ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.

ലക്ഷ്യവില 120

ലക്ഷ്യവില 120

വെള്ളിയാഴ്ച 92.55 രൂപയിലാണ് സി.ഇ.എസ്.സിയുടെ (BSE: 500084, NSE: CESC) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 120 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇത് ഓഹരി 91.50 രൂപ നിലവാരത്തിലുള്ളപ്പോഴാണ് നിര്‍ദേശിച്ചത്. അടുത്ത 12 മാസത്തിനകം 33 ശതമാനം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 102.45 രൂപയും കുറഞ്ഞ വില 57.70 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ 33 ശതമനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X